Khalid Jamil: മനോലോയുടെ പിന്‍ഗാമിയെ കണ്ടെത്തി, ഖാലിദ് ജമീല്‍ ഇനി ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്‌

Khalid Jamil Named New Head Coach Of Indian Football Team: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷെദ്പുര്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ ലീഗിലും 48-കാരനായ ജമിൽ പരിശീലകവേഷത്തില്‍ തിളങ്ങി. ഇന്ത്യയ്ക്കുവേണ്ടി 40 മത്സരങ്ങളിൽ മിഡ്ഫീൽഡറായി അദ്ദേഹം കളിച്ചു

Khalid Jamil: മനോലോയുടെ പിന്‍ഗാമിയെ കണ്ടെത്തി, ഖാലിദ് ജമീല്‍ ഇനി ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച്‌

ഖാലിദ് ജമീൽ

Updated On: 

01 Aug 2025 | 02:34 PM

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്എഫ്) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഖാലിദ് ജാമിൽ, സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ തർക്കോവിച്ച് എന്നീ മൂന്ന് പേരുകളാണ് അവസാന വട്ടം ചര്‍ച്ചകളിലുണ്ടായിരുന്നത്. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ, വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, ട്രഷറർ കിപ അജയ്, എക്സിക്യൂട്ടീവ്, ടെക്നിക്കൽ കമ്മിറ്റികളിലെ അംഗങ്ങൾ, ബിമൽ ഘോഷ്, അർമാണ്ടോ കൊളാക്കോ, ഷബ്ബീർ അലി, എഐഎഫ്എഫിന്റെ ടെക്നിക്കൽ ഡയറക്ടർ സയ്യിദ് സാബിർ പാഷ, നാഷണല്‍ ടീം ഡയറക്ടർ സുബ്രത പോൾ എന്നിവര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഖാലിദ് ജമീലിനെ പരിശീലകനായി തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ പരിശീലകനെ തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് അര്‍മാണ്ടോ കൊളാക്കോയും, ഷബ്ബീര്‍ അലിയുമായിരുന്നു. ഇന്ത്യൻ പരിശീലകർക്ക് സ്വയം തെളിയിക്കാൻ ന്യായമായ അവസരം നൽകേണ്ടതുണ്ടെന്നും ചര്‍ച്ചകളുയര്‍ന്നു. സുഖ്‌വീന്ദർ സിംഗ്, സയ്യിദ് നയീമുദ്ദീൻ എന്നിവരെപ്പോലുള്ളവർ മുഖ്യ പരിശീലകരായിരുന്നപ്പോള്‍ ഇന്ത്യ ഫിഫ റാങ്കിംഗിൽ വളരെ ഉയർന്ന നിലയിലായിരുന്നുവെന്ന് ടെക്നിക്കൽ കമ്മിറ്റി ചെയർപേഴ്‌സൺ ഐ.എം. വിജയനും വ്യക്തമാക്കി.

ഇതിനകം രണ്ട് തവണ എഐഎഫ്എഫിന്റെ പരിശീലക പുരസ്‌കാരം ലഭിച്ച ഖാലിദ് ജമീലിനെ ഐഎം വിജയനും പിന്തുണച്ചു. തുടര്‍ന്ന് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ യോഗം അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതിക്കായി, ഒരു ഇന്ത്യൻ പരിശീലകന് അവസരം നൽകണമെന്ന് എൻ.എ. ഹാരിസ്, പിങ്കി ബോംപാൽ മഗർ, തോംഗം തബാബി ദേവി, ക്ലൈമാക്സ് ലോറൻസ്, മെൻല എതൻപ, ആരിഫ് അലി തുടങ്ങിയവരും അഭിപ്രായപ്പെട്ടു. സ്റ്റീഫൻ കോൺസ്റ്റന്റൈനെ പരിശീലകനാക്കണമെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഖാലിദ് ജമീലിനെ പരിശീലകനായി തിരഞ്ഞെടുക്കുകയായിരുന്നു.

ഓഗസ്റ്റ് 29 ന് താജിക്കിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലുമായി ആരംഭിക്കുന്ന സിഎഎഫ്എ നേഷൻസ് കപ്പായിരിക്കും ജമീലിന്റെ ആദ്യ ദൗത്യവും വെല്ലുവിളിയും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷെദ്പുര്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ ലീഗിലും 48-കാരനായ ജമിൽ പരിശീലകവേഷത്തില്‍ തിളങ്ങിയിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി 40 മത്സരങ്ങളിൽ മിഡ്ഫീൽഡറായി അദ്ദേഹം കളിച്ചിട്ടുണ്ട്. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റം സാധ്യമാക്കുകയെന്നതാണ് ജമീലിന് മുന്നിലുള്ള പ്രധാന കടമ്പ.

Read Also: Xavi Hernandez: എല്ലാവരെയും പറ്റിച്ചേ ! സാവി ഹെര്‍ണാണ്ടസിന്റെ പേരില്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് 19കാരന്‍?

യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ ഇതുവരെ ഒരു മത്സരവും ജയിച്ചിട്ടില്ല. ഗ്രൂപ്പ് സിയിൽ ഒരു സമനിലയും തോൽവിയുമായി ഇന്ത്യ അവസാന സ്ഥാനത്താണ്. സിംഗപ്പൂരിനെതിരെ രണ്ട് മത്സരങ്ങളും ബംഗ്ലാദേശിനെതിരെയും ഹോങ്കോങ്ങിനെതിരെയും ഓരോ മത്സരങ്ങളും വീതമാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. മാനോലോ മാര്‍ക്വെസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്