AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Xavi Hernandez: എല്ലാവരെയും പറ്റിച്ചേ ! സാവി ഹെര്‍ണാണ്ടസിന്റെ പേരില്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് 19കാരന്‍?

Did Xavi Hernandez apply for the Indian football team's coaching position: സാവിയുടെ പേരില്‍ എഐഐഎഫ്എഫിന് അപേക്ഷ അയച്ചത് ഒരു 19കാരനാണെന്നാണ് പ്രചരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. സാവിയുടെ പേരിലുള്ള വ്യാജ ഇമെയില്‍ ഐഡിയിലൂടെയാണ് 19കാരന്‍ അപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്

Xavi Hernandez: എല്ലാവരെയും പറ്റിച്ചേ ! സാവി ഹെര്‍ണാണ്ടസിന്റെ പേരില്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് 19കാരന്‍?
സാവി ഹെർണാണ്ടസ്Image Credit source: x.com/BarcaTimes
jayadevan-am
Jayadevan AM | Updated On: 26 Jul 2025 15:58 PM

ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചെന്ന വാര്‍ത്തകള്‍ കായികലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. സാവിയുടെ പ്രതിഫലം താങ്ങാനാകുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അപേക്ഷ നിരസിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് പിന്നാലെ പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ്‌ ഫാബ്രിസിയോ റൊമാനോ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. സേവിയും എഐഎഫ്എഫും തമ്മിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു ഫാബ്രിസിയോയുടെ വെളിപ്പെടുത്തല്‍.

പരിശീലക റോളിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ എഐഎഫ്എഫ് മനപ്പൂർവ്വം സാവിയുടെ പേര് ഉപയോഗിക്കുകയായിരുന്നുവെന്ന്‌ സ്പാനിഷ് പത്രപ്രവർത്തകൻ ഫെറാൻ കൊറിയസ് ആരോപിച്ചിരുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടില്ലെന്ന് സാവിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന് കൊറിയസ് പറഞ്ഞതായി ബാഴ്‌സ ടൈംസ് റിപ്പോർട്ട് ചെയ്തു.

അപേക്ഷകരില്‍ സാവിയുടെ പേരും ഉണ്ടായിരുന്നുവെന്നും, അപേക്ഷ ഇമെയിലിലൂടെ എഐഎഫ്എഫിന് ലഭിച്ചിരുന്നെന്നും ദേശീയ ടീം ഡയറക്ടര്‍ സുബ്രത പോള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരുന്നു. സാവി അപേക്ഷിച്ചതായി എഐഎഫ്എഫും, ഇല്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരാധകര്‍.

Read Also: Xavi: സാവി ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കേണ്ട; അപേക്ഷ തള്ളി എഐഎഫ്എഫ്

പറ്റിച്ചത് 19കാരന്‍?

അതേസമയം, സാവിയുടെ പേരില്‍ എഐഐഎഫ്എഫിന് അപേക്ഷ അയച്ചത് ഒരു 19കാരനാണെന്നാണ് പ്രചരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. സാവിയുടെ പേരിലുള്ള വ്യാജ ഇമെയില്‍ ഐഡിയിലൂടെയാണ് 19കാരന്‍ അപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. ‘xaviofficialfcb@gmail.com’ എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷ അയച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ സൂചിപ്പിക്കുന്നു. ഒരു കൗമാരക്കാരന്‍ ഒപ്പിച്ച ‘തമാശ’ ആണിതെന്ന് സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് നമന്‍ സൂരി പറഞ്ഞു.

“ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് സാവിയല്ല. വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ചത് 19 വയസ്സുള്ള ഒരാളായിരുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തിന്റെ സെന്റ് ഫോൾഡറിൽ നിന്നുള്ള ഒരു സ്ക്രീൻ റെക്കോർഡിംഗ് അദ്ദേഹം എനിക്ക് കാണിച്ചുതന്നു. അത് സാവി അയച്ച മെയിലാണെന്ന് എഐഎഫ്എഫ് വിചാരിച്ചിരിക്കാം”-നമന്‍ സൂരി ട്വീറ്റ് ചെയ്തു.