AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasprit Bumrah: ബുംറയെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് പാടെ ഒഴിവാക്കി, കാരണം വെളിപ്പെടുത്തി പരിശീലകന്‍

Jasprit Bumrah released from squad: ബുംറയെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്ന് നേരത്തെ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ അഞ്ചാം ടെസ്റ്റ് നിര്‍ണായകമായതിനാല്‍ മാനേജ്‌മെന്റിന് മനംമാറ്റം ഉണ്ടാകുമോയെന്നതിലായിരുന്നു ആരാധകരുടെ ആകാംക്ഷ

Jasprit Bumrah: ബുംറയെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് പാടെ ഒഴിവാക്കി, കാരണം വെളിപ്പെടുത്തി പരിശീലകന്‍
ജസ്പ്രീത് ബുംറImage Credit source: PTI
jayadevan-am
Jayadevan AM | Published: 01 Aug 2025 16:01 PM

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ജസ്പ്രീത് ബുംറയെ നീക്കിയതായി ബിസിസിഐ. എന്നാല്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബുംറയെ സ്‌ക്വാഡില്‍ നിന്ന് നീക്കിയതിന്റെ കാരണം വ്യക്തമാക്കുന്നില്ല. ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, കുൽദീപ് യാദവ്, അൻഷുൽ കംബോജ്, അർഷ്ദീപ് സിങ്‌, എൻ. ജഗദീശൻ എന്നിവരാണ് സ്‌ക്വാഡിലുള്ളത്.

സ്‌ക്വാഡിലുള്ളവരില്‍ അഭിമന്യു ഈശ്വരൻ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, അൻഷുൽ കംബോജ്, അർഷ്ദീപ് സിങ്‌, എൻ. ജഗദീശൻ എന്നിവരൊഴികെയുള്ളവര്‍ പ്ലേയിങ് ഇലവനിലുണ്ട്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ബുംറയെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്ന് നേരത്തെ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ അഞ്ചാം ടെസ്റ്റ് നിര്‍ണായകമായതിനാല്‍ മാനേജ്‌മെന്റിന് മനംമാറ്റം ഉണ്ടാകുമോയെന്നതിലായിരുന്നു ആരാധകരുടെ ആകാംക്ഷ. വര്‍ക്ക്‌ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബുംറയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ചത്.

Read Also: Abhimanyu Easwaran: ദേശീയ ടീമിലെത്തിയിട്ട് മൂന്ന് കൊല്ലം!; ഇന്ത്യൻ ജഴ്സിക്കായുള്ള കാത്തിരിപ്പ് തുടർന്ന് അഭിമന്യു ഈശ്വരൻ

വിശദീകരിച്ച് സഹ പരിശീലകന്‍

ടീം മാനേജ്മെന്റ് ബുംറയുടെ ആഗ്രഹങ്ങളെ മാനിച്ചുവെന്നും, ഒരു ടെസ്റ്റിനേക്കാൾ അദ്ദേഹത്തിന്റെ ദീർഘകാല ഭാവിക്ക് മുൻഗണന നൽകുകയായിരുന്നുവെന്നും അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു. മൂന്ന് മത്സരങ്ങളിൽ പരിമിതപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഓവല്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 224 റണ്‍സിന് പുറത്തായി.