റോണോ ഇല്ല, മെസി ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!
Lionel Messi in Ballon d'Or shortlist: ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ വിജയിക്കായുള്ള ആദ്യ 30 താരങ്ങളുടെ പട്ടികയായി. ലോകഫുട്ബോളിലെ തന്നെ ഇതിഹാസമായ അർജന്റീന താരം ലയണൽ മെസി ഇത്തവണയും പുരസ്കാരത്തിന് പരിഗണിക്കുന്ന താരങ്ങളുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണത്തെ നാമനിർദേശ പട്ടികയിൽ ഇല്ല.

Lionel Messi In Ballon D'or Shortlist
ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ വിജയിയെ കണ്ടെത്താനുള്ള ആദ്യ 30 താരങ്ങളുടെ പട്ടികയായി. ലോകഫുട്ബോളിലെ തന്നെ ഇതിഹാസമായ അർജന്റീന താരം ലയണൽ മെസി ഇത്തവണയും പുരസ്കാരത്തിന് പരിഗണിക്കുന്ന താരങ്ങളുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം മെസിയുമായി എക്കാലവും താരതമ്യം ചെയ്യപ്പെട്ടുവരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണത്തെ നാമനിർദേശ പട്ടികയിൽ ഇല്ല. മെസിക്ക് പുറമേ കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ലാമിൻ യമാൽ, നിലവിലെ ചാമ്പ്യനായ ഉസ്മാൻ ഡെംബെലെ എന്നീ സൂപ്പർ താരങ്ങളും 30 അംഗ നാമനിർദേശ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒരു ഫുട്ബോൾ താരം ഏറ്റവും ആഗ്രഹിക്കുന്ന അഭിമാനകരമായ വ്യക്തിഗത പുരസ്കാരമാണ് ബാലൻ ഡി ഓർ. ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന ബാലൺ ഡി ഓർ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കാൻ, ഫിഫ റാങ്കിംഗിൽ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഓരോ കായിക മാധ്യമപ്രവർത്തകർക്കാണ് വോട്ട് ചെയ്യാൻ അവകാശമുള്ളത്.
ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന 30 പേരിൽ നിന്ന് ഏറ്റവും മികച്ച 10 താരങ്ങളെ ക്രമത്തിൽ തിരഞ്ഞെടുത്ത് വോട്ട് ചെയ്യുന്നു. ഓരോ സ്ഥാനത്തിനും നിശ്ചിത പോയിന്റ് ഉണ്ട്. ഈ വോട്ടുകൾ കൂട്ടിയാണ് വിജയിയെ തീരുമാനിക്കുക. പോയിന്റുകൾ സമനിലയിലായാൽ ഒന്നാം സ്ഥാനത്തിനുള്ള കൂടുതൽ വോട്ടുകൾ ലഭിച്ച താരത്തെ വിജയിയായി പ്രഖ്യാപിക്കും.
ഏതൊരു ഫുട്ബോൾ താരവും കൊതിക്കുന്ന ഈ സുവർണ്ണ പാദുകം ലയണൽ മെസി എന്ന ഇതിഹാസം മൊത്തം 8 തവണ സ്വന്തമാക്കിയിട്ടുണ്ട്. ബാലൺ ഡി ഓറിന്റെ ചരിത്രത്തിൽ ഇത്രയും തവണ ഈ പുരസ്കാരം നേടിയ മറ്റാരുമില്ല. 4 തവണ ബാലൺ ഡി ഓർ നേടിയ റോണോയാണ് ഇക്കാര്യത്തിൽ മെസിക്ക് പിന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള റോണോയുടേതിനേക്കാൾ ഇരട്ടി തവണ മെസി ഈ പുരസ്കാരം വിജയിച്ചിട്ടുണ്ട് എന്നത് ചില്ലറക്കാര്യമല്ല.
ഇത്തവണയും സൂപ്പർ താരങ്ങൾ അനവധി ഉണ്ടെങ്കിലും 39-ാം വയസിലും തിളക്കത്തിന് ഒരു കോട്ടവും ഇല്ലാതെ കളിക്കുന്ന മെസി തന്നെ വിജയിയാകാനുള്ള സാധ്യതകൾ അനവധിയാണ്. അങ്ങനെ മെസി ഇത്തവണയും വിജയിച്ചാൽ പിറക്കുന്നത് റെക്കോഡുകളുടെ ഒരു പെരുമഴതന്നെയാണ് എന്നത് വേറെ കാര്യം. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരം എന്ന സ്വന്തം റെക്കോർഡ് (നിലവിൽ 8 എണ്ണം) മെസ്സി 9 ആയി ഉയർത്തും എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം.
39-ാം വയസ്സിൽ ഈ പുരസ്കാരം നേടുന്നതിലൂടെ, ബാലൻ ഡി ഓർ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മെസ്സി മാറും. യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കാതെ തുടർച്ചയായി ഈ പുരസ്കാരം നേടുന്ന അപൂർവ്വ നേട്ടവും മെസിയെ കാത്തിരിക്കുന്നുണ്ട്. തന്റെ ആദ്യ ബാലൺ ഡി ഓർ (2009) നേടി 17 വർഷങ്ങൾക്ക് ശേഷവും ലോകത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കാനുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു എന്നത് മെസിയുടെ കരിയറിന്റെ വലിപ്പവും ഇക്കാലയളവിലെ തുടരുന്ന സ്ഥിരതയും അടിവരയിട്ടുകാണിക്കുന്നു.
2026 ബാലൺ ഡി ഓർ: 30 അംഗ ചുരുക്കപ്പട്ടിക
ലയണൽ മെസി, കിലിയൻ എംബാപ്പെ, ലാമിൻ യമാൽ, ഹാരി കെയ്ൻ, ഉസ്മാൻ ഡെംബെലെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗ്ഹാം, ഏർലിംഗ് ഹാലൻഡ്, റോഡ്രി, ഖ്വിചാ ക്വാററ്റ്‌സ്ഖെലിയ, ലൗതാരോ മാർട്ടിനെസ്, സാഡിയോ മാനെ,
ലൂയിസ് ഡിയാസ്, ബ്രൂണോ ഫെർണാണ്ടസ്, ഗബ്രിയേൽ, ഡെക്ലാൻ റൈസ്, വില്യം സാലിബ, അഷ്റഫ് ഹക്കിമി , മാർക്വിഞ്ഞോസ്, നുനോ മെൻഡെസ്, ജോആവോ നെവസ്, ഫാബിയൻ റൂയിസ്, വിറ്റിഞ്ഞ, വില്ലിയൻ പാച്ചോ, പൗ കുബാർസി, ഫെറാൻ ടോറസ്, മൈക്കൽ ഒലിസെ, ഡായോട്ട് ഉപമേക്കാനോ, മാർക്ക് കുകുറെല്ല, ജൂലിയൻ ക്വിനോണസ്.
English Summary
The list of first 30 players to find the winner of this year’s Ballon d’Or, which football fans are eagerly waiting for, has been made. The legendary Argentine star Lionel Messi, who is considered for the award this time too, has been included in the final list of players. In addition to Messi, superstars such as Kylian Mbappe, Harry Kane, Lamine Yamal and the current champion Ousmane Dembele have also been included in the 30-member nomination list.