Neeraj Chopra: ഇനി ലഫ്റ്റനൻ്റ് കേണൽ നീരജ് ചോപ്ര; ടെറിട്ടോറിയൽ ആർമിയിൽ ഓണററി പദവി

Neeraj Chopra Honorary Lieutenant Colonel: നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനൻ്റ് കേണൽ പദവി. ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജേതാവായ നീരജിന് ഖേൽ രത്ന അടക്കം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Neeraj Chopra: ഇനി ലഫ്റ്റനൻ്റ് കേണൽ നീരജ് ചോപ്ര; ടെറിട്ടോറിയൽ ആർമിയിൽ ഓണററി പദവി

നീരജ് ചോപ്ര

Published: 

14 May 2025 19:18 PM

ഒളിമ്പിക്സിലെ ഗോൾഡ് മെഡൽ ജേതാവായ നീരജ് ചോപ്ര ഇനി ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനൻ്റ് കേണൽ. ഓണററി പദവി ആയാണ് ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ലഫ്റ്റനൻ്റ് കേണൽ പദവി നൽകിയത്. ഇന്ത്യൻ സർക്കാരിൻ്റെ ഔദ്യോഗിക ലീഗൽ ഡോക്യുമെൻ്റ് ദി ഗസറ്റ് ഓഫ് ഇന്ത്യയിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. ഏപ്രിൽ 16 മുതൽ പദവി നിലവിൽ വന്നു എന്ന് ഗസറ്റ് അറിയിച്ചു.

നീരജ് ചോപ്രയ്ക്ക് മുൻപ് ക്രിക്കറ്റർമാരായ എംഎസ് ധോണി, കപിൽ ദേവ്, ഒളിമ്പിക്സ് ഗോൾഡ് മെഡലിസ്റ്റ് അഭിനവ് ബിന്ദ്ര എന്നിവർക്കും ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനൻ്റ് കേണൽ പദവി നൽകിയിരുന്നു. സച്ചിൻ തെണ്ടുൽക്കറിന് ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയും നൽകിയിട്ടുണ്ട്.

2016 ഓഗസ്റ്റ് 26ന് നായ്ബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായാണ് നീരജ് മാധവ് സൈന്യത്തിൽ ചേരുന്നത്. 2018ൽ അർജുന അവാർഡും 2021ൽ വിശിഷ്ട് സേവ മെഡലും ലഭിച്ചു. അതേ വർഷം തന്നെ സുബേദാർ റാങ്കിലേക്ക് പ്രമോഷനും അദ്ദേഹത്തിന് ലഭിച്ചു. തൊട്ടടുത്ത വർഷം നീരജിന് പരം വിശിഷ്ട് സേവ മെഡൽ ലഭിച്ചു. 2024ൽ മേജർ സുബേദാറായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും