വിശാഖപട്ടണത്ത് പിവി സിന്ധു സ്പോർട്സ് അക്കാദമി; ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി നാരാ ലോകേഷ്

പിവി സിന്ധുവിന്റെ സ്വന്തം കായിക ജീവിതത്തിലെ അനുഭവങ്ങളും പരിശീലകരിൽ നിന്ന് ലഭിച്ച പിന്തുണയും നേരിട്ട വെല്ലുവിളികളും മുന്നിൽ കണ്ടാണ് പുതിയ കായിക കേന്ദ്രത്തിന് തുടക്കമിട്ടത്. ചടങ്ങിൽ പിവി സിന്ധുവും ഭർത്താവും കൂടാതെ മന്ത്രി രാംപ്രസാദ് റെഡ്ഡി, ടിഡിപി സംസ്ഥാന അധ്യക്ഷൻ പല്ല ശ്രീനിവാസ റാവു എന്നിവരും പങ്കെടുത്തു.

വിശാഖപട്ടണത്ത് പിവി സിന്ധു സ്പോർട്സ് അക്കാദമി; ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി നാരാ ലോകേഷ്

Pv Sindhu Sports Academy

Updated On: 

05 Aug 2026 | 11:31 AM

ഇന്ത്യൻ ബാഡ്മിന്റൺ താരം ഒളിമ്പിക് മെഡൽ ജേതാവ് പിവി സിന്ധുവിന്റെ സ്വപ്ന പദ്ധതിയായ പിവി സിന്ധു സെന്റർ ഫോർ സ്പോർട്സ് എക്സലൻസ് സ്പോർട്സ് അക്കാദമിക്ക് വിശാഖപട്ടണത്ത് ശിലാസ്ഥാപനം നടത്തി. ആന്ധ്രപ്രദേശ് മനുഷ്യവിഭവശേഷി വികസന മന്ത്രി നാരാ ലോകേഷാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ശിലാസ്ഥാപനം നിർവഹിച്ചത്.

പിവി സിന്ധു ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് അക്കാദമി ഒരുങ്ങുന്നത്. ഭാവിതലമുറയിലെ കായിക താരങ്ങൾക്ക് ലോകോത്തര പരിശീലനം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിശാഖപട്ടണത്തെ തോറ്റഗുരുവു പ്രദേശത്താണ് അക്കാദമി സ്ഥാപിക്കുന്നത്.

പിവി സിന്ധുവിന്റെ സ്വന്തം കായിക ജീവിതത്തിലെ അനുഭവങ്ങളും പരിശീലകരിൽ നിന്ന് ലഭിച്ച പിന്തുണയും നേരിട്ട വെല്ലുവിളികളും മുന്നിൽ കണ്ടാണ് പുതിയ കായിക കേന്ദ്രത്തിന് തുടക്കമിട്ടത്. ചടങ്ങിൽ പിവി സിന്ധുവും ഭർത്താവും കൂടാതെ മന്ത്രി രാംപ്രസാദ് റെഡ്ഡി, ടിഡിപി സംസ്ഥാന അധ്യക്ഷൻ പല്ല ശ്രീനിവാസ റാവു എന്നിവരും പങ്കെടുത്തു.

ലോകോത്തര സൗകര്യങ്ങളോടെ സ്പോർട്സ് അക്കാദമി

ബാഡ്മിന്റണിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ല അക്കാദമി. വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്ന മൾട്ടി സ്പോർട്സ് ട്രെയിനിങ് സെന്ററായാണ് ഇത് വികസിപ്പിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക ബാഡ്മിന്റൺ കോർട്ടുകൾക്ക് പുറമെ ഹൈ പെർഫോമൻസ് കോച്ചിങ് സൗകര്യം, പ്രത്യേക സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് സെന്റർ, സ്പോർട്സ് സയൻസ് വിഭാഗം തുടങ്ങിയവയും ഇവിടെ ഒരുക്കും.

കായിക താരങ്ങൾക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി ഫിസിയോതെറാപ്പി യൂണിറ്റുകളും പോഷകാഹാര പിന്തുണയും റിക്കവറി സൗകര്യങ്ങളും അക്കാദമിയിൽ ഉണ്ടാകും. ദൂരപ്രദേശങ്ങളിൽ നിന്നെത്തുന്ന യുവതാരങ്ങൾക്കായി ക്യാമ്പസിൽ തന്നെ താമസ സൗകര്യവും ഒരുക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശീലനം നൽകി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയ്ക്കായി മെഡലുകൾ നേടുന്ന താരങ്ങളെ വളർത്തുകയാണ് ലക്ഷ്യം.

ഗ്രാമീണ മേഖലയിലെ പ്രതിഭകളെ കണ്ടെത്തും

ഗ്രാമീണ, നഗര മേഖലകളിൽ ഒളിഞ്ഞുകിടക്കുന്ന കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്നതും അക്കാദമിയുടെ പ്രധാന ലക്ഷ്യമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും മികച്ച പരിശീലനത്തിന്റെ അഭാവവും കാരണം പിന്നാക്കം പോകുന്ന കുട്ടികളെ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകാനാണ് സിന്ധുവിന്റെ ലക്ഷ്യം.

കായികരംഗത്ത് കരിയർ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ആവശ്യമായ പരിശീലനവും സൗകര്യങ്ങളും ഒരിടത്ത് ലഭ്യമാകുന്ന തരത്തിലാണ് ക്യാമ്പസ് രൂപകൽപ്പന ചെയ്യുന്നത്.

അന്താരാഷ്ട്ര തലത്തിൽ മെഡലുകൾ നേടുന്നതിനൊപ്പം കായികരംഗത്തെ ഒരു കരിയറായി തിരഞ്ഞെടുക്കാൻ പുതിയ തലമുറയെ പ്രചോദിപ്പിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഇത്തരമൊരു അക്കാദമി വരുന്നതോടെ പ്രദേശം ദക്ഷിണേന്ത്യയിലെ പ്രധാന സ്പോർട്സ് ഹബ്ബുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ.

ഒളിമ്പിക്സിൽ വെള്ളിയും വെങ്കലവും നേടിയ പിവി സിന്ധു കായികരംഗത്ത് നേടിയ അനുഭവങ്ങൾ പുതിയ തലമുറയിലേക്ക് കൈമാറാനുള്ള ശ്രമം കൂടിയാണ് ഈ പദ്ധതിയിലൂടെ നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ ഇന്ത്യയ്ക്ക് നിരവധി ഒളിമ്പ്യന്മാരെ സംഭാവന ചെയ്യാൻ ഈ സ്പോർട്സ് അക്കാദമിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

English Summary

PV Sindhu Sports Academy is set to come up in Visakhapatnam with the foundation stone laid by Andhra Pradesh Minister Nara Lokesh. The academy aims to provide world-class training and facilities for aspiring athletes. The project will focus on developing young sporting talent and supporting future champions.

Follow Us
Related Stories
അ‌വസാന മത്സരം തോറ്റു; ഉറക്കത്തിൽ ഹൃദയാഘാതം: 34-ാം വയസിൽ അലൻ നാസിമെന്റോ അ‌ന്തരിച്ചു
Women’s Asia Cup 2026: ഹർമൻപ്രീത് നയിക്കും! പ്രേമ റാവത്തിന് വീണ്ടും അവസരം, ഏഷ്യ കപ്പിൽ തരംഗമാകാൻ ഇന്ത്യയുടെ പെൺപട
Commonwealth Games 2026: കോമണ്‍വെല്‍ത്തിന് കൊടിയിറക്കം; 2030ല്‍ ഇന്ത്യ വേദിയാകും, പതാകയും ബാറ്റണും കൈമാറി
ഇനി അഹമ്മദാബാദില്‍ കാണാം! ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 39 മെഡലുകള്‍
Gianni Infantino: ഇതിനെക്കാള്‍ എന്ത് ഡീസന്റായിരുന്നു വെറുതെയിരിക്കുന്നത്! ജിയാനി ഇൻഫാന്റീനോയുടെ കസേര ഇളകുന്നു
കരിയര്‍ ഇരുട്ടില്‍, നെഞ്ചു തകര്‍ന്ന് താരങ്ങള്‍! ജാംഷെഡ്പൂർ എഫ്‌സിയോട് തിരിച്ചുവരൂവെന്ന്‌ സുനില്‍ ഛേത്രി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു