Onam Bumper 2026: ഓണം ബമ്പറെടുക്കാന്‍ ഏറ്റവും മികച്ച സമയമേത്? ഒന്നാം സമ്മാനം തന്നെ വേണമല്ലോ…
What Is the Best Time to Get a Onam Bumper Lottery Ticket: വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഓരോരുത്തരും ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുള്ളത്. ചിലര്‍ മുന്‍ വര്‍ഷങ്ങളിലെ വിജയ നമ്പര്‍ പരിശോധിച്ച് ടിക്കറ്റെടുക്കുമ്പോള്‍ മറ്റുചിലരാകട്ടെ ഏറ്റവും കൂടുതല്‍ തവണ സമ്മാനം ലഭിച്ച ജില്ലകളില്‍ നിന്നാണ് ടിക്കറ്റുകളെടുക്കാറുള്ളത്. എന്നാല്‍ ബമ്പര്‍ ടിക്കറ്റെടുക്കാന്‍ സമവും പരിഗണിക്കേണ്ടതല്ലേ?
ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാന്‍ ഇനി അധിക നാളുകളുടെ കാത്തിരിപ്പില്ല. വലിയ സമ്മാനത്തുകയുമാണ് ഓണം ബമ്പര്‍ 2026 വില്‍പനയ്‌ക്കെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 30 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം, സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ടിക്കറ്റ് വിലയില്‍ സംസ്ഥാന ലോട്ടറി വകുപ്പ് വര്‍ധനവ് വരുത്തിയിട്ടില്ലെന്നത് ആശ്വാസം. 500 രൂപ തന്നെയാണ് ഈ വര്‍ഷത്തെയും ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില.
വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഓരോരുത്തരും ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുള്ളത്. ചിലര്‍ മുന്‍ വര്‍ഷങ്ങളിലെ വിജയ നമ്പര്‍ പരിശോധിച്ച് ടിക്കറ്റെടുക്കുമ്പോള്‍ മറ്റുചിലരാകട്ടെ ഏറ്റവും കൂടുതല്‍ തവണ സമ്മാനം ലഭിച്ച ജില്ലകളില്‍ നിന്നാണ് ടിക്കറ്റുകളെടുക്കാറുള്ളത്. എന്നാല്‍ ബമ്പര്‍ ടിക്കറ്റെടുക്കാന്‍ സമവും പരിഗണിക്കേണ്ടതല്ലേ?
ഓണം ബമ്പര്‍ എപ്പോള്‍ എടുക്കണം?
ഓരോ സമയത്തിനും ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ബമ്പര്‍ ടിക്കറ്റുകളെടുക്കാനും ഈ സമയത്തെ പരിഗണിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് ടിക്കറ്റ് എടുത്താല്‍ ഒന്നാം സമ്മാനം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് അങ്ങനെ ഏത് സമയത്ത് ടിക്കറ്റെടുത്താലും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചേക്കാം.
നിങ്ങള്‍ക്ക് ഒരു ലോട്ടറി ടിക്കറ്റെടുക്കാന്‍ ഏറ്റവും സൗകര്യപ്രദമായ സമയമാണ് പരിഗണിക്കേണ്ടത്. തിരക്ക് ഒഴിവാക്കാനും ഇഷ്ടമുള്ള ടിക്കറ്റ് നമ്പര്‍ ലഭിക്കാനും നേരത്തെ ടിക്കറ്റ് എടുക്കുന്നത് സഹായിച്ചേക്കും.
അവസാന നിമിഷം വരെ കാത്തിരിക്കണോ?
ഓണം ബമ്പര്‍ ടിക്കറ്റെടുക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടതില്ല. ലോട്ടറി വില്‍പന ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്. ഇത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല, ഈ സമയത്ത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പറിലുള്ള ടിക്കറ്റെടുക്കാനുള്ള അവസരവും ലഭിക്കുന്നത്. അവസാനം വരെ കാത്തിരിക്കുമ്പോള്‍ ഏതെങ്കിലുമൊരു ടിക്കറ്റ് വാങ്ങിച്ച് മടങ്ങേണ്ടി വരും.
Also Read: Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയില്ലാത്ത നക്ഷത്രങ്ങള്‍ ഏതെല്ലാം?
സമയം നോക്കി ടിക്കറ്റെടുക്കണോ?
ചിലയാളുകള്‍ ജ്യോതിഷ പ്രകാരം നല്ല സമയവും നക്ഷത്രഫലവുമെല്ലാം നോക്കിയാണ് ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളത്. നക്ഷത്രഫല പ്രകാരം തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാഗ്യം കൊണ്ടുവരുന്ന നമ്പറുകളും ആളുകള്‍ പരിഗണിക്കുന്നു. എന്നാല്‍ ഇതിനൊന്നും ലോട്ടറി നറുക്കെടുപ്പില്‍ വിജയ സാധ്യത ഉറപ്പ് നല്‍കാനാകില്ല. ലോട്ടറി നറുക്കെടുപ്പ് പൂര്‍ണമായും ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ പ്രത്യേക സമയത്തിനോ ദിവസത്തിനോ വിജയം ഉറപ്പിക്കാനാകില്ല.
നേരത്തെ ടിക്കറ്റ് എടുക്കുന്നത് കൊണ്ടോ അല്ലങ്കില്‍ സമയം നോക്കി ടിക്കറ്റ് എടുക്കുന്നത് കൊണ്ടൊന്നും ഭാഗ്യം നിങ്ങളെ തേടിയെത്തണമെന്നില്ല. ഏകദേശം 90 ലക്ഷം ടിക്കറ്റുകളാണ് ഓണം ബമ്പറിന്റേതായി വിപണിയിലെത്തിയത്. ഇതില്‍ ആര്‍ക്ക് വേണമെങ്കിലും ഒന്നാം സമ്മാനം 30 കോടി രൂപ ലഭിക്കും. 30 കോടിക്ക് പുറമെ വേറെയും ഒട്ടേറെ സമ്മാനങ്ങള്‍ ഓണം ബമ്പര്‍ ഭാഗ്യവാന്മാര്‍ക്ക് നല്‍കുന്നു.
English Summary
Kerala Lottery Onam Thiruvonam Bumper BR 111 offers a first prize of Rs 30 crore. Many lottery buyers may wonder whether there is a particular time that is best for purchasing a ticket. This article explains what buyers should know about ticket timing and the chances of winning the Onam Bumper first prize.