Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
Book KSRTC Bus Tickets From Bengaluru, Chennai and Mysuru to Kerala, For Onam 2026 Check How: ഓണത്തിരക്ക് കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ബസ് സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഓണക്കാലമിങ്ങെത്തി, കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമെല്ലാം കേരളത്തിലേക്ക് വരാനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഉത്സവ സീസണുകളില്‍ അനുഭവപ്പെടുന്ന തിരക്ക് കാരണം, പലര്‍ക്കും വിചാരിക്കുന്നത് പോലെ നാട്ടിലെത്താന്‍ സാധിക്കാറില്ല. മതിയായ യാത്ര മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നത്. എന്നാല്‍ ഈ വര്‍ഷം സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികള്‍ക്ക് ഒരുക്കുകയാണ് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി).
ഓണത്തിരക്ക് കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയ പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ബസ് സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് ബസ് സര്‍വീസുകള്‍ തീരുമാനിച്ചത്.
കെഎസ്ആര്‍ടിസി ഓണം സര്‍വീസുകള്‍
കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിലേക്ക് ഓഗസ്റ്റ് പതിനെട്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയും തിരിച്ച് കേരളത്തിലേക്ക് ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയും പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എട്ട് ബസുകള്‍, കണ്ണൂരിലേക്ക് നാല്, എറണാകുളത്തേക്ക് നാല്, തൃശൂരിലേക്ക് മൂന്ന്, കോട്ടയത്തേക്ക് രണ്ട് എന്നിങ്ങനെ ക്രമത്തിലാണ് ബസ്സുകള്‍ ഉണ്ടായിരിക്കുക.
ഈ സര്‍വീസുകള്‍ക്ക് പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഡീലക്‌സ്, സ്‌പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകളും നിശ്ചയിച്ചിട്ടുണ്ട്. മൈസൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസ്സുകളും സര്‍വീസ് നടത്തുന്നതാണ്.
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ ഡീലക്‌സും എറണാകുളത്തേക്ക് മള്‍ട്ടി ആക്‌സില്‍ എസി ബസ്സുമാണ് സര്‍വീസ് നടത്തുക. ഈ സ്ഥലങ്ങളില്‍ നിന്നെല്ലാം ചെന്നൈ, ബെംഗളൂരു, മൈസൂരു നഗരങ്ങളിലേക്ക് മടക്കയാത്രയും നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴി എടുക്കാവുന്നതാണ്.
എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
യാത്രക്കാര്‍ക്ക് http://www.keralartc.com/ എന്ന വെബ്‌സൈറ്റ് വഴിയും എന്റെ കെഎസ്ആര്‍ടിസി നിയോ ഒപിആര്‍എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകളും ബുക്കിങ് സൗകര്യമുണ്ടായിരിക്കും. അവസാന നിമിഷം ടിക്കറ്റില്ലത്ത അവസ്ഥ ഇല്ലാതാക്കാന്‍ നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതാണ് നല്ലത്.
ബെംഗളൂരു-കണ്ണൂര്‍ ബസ്
ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ നോണ്‍ എസി സ്ലീപ്പര്‍ ബസ് സര്‍വീസ് ഉടന്‍ തുടങ്ങും. ബെംഗളൂരുവിലെ മഡിവാളയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. ശാന്തിനഗര്‍ ടിടിഎംസി, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷന്‍, കെങ്കേരി ടിടിഎംസി, മൈസൂരു, ഹുന്‍സൂര്‍, ഗോണിക്കുപ്പല്‍, വിരാജ്പേട്ട്, ഇരിട്ടി, തലശേരി എന്നിവിടങ്ങളിലൂടെ ബസ് കണ്ണൂരിലെത്തും. ഓഗസ്റ്റ് ഏഴ് മുതലാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. മഡിവാളയില്‍ നിന്ന് രാത്രി 8.36ന് പുറപ്പെടുന്ന ബസ് രാത്രി 9.16ന് ശാന്തിനഗര്‍ ടിടിഎംസി, 10 മണിക്ക് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷന്‍, 10.15ന് കെങ്കേരി ടിടിഎംസി എന്നിവിടങ്ങളില്‍ എത്തിച്ചേരും. പുലര്‍ച്ചെ 3.30ന് വിരാജ്പേട്ടിലും 4.45ന് ഇരിട്ടിയിലും 5.45 ന് തലശേരിയിലും എത്തുന്ന ബസ് രാവിലെ 6.30ന് കണ്ണൂരിലെത്തുന്നതാണ്.
English Summary
KSRTC has opened online ticket booking for Onam 2026 travel between Kerala and Bengaluru, Chennai and Mysuru. Passengers can book tickets for journeys to Kerala as well as return trips from the state. The booking facility is expected to help passengers plan their Onam travel in advance. Here is how to book KSRTC bus tickets online.