AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌വസാന മത്സരം തോറ്റു; ഉറക്കത്തിൽ ഹൃദയാഘാതം: 34-ാം വയസിൽ അലൻ നാസിമെന്റോ അ‌ന്തരിച്ചു

UFC star Alan Nascimento dies at 34: 34 വയസുകാരനായ നാസിമെന്റോ ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അ‌ന്തരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് നാസിമെന്റോയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബ്രസീലിയൻ ഫ്ലൈവെയ്റ്റ് വിഭാഗത്തിലെ പ്രമുഖ താരങ്ങളിൽ ഒരാളായ അലൻ നാസിമെന്റോ 'പുറോ ഒസോ' (Puro Osso) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

അ‌വസാന മത്സരം തോറ്റു; ഉറക്കത്തിൽ ഹൃദയാഘാതം: 34-ാം വയസിൽ അലൻ നാസിമെന്റോ അ‌ന്തരിച്ചു
Ufc Star Alan Nascimento Dies At 34Image Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 04 Aug 2026 | 06:55 PM

സാവോപോളോ: യുഎഫ്‌സി (Ultimate Fighting Championship) ഫ്ലൈവെയിറ്റ് വിഭാഗത്തിൽ മത്സരിച്ചിരുന്ന പ്രമുഖ ബ്രസീലിയൻ മിക്സഡ് മാർഷ്യൽ ആർട്സ് താരം അലൻ നാസിമെൻ്റോ അ‌ന്തരിച്ചു. 34 വയസുകാരനായ നാസിമെന്റോ ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അ‌ന്തരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് നാസിമെന്റോയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബ്രസീലിയൻ ഫ്ലൈവെയ്റ്റ് വിഭാഗത്തിലെ പ്രമുഖ താരങ്ങളിൽ ഒരാളായ അലൻ നാസിമെന്റോ ‘പുറോ ഒസോ’ (Puro Osso) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മികച്ച സബ്‌മിഷൻ പ്രാഗത്ഭ്യവും ഗ്രൗണ്ട് ഗെയിമും കൊണ്ട് ശ്രദ്ധേയനായ പോരാളിയായിരുന്നു.

ജൂണിലായിരുന്നു അലൻ നാസിമെൻ്റോ അവസാനമായി റിംഗിലിറങ്ങിയത്. എന്നാൽ അ‌ന്ന് മിച്ച് റാപ്പോസിയോട് സ്പ്‌ളിറ്റ് ഡിസിഷനിലൂടെയാണ് അദ്ദേഹം പരാജയപ്പെട്ടു. മിക്സഡ് മാർഷ്യൽ ആർട്സിൽ മികച്ച കരിയർ റെക്കോഡുള്ള നാസിമെൻ്റോ ഇതിനകം 22 വിജയങ്ങളും 7 പരാജയങ്ങളും അ‌റിഞ്ഞിട്ടുണ്ട്. അ‌തിൽ ഏഴാമത്തേതും അ‌വസാനത്തേതുമായ പരാജയമായിരുന്നു ജൂണിൽ നടന്ന മത്സരത്തിൽ സംഭവിച്ചത്.

Also Read: ഷമിയെ അ‌ഗാർക്കർക്ക് വേണ്ട, മനസിലിരിപ്പ് വ്യക്തം! ബുംറയ്ക്ക് പകരക്കാരനായി ആഖിബ് നബി ടെസ്റ്റ് ടീമിൽ

അ‌വസാന മത്സരം തോറ്റ നാസിമെന്റോയ്ക്ക് തന്റെ ഇടിക്കൂട്ടിലേക്ക് മറ്റൊരു മത്സരത്തിനിറങ്ങാനും വിജയിക്കാനും അ‌വസരം നൽകാതെ ഉറക്കത്തിൽ വിധി അ‌ദ്ദേഹത്തെ പരാജയപ്പെടുത്തിയത് ആരാധകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അ‌വസാന മത്സരം കഴിഞ്ഞ് ആഴ്ചകൾ മാത്രം പിന്നിടവേ എത്തിയ ഈ മരണവാർത്ത പലർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.

തന്റെ 22 വിജയങ്ങളിൽ 15 എണ്ണവും സബ്‌മിഷനിലൂടെയാണ് നാസിമെന്റോ നേടിയെടുത്തത്. ബ്രസീലിയൻ ജിയു-ജിറ്റ്‌സുവിൽ (BJJ) ബ്ലാക്ക് ബെൽറ്റ് ഉടമയായിരുന്നു അ‌ദ്ദേഹം. 2011-ൽ പ്രൊഫഷണൽ എംഎംഎ കരിയർ ആരംഭിച്ച നാസിമെന്റോ, 2021-ലാണ് UFC-യിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചത്. മുൻ UFC ലൈറ്റ്‌വെയ്റ്റ് ചാമ്പ്യൻ ചാൾസ് ഒലിവേരയുടെ അടുത്ത സുഹൃത്തും പരിശീലന പങ്കാളിയുമായിരുന്നു അദ്ദേഹം.

ജെയ്ക്ക് ഹാഡ്‌ലി, കാർലോസ് ഹെർണാണ്ടസ്, ജാഫൽ ഫിൽഹോ, കോഡി ഡർഡൻ എന്നിവർക്കെതിരായ നാസിമെന്റോയുടെ പെർഫോമൻസുകൾ അ‌ദ്ദേഹത്തിന്റെ കരിയറിൽ നിർണായകമായി. UFC -യിൽ രണ്ട് തവണ ‘പെർഫോമൻസ് ഓഫ് ദി നൈറ്റ്’ ബോണസ് പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. പ്രമുഖ ബ്രസീലിയൻ എംഎംഎ ക്ലബ്ബായ ‘ഷൂട്ട് ബോക്സ്’ അംഗമായ അലൻ നാസിമെൻ്റോയുടെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും യുഎഫ്‌സി അനുശോചനം രേഖപ്പെടുത്തി.

യുഎഫ്സി

യു.എഫ്.സി എന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തവും വലുതുമായ മിക്സഡ് മാർഷ്യൽ ആർട്സ് പ്രമോഷൻ സ്ഥാപനമാണ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന, ലോകത്തിലെ ഏറ്റവും മികച്ച ആയോധനകലാ പോരാളികളെ അണിനിരത്തി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. യുഎഫ്സിയിൽ വ്യത്യസ്ത തരം ആയോധനകലകൾ ഒന്നിച്ചു ഉപയോഗിക്കാൻ താരങ്ങൾക്ക് അനുവാദമുണ്ട്.

ബോക്സിങ് & കിക്ക് ബോക്സിങ്, ബ്രസീലിയൻ ജിയു-ജിറ്റ്‌സു, റെസ്ലിംഗ് & ജൂഡോ, മുവായ് തായ് (മുട്ടുകളും കൈമുട്ടുകളും ഉപയോഗിച്ചുള്ള ആക്രമണം) എന്നീ ആയോധന കലകൾ പ്രധാനമായും ഇതിൽ ഉൾപ്പെടുന്നു. ‘ഒക്ടഗൺ’ എന്നറിയപ്പെടുന്ന എട്ടു വശങ്ങളുള്ള, കമ്പിവലകളാൽ ചുറ്റപ്പെട്ട പ്രത്യേക റിങ്ങിനുള്ളിലാണ് യുഎഫ്സി മത്സരങ്ങൾ നടക്കുന്നത്.

English Summary

Alan Nascimento, a prominent Brazilian mixed martial arts star who competed in the UFC (Ultimate Fighting Championship) flyweight division, has died. Nascimento, 34, died of a heart attack while sleeping. Nascimento was found unconscious at home on Monday morning. Medical personnel arrived at the scene but were unable to save his life.

Follow Us