AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ranji Trophy: കിരീടത്തിന് തൊട്ടരികെ വിദര്‍ഭ; ‘അത്ഭുതങ്ങളി’ല്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

Ranji Trophy Final Kerala vs Vidarbha: ഡാനിഷ് മലേവാറും, കരുണ്‍ നായരും രണ്ടാം ഇന്നിംഗ്‌സിലും വിനാശകാരികളായി. 135 റണ്‍സെടുത്ത് കേരള പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് കരുണ്‍ മടങ്ങിയത്. ഡാനിഷ് 73 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് വീഴ്ത്താനാകാത്തതിന്റെ ക്ഷീണം ആദിത്യ സര്‍വതെ ഇത്തവണ തീര്‍ത്തു. മൂന്ന് വിക്കറ്റുകളാണ് സര്‍വതെ സ്വന്തമാക്കിയത്

Ranji Trophy: കിരീടത്തിന് തൊട്ടരികെ വിദര്‍ഭ; ‘അത്ഭുതങ്ങളി’ല്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം
വിദര്‍ഭ ബാറ്റര്‍മാര്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Mar 2025 | 12:52 PM

സിനിമകളില്‍ സംഭവിക്കുന്നത് പോലെ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകള്‍. ഒരു വന്‍ അത്ഭുതം. അത് മാത്രമാണ് രഞ്ജി ട്രോഫി ഫൈനലില്‍ ഇനി കേരളത്തിന്റെ ആരാധകര്‍ സ്വപ്‌നം കാണുന്നത്. യാഥാര്‍ത്ഥ്യബോധത്തില്‍ അത്തരം അത്ഭുതങ്ങളുടെ സ്ഥാനം അങ്ങ് ദൂരെയാണെന്ന് തിരിച്ചറിയുമ്പോഴും, ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ മലയാളി ജനത അറിയാതെയെങ്കിലും അത്തരം ‘ട്വിസ്റ്റ് പ്രതീക്ഷകള്‍’ കുറച്ചുനേരത്തേക്ക് ഉള്ളിന്റെയുള്ളില്‍ താലോലിക്കും. കലാശപ്പോരാട്ടത്തിന്റെ അവസാന ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റിന് 314 എന്ന നിലയിലാണ് കേരളം. 351 റണ്‍സിന്റെ ലീഡ് സ്വന്തം. അതായത് കിരീടത്തിന് തൊട്ടരികെ.

49 പന്തില്‍ 24 റണ്‍സുമായി അക്ഷയ് കര്‍ണേവാറും, 39 പന്തില്‍ എട്ട് റണ്‍സുമായി ദര്‍ശന്‍ നല്‍ഖണ്ഡെയുമാണ് ക്രീസില്‍. വാലറ്റം വരെ നീളുന്ന പ്രതിരോധക്കരുത്താണ് വിദര്‍ഭയുടെ ശക്തി. കേരള ബൗളര്‍മാരെ വട്ടം കറക്കുന്നതും വിദര്‍ഭയുടെ ഈ പ്രതിരോധക്കരുത്താണ്.

Read Also: ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക്‌ ഇന്ന് കൊട്ടിക്കലാശം; സെമി പരീക്ഷയ്ക്ക് മുമ്പ് ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും ഇന്ന് ‘മോഡല്‍ എക്‌സാം’; മത്സരം എങ്ങനെ കാണാം?

അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ വേഗം പിഴുതാനായാല്‍ കേരളത്തിന് നേരിയ സാധ്യതകള്‍ അവശേഷിക്കും. പക്ഷേ, വിക്കറ്റുകള്‍ നഷ്ടപ്പെടാതെ കേരളം ടി20 ശൈലിയില്‍ ബാറ്റ് വീശേണ്ടി വരും. ശ്രമകരമാണ് ആ ദൗത്യം. അതാണ് വെല്ലുവിളിയും. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 37 റണ്‍സാണ് വിദര്‍ഭയുടെ പിടിവള്ളി.

ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് തലവേദന സൃഷ്ടിച്ച ഡാനിഷ് മലേവാറും, കരുണ്‍ നായരും രണ്ടാം ഇന്നിംഗ്‌സിലും വിനാശകാരികളായി. 295 പന്തില്‍ 135 റണ്‍സെടുത്ത് കേരള പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് കരുണ്‍ മടങ്ങിയത്. ഡാനിഷ് 162 പന്തില്‍ 73 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് വീഴ്ത്താനാകാത്തതിന്റെ ക്ഷീണം പഴയ വിദര്‍ഭ താരം ആദിത്യ സര്‍വതെ ഇത്തവണ തീര്‍ത്തു. മൂന്ന് വിക്കറ്റുകളാണ് സര്‍വതെ സ്വന്തമാക്കിയത്.

Follow Us