Rohit Sharma: ടെസ്റ്റിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹിറ്റ്മാൻ; ഏകദിന ക്രിക്കറ്റിൽ തുടരും

Rohit Sharma Retried From Test Format: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.

Rohit Sharma: ടെസ്റ്റിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഹിറ്റ്മാൻ; ഏകദിന ക്രിക്കറ്റിൽ തുടരും

രോഹിത് ശർമ്മ

Updated On: 

07 May 2025 20:24 PM

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.

വെള്ള ജേഴ്‌സിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചത് വലിയ അംഗീകാരമാണെന്നും കഴിഞ്ഞ വർഷങ്ങളിൽ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും രോഹിത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഏകദിനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് താൻ തുടരുമെന്നും രോഹിത് വ്യക്തമാക്കി.

ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച രോഹിത് 40.57 ശരാശരിയിൽ 4301 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 12 സെഞ്ചുറികളും 18 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു. ഓപ്പണർ എന്ന നിലയിലും മധ്യനിര ബാറ്റ്‌സ്മാനായും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്തിന്റെ വിദേശ പിച്ചുകളിലെ പോരാട്ടവീര്യം പലപ്പോഴും ശ്രദ്ധേയമായിരുന്നു.

2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്ത് നേടിയ ഇരട്ട സെഞ്ചുറിയാണ് (212) രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയറിലെ പ്രധാന നേട്ടങ്ങളിൽ ഒന്ന്. അതോടെ ഓപ്പണർ എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന അദ്ദേഹം സ്വന്തമാക്കി.

ALSO READ: ഓപ്പറേഷൻ സിന്ദൂർ; ധർമശ്ശാലയിൽ നടത്താനിരുന്നു പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി

കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ടെസ്റ്റ് ടീമിന്റെ പ്രധാനിയായിരുന്ന രോഹിതിന്റെ ടെസ്റ്റ് ഫോം സമീപകാലത്തായി അത്ര മികച്ചതായിരുന്നില്ല. വിരമിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിൽ ഒരുപക്ഷെ ഈ കാരണവും ഉണ്ടാകാം. രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യൻ ടെസ്റ്റ് ടീമിൽ വലിയ വിടവ് സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഏകദിന ക്രിക്കറ്റിൽ രോഹിത് ടീമിനൊപ്പം തുടരുമെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം