IPL 2025 : ഓപ്പറേഷൻ സിന്ദൂർ; ധർമശ്ശാലയിൽ നടത്താനിരുന്നു പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി
Operation Sindoor And IPL 2025 Venue Change : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിട്ടതോടെയാണ് ധർമശ്ശാലയിൽ നിന്നും ഐപിഎൽ മത്സരങ്ങൾ മാറ്റാൻ തീരുമാനമായത്.
മെയ് 11-ാം തീയതി ഹിമാചൽ പ്രദേശിലെ ധർമശ്ശാല വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി. ധർമശ്ശാലയിൽ നിന്നും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിയത്. ഇന്നലെ അർധരാത്രിയിൽ ഇന്ത്യൻ സൈന്യം പാക് അധിനിവേഷ കശ്മീരിലെ പ്രവർത്തിക്കുന്ന ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യൻ സൈന്യം തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. തുടർന്ന് ധർമശ്ശാല ഉൾപ്പെടെയുള്ള രാജ്യത്തെ 11 നഗരങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. ഇതെ തുടർന്ന് പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മറ്റാൻ തീരുമാനമായതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയ്ക്കെതിരെ മത്സരത്തിന് പുറമെ ഡൽഹി ക്യാപിറ്റൽസിനെതിരെ ധർമശ്ശാലയിൽ വെച്ച് നടക്കാനുള്ള മത്സരത്തിൻ്റെ വേദി മാറ്റിയേക്കും. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ വടക്കെ ഇന്ത്യയിലെയും വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലെയും മധ്യ ഇന്ത്യയിലെ 11 നഗരങ്ങളിലെ വിമാനത്താവളങ്ങൾ മെയ് പത്താം തീയതി വരെ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. ശ്രീനഗർ, ജമ്മു, അമൃത്സർ, ലെ, ചണ്ഡിഗഡ്, ധർമശ്ശാല, ജോദ്പൂർ, ഗ്വാളിയോർ, കിഷഗഢ്, രാജ്കോട്ട് എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടാൻ തീരുമാനമായത്.