Kerala Blasters: പകരക്കാരുടെ നിരയില്‍ പോലുമില്ല; അഡ്രിയാന്‍ ലൂണ എവിടെ? ഒടുവില്‍ വെളിപ്പെടുത്തല്‍

Adrian Luna Injury Update: ഇന്റര്‍ കാശിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. വിബിന്‍ മോഹനനും, ആന്ദെ ഗ്രീനുമാണ് ഗോളുകള്‍ നേടിയത്. മത്സരഫലത്തില്‍ സന്തോഷമുണ്ടെങ്കിലും കാര്യങ്ങള്‍ പൂര്‍ണമായും അനുകൂലമായിരുന്നില്ലെന്നാണ് വെസ്റ്റ്‌വുഡിന്റെ അഭിപ്രായം. മത്സരം നടന്ന പൂനെയിലെ സ്റ്റേഡിയം വളരെ മോശമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Kerala Blasters: പകരക്കാരുടെ നിരയില്‍ പോലുമില്ല; അഡ്രിയാന്‍ ലൂണ എവിടെ? ഒടുവില്‍ വെളിപ്പെടുത്തല്‍

Adrian Luna fitness update

Published: 

12 Oct 2026 | 12:46 PM

ഇന്റര്‍ കാശിക്കെതിരായ മത്സരത്തില്‍ അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ്. പകരക്കാരുടെ നിരയില്‍ പോലും ലൂണയുണ്ടായിരുന്നില്ല. എന്നാല്‍ താരത്തിന്റെ കാലില്‍ നേരിയ പരിക്കുകളുണ്ടായിരുന്നുവെന്നും, രണ്ട് ദിവസമായി പരിശീലനത്തിന് ഇറങ്ങിയിട്ടില്ലെന്നും വെസ്റ്റ്‌വുഡ് വ്യക്തമാക്കി. കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാനാണ് ഇന്റര്‍ കാശിക്കെതിരായ മത്സരത്തില്‍ ലൂണയെ ഇറക്കാതിരുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വ്യക്തമാക്കി. കൂടുതല്‍ റിസ്‌ക് എടുക്കാനില്ലെന്നും, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് മുമ്പ് ഒരാഴ്ച സാവകാശം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍ കാശിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. വിബിന്‍ മോഹനനും, ആന്ദെ ഗ്രീനുമാണ് ഗോളുകള്‍ നേടിയത്. മത്സരഫലത്തില്‍ സന്തോഷമുണ്ടെങ്കിലും കാര്യങ്ങള്‍ പൂര്‍ണമായും അനുകൂലമായിരുന്നില്ലെന്നാണ് വെസ്റ്റ്‌വുഡിന്റെ അഭിപ്രായം.

മത്സരം നടന്ന പൂനെയിലെ സ്റ്റേഡിയം വളരെ മോശമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തില്‍ ധാരാളം ഫൗളുകള്‍ ഉണ്ടായിട്ടും മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കാത്തത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: Kerala Blasters: കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം; ഇന്റര്‍ കാശിയെ തകര്‍ത്തത് രണ്ട് ഗോളുകള്‍ക്ക്‌

ഈ മത്സരം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നുവെന്നും, വലിയ മാർജിനിൽ വിജയിച്ചിരുന്നെങ്കിൽ ടീമിന് ഭാവിയിൽ നേരിടേണ്ടി വന്നേക്കാവുന്ന പ്രശ്നങ്ങൾ കണ്ടെത്താൻ കഴിയാതെ പോയേനെ എന്നും ആഷ്‌ലി വെസ്റ്റ്‌വുഡ് ചൂണ്ടിക്കാട്ടി. അഞ്ചോ, അല്ലെങ്കില്‍ ആറോ ഗോളുകള്‍ക്ക് ജയിക്കുന്നതിലും നല്ലത് ഇത്തരമൊരു മത്സരഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി എങ്ങനെ ഇനിയും മെച്ചപ്പെടാനാകുമെന്ന് പരിശോധിക്കാനാകും. കൂടുതല്‍ വിമര്‍ശനാത്മകമായി ചിന്തിക്കേണ്ടതില്ല. അടുത്ത ആഴ്ച ടീം കൂടുതല്‍ മെച്ചപ്പെടുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.

ഗോൾ അടിച്ച ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിക്കുന്നതിന് പകരം കളിക്കാർക്ക് കൂടുതൽ മിനിറ്റുകൾ നൽകാനായി അറ്റാക്കിംഗ് സബ്‌സ്റ്റിറ്റ്യൂഷനുകൾ നടത്താനാണ് താൻ ആഗ്രഹിച്ചതെന്ന് ആഷ്‌ലി വെസ്റ്റ്‌വുഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സനൻ, എബിൻദാസ്, ആന്ദ്രെ ഗ്രീൻ തുടങ്ങിയ കളിക്കാർ അവരുടെ മികച്ച ഫോമിലല്ലെന്നും മികച്ച പ്രകടനത്തിലെത്താൻ അവർക്ക് സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത മത്സരം ഒക്ടോബര്‍ 18ന്

ഒക്ടോബര്‍ 18ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ലൂണ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടീമിനൊപ്പമുള്ള വിദേശ താരങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സാവകാശവും ലഭിക്കും.

English Summary

Kerala Blasters began their ISL season with a 2-0 victory over Inter Kashi thanks to goals from Vibin Mohanan and Andre Green. Head coach Ashley Westwood expressed satisfaction with the result while acknowledging areas for team improvement. He clarified that star midfielder Adrian Luna was rested due to heel blisters to ensure he recovers for the next match against NorthEast United.

Loading...
Unable to load recommendations.
Follow Us
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ