Kerala Blasters: ഗോളടിച്ച് വിബിന്‍ മോഹനന്‍, കേരള ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്
Kerala Blasters vs Inter Kashi: ഐഎസ്എല്‍ 2026-27 സീസണിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. ഇന്റര്‍ കാശി എഫ്‌സിയാണ് എതിരാളികള്‍. ലഖ്‌നൗ ഏകാന സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ട്ടിങ് ഇലവന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കുന്നില്ല. പകരക്കാരുടെ നിരയിലും ലൂണയില്ല.
ഇന്റര്‍ കാശിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ചെയ്യുന്നു. 18-ാം മിനിറ്റില്‍ മലയാളി താരവും ക്യാപ്റ്റനുമായ വിബിന്‍ മോഹനന്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി. മത്സരം പുരോഗമിക്കുകയാണ്. അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കുന്നില്ല. പകരക്കാരുടെ നിരയിലും ലൂണയില്ല. ലൂണയുടെ അഭാവത്തിന്റെ കാരണം വ്യക്തമല്ല. അർഷ് അൻവർ ഷെയ്ഖ് ആണ് ഇന്ന് ഗോള്‍കീപ്പറായി കളിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍: അർഷ് അൻവർ ഷെയ്ഖ് (ഗോള്‍കീപ്പര്‍), ഹോർമിപാം റൂയിവ, ഐബാൻ ഡോലിംഗ്, ജെയിംസ് ബോൾട്ടൺ, സുമിത് ശർമ്മ, വിബിൻ മോഹനൻ, ഫ്രെഡി ലല്ലാവ്മ, നെബോജ്സ കൊസോവിച്, കോറോ സിങ്, ആന്ദ്രെ ജെയ് ഗ്രീൻ, ശ്രീക്കുട്ടൻ എം.എസ്.
പകരക്കാര്‍: അമരീന്ദർ സിംഗ്, സന്ദീപ് സിംഗ്, മുഹമ്മദ് സനാൻ, സാഹിൽ തവോറ, പോൾ റംഫാങ്‌സൗവ, ജഗനാഥ് ജയൻ, റാംലുൻഛുങ്ങ, എബിൻദാസ് യേശുദാസ്.