Xavi: സാവി ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കേണ്ട; അപേക്ഷ തള്ളി എഐഎഫ്എഫ്

AIFF Rejects Xavi As Indian Coach: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയ സാവിയെ തള്ളി എഐഎഫ്എഫ്. ഫൈനൽ ഷോർട്ട് ലിസ്റ്റിൽ താരം ഇല്ലെന്നാണ് വിവരം.

Xavi: സാവി ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കേണ്ട; അപേക്ഷ തള്ളി എഐഎഫ്എഫ്

സാവി ഹെർണാണ്ടസ്

Published: 

25 Jul 2025 | 07:32 AM

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവരിൽ ബാഴ്സലോണയുടെ മുൻ പരിശീലകൻ സാവിയും. എന്നാൽ, ബാഴ്സ ഇതിഹാസ താരത്തിൻ്റെ അപേക്ഷ എഐഎഫ്എഫ് തള്ളി. ഇക്കാര്യം എഐഎഫ്എഫ് നാഷണൽ ടീം ഡയറക്ടർ സുബ്രത പോൾ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

“അപേക്ഷകൾ അയച്ചവരിൽ സാവിയുടെ പേര് ഉണ്ടായിരുന്നു. എഐഎഫ്എഫിന് ഇമെയിൽ വഴിയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.”- സുബ്രത പോൾ സ്ഥിരീകരിച്ചു. തൻ്റെ സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് അദ്ദേഹം അപേക്ഷ അയച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഷോർട്ട്ലിസ്റ്റ് ചെയ്ത മറ്റ് അപേക്ഷകരുടേതിൽ നിന്ന് വ്യത്യസ്തമായി സാവിയുടെ കോണ്ടാക്ട് നമ്പർ കോളം ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: Hulk Hogan: റെസ്ലിങ് റിങിലെ അതിമാനുഷൻ; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ വിടവാങ്ങി

മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റീൻ, ലിവർപൂൾ മുൻ താരം ഹാരി കെവെൽ, ബ്ലാക്ക്ബേൺ റോവേഴ്സ് മുൻ മാനേജർ സ്റ്റീവ് കീൻ, ജംഷഡ്പൂർ എഫ്സി പരിശീലകൻ ഖാലിദ് ജമീൽ, ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകരായ കിബു വികൂന, ഈൽകോ ഷറ്റോരി തുടങ്ങിയവരാണ് ഷോർട്ട്ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇവരിൽ നിന്ന് മൂന്ന് പേരെ ടെക്നിക്കൽ കമ്മറ്റി ഫൈനൽ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇതിൽ സാവി ഇല്ലെന്നാണ് വിവരം. സാവി ജോലി ഏറ്റെടുത്തെങ്കിലും അദ്ദേഹത്തിൻ്റെ ശമ്പളം വളരെ കൂടുതലായിരിക്കും എന്നാണ് എഐഎഫ്എഫിൻ്റെ വിലയിരുത്തൽ. സ്പാനിഷ് പരിശീലകർ ഉള്ളതുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കാണാറുണ്ടെന്ന് സാവി പറഞ്ഞിരുന്നു.

ബാഴ്സലോണയ്ക്കായി 700ലധികം മത്സരങ്ങൾ കളിച്ച സാവി 25 കിരീടങ്ങൾ നേടി. ഇതിൽ എട്ട് ലാ ലിഗയും നാല് ചാമ്പ്യൻസ് ലീഗുകളും ഉൾപ്പെടും. ഫിഫ ലോകകപ്പും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും നേടിയ താരം ഖത്തറിലെ അൽ സാദ് ക്ലബ് പരിശീലകനായാണ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ബാഴ്സയ്ക്കൊപ്പം രണ്ട് സീസണുകളിൽ രണ്ട് കിരീടങ്ങൾ നേടി.

Loading...
Unable to load recommendations.
Follow Us
Related Stories
ഏറിന് ‘ബലമില്ല’, യെല്ലോ മതി! മെസിയുടേത് വയലന്റ് കണ്ടക്ട് അ‌ല്ലെന്ന് റഫറി; റെഡ് കാർഡ് കുറ്റമെന്ന് കോർട്ടോയിസ്
India vs New Zealand 1st Test 2026: പ്രതിരോധക്കോട്ട പണിത് കീവിസ് ബാറ്റര്‍മാര്‍; ആദ്യ ടെസ്റ്റ് സമനിലയില്‍
Sanju Samson: ബാറ്റിങ് ഓർഡറിൽ പിന്നിലേക്ക്, മനസുകൊണ്ട് മുന്നിൽ; സഞ്ജുവിന്റെ വേറിട്ട ക്യാപ്റ്റൻസി
മെസിക്ക് ഗോൾഡൻ ബൂട്ടും യെല്ലോ കാർഡും! ടീം സ്കോർ വട്ടപ്പൂജ്യം; പ്ലേ ഓഫിൽ സ്വന്തം തട്ടകത്തിൽ 0-3ന് തോറ്റ് മയാമി
Yuzvendra Chahal: രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ചഹൽ; ബിജെപിയിൽ പുതിയ പദവി
Kerala Blasters: മാസ്‌കും തൊപ്പിയും ധരിച്ച് കലൂര്‍ സ്റ്റേഡിയത്തിലേക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം പകര്‍ത്താനെത്തി സികെ വിനീത്‌
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?