AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sudarshan Gopaladesikan: മുന്‍ ഇന്‍ഫോസീസ് ജീവനക്കാരന്‍, ഇപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍; ആരാണ് സുദർശൻ ഗോപാലദേശികൻ?

Newcastle United New Technical Director Sudarshan Gopaladesikan: ന്യൂകാസിൽ യുണൈറ്റഡിൽ ടെക്നിക്കൽ ഡയറക്ടറായി ചേരുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സുദര്‍ശന്‍. നിരവധി ആരാധകരുള്ള ക്ലബുകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ആരാധകരുമായുള്ള അതുല്യ ബന്ധത്തില്‍ ന്യൂകാസില്‍ വേറിട്ടുനില്‍ക്കുന്നുവെന്നും സുദര്‍ശന്‍

Sudarshan Gopaladesikan: മുന്‍ ഇന്‍ഫോസീസ് ജീവനക്കാരന്‍, ഇപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍; ആരാണ് സുദർശൻ ഗോപാലദേശികൻ?
സുദർശൻ ഗോപാലദേശികൻImage Credit source: facebook.com/newcastleunited
jayadevan-am
Jayadevan AM | Published: 23 Jul 2025 20:08 PM

പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ സുദര്‍ശന്‍ ഗോപാലദേശികനെ നിയമിച്ചു. നേരത്തെ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയിൽ ഫുട്ബോൾ ഇന്റലിജൻസ് ഡയറക്ടറായിരുന്നു സുദര്‍ശന്‍ ഗോപാലദേശികന്‍. ന്യൂകാസിലിലെ പുരുഷ, വനിതാ, അക്കാദമി ടീമുകൾക്കായുള്ള ഫുട്ബോൾ ഡാറ്റ പ്രവർത്തനങ്ങൾക്ക് സുദര്‍ശന്‍ നേതൃത്വം നല്‍കും. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ സ്പോർട്സ് ഡാറ്റ സയൻസ് മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്‌ മുമ്പ് ഇന്‍ഫോസിസില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു.

‘സുഡ്‌സ്’ എന്ന പേരിലാണ് സുദര്‍ശന്‍ അറിയപ്പെടുന്നത്. പരിശീലകന്‍ എഡ്ഡി ഹോവിനും, അദ്ദേഹത്തിന്റെ സ്റ്റാഫിനുമൊപ്പം ചേര്‍ന്ന് സുദര്‍ശന്‍ പ്രവര്‍ത്തിക്കുമെന്ന് ന്യൂകാസില്‍ വ്യക്തമാക്കി. ക്ലബ്ബിന്റെ പ്രകടനം, മെഡിക്കൽ, അനാലിസിസ്‌, റിക്രൂട്ട്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലും സുദര്‍ശന്‍ പ്രവര്‍ത്തിക്കും.

സുദര്‍ശന്‍ ഭാഗമായിരുന്ന ക്ലബുകളെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അറ്റലാന്റ യൂറോപ്പ ലീഗ് കിരീടം നേടിയതും, കോപ്പ ഇറ്റാലിയ ഫൈനലിലെത്തിയതും, സീരി എയില്‍ മികച്ച പ്രകടനം നടത്തിയതും സുദര്‍ശന്‍ ക്ലബിന്റെ ഇന്റലിജന്‍സ് ഡയറക്ടറായപ്പോഴായിരുന്നു. അറ്റലാന്റയില്‍ നിന്ന് അദ്ദേഹം മാഗ്‌പൈസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയില്‍ സുദര്‍സന്‍ സേവനമനുഷ്ഠിച്ച കാലയളവില്‍ പുരുഷ ടീം പ്രീമിയറ ലിഗ കിരീടം നേടിയിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെയും, യൂറോപ്പ ലീഗിന്റെയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയും ചെയ്തു. വനിതാ ടീം രണ്ട് ദേശീയ കിരീടങ്ങളും ഇക്കാലയളവില്‍ സ്വന്തമാക്കി. ബെൻഫിക്കയുടെ അക്കാദമി രണ്ടുതവണ യുവേഫ യൂത്ത് ലീഗ് ഫൈനലിലുമെത്തിയിരുന്നു. ഫിഫയുടെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പരിപാടികളില്‍ സുദര്‍ശന്‍ ക്ലാസെടുക്കാറുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സിറ്റി ഫുട്ബോൾ ഗ്രൂപ്പിൽ ലീഡ് ഡാറ്റ സയന്റിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read Also: Indian Football: ഇന്ത്യന്‍ ഫുട്‌ബോളിന്റെ രക്ഷകന്‍ അവതരിക്കുമോ? പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് 170 പേര്‍; പട്ടികയില്‍ വമ്പന്‍മാരും

ന്യൂകാസിൽ യുണൈറ്റഡിൽ ടെക്നിക്കൽ ഡയറക്ടറായി ചേരുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സുദര്‍ശന്‍ വ്യക്തമാക്കി. നിരവധി ആരാധകരുള്ള ക്ലബുകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ആരാധകരുമായുള്ള അതുല്യ ബന്ധത്തില്‍ ന്യൂകാസില്‍ വേറിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഇൻഫോസിസിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം, സതേൺ കാലിഫോർണിയ സർവകലാശാലയിൽ ബയോകൈനേഷ്യോളജിയിലും ഫിസിക്കൽ തെറാപ്പിയിലും പിഎച്ച്ഡി നേടുന്നതിനായി അദ്ദേഹം അമേരിക്കയിലേക്ക് പോവുകയായിരുന്നു. ബേസ്‌ബോള്‍ ടീമായ ലോസ് ഏഞ്ചൽസ് ഡോഡ്ജേഴ്സിസില്‍ ഭാഗമായതോടെയാണ് സ്‌പോര്‍ട്‌സ് കരിയറിന് അദ്ദേഹം തുടക്കമിട്ടത്.