AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hulk Hogan: റെസ്ലിങ് റിങിലെ അതിമാനുഷന്‍; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ വിടവാങ്ങി

Hulk Hogan passes away: 1970-കളുടെ അവസാനത്തിലാണ് താരം റെസ്ലിങ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ഡബ്ല്യുഡബ്ല്യുഇയില്‍ ചേര്‍ന്നത് വഴിത്തിരിവായി. 1984-ൽ ഹോഗന്‍ തന്റെ ആദ്യത്തെ ഹോഗന്‍ ചാമ്പ്യൻഷിപ്പ് നേടി

Hulk Hogan: റെസ്ലിങ് റിങിലെ അതിമാനുഷന്‍; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ വിടവാങ്ങി
ഹൾക്ക് ഹോഗൻImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 24 Jul 2025 22:17 PM

ബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ (ടെറി ജീൻ ബൊല്ലിയ) വിടവാങ്ങി. ഫ്ലോറിഡയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 71 വയസായിരുന്നു. ഹള്‍ക്ക് ഹോഗന്റെ വിയോഗത്തില്‍ ഡബ്ല്യുഡബ്ല്യുഇ അനുശോചിച്ചു. 1980-കളിൽ വേൾഡ് റെസ്‌ലിംഗ് ഫെഡറേഷനെ (ഡബ്ല്യുഡബ്ല്യുഇ) ആഗോള അംഗീകാരം നേടാൻ താരം സഹായിച്ചുവെന്ന് അനുശോചനക്കുറിപ്പില്‍ ഡബ്ല്യുഡബ്ല്യുഇ വ്യക്തമാക്കി. 1953 ഓഗസ്റ്റ് 11-ന് ജോർജിയയിലെ അഗസ്റ്റയിലാണ് ഹള്‍ക്ക് ജനിച്ചത്. 1980കളില്‍ ഹള്‍ക്കിന്റെ ജനപ്രീതി ഡബ്ല്യുഡബ്ല്യുഇയുടെ പ്രശസ്തിയും വര്‍ധിപ്പിച്ചു. വലിയൊരു ജനസമൂഹത്തെ ഡബ്ല്യുഡബ്ല്യുഇയുടെ ആരാധകരാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ഹള്‍ക്ക് ഹോഗന്‍.

1970-കളുടെ അവസാനത്തിലാണ് താരം റെസ്ലിങ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ഡബ്ല്യുഡബ്ല്യുഇയില്‍ ചേര്‍ന്നത് വഴിത്തിരിവായി. 1984-ൽ ഹോഗന്‍ തന്റെ ആദ്യത്തെ ഹോഗന്‍ ചാമ്പ്യൻഷിപ്പ് നേടി. ഡബ്ല്യുഡബ്ല്യുഇയില്‍ ഹോഗന്‍ ആധിപത്യം സ്ഥാപിച്ച സമയമായിരുന്നു അത്.

1996ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്ലിങിലേക്ക് (ഡബ്ല്യുസിഡബ്ല്യു) ഹോഗന്‍ ചുവടുമാറ്റി. ഇത് ഡബ്ല്യുഡബ്ല്യുഇയ്ക്ക് ക്ഷീണമുണ്ടാക്കി. എന്നാല്‍ പിന്നീട് ഡബ്ല്യുഡബ്ല്യുഇയിലേക്ക് തിരികെയെത്തുകയും ചെയ്തു. 2005ല്‍ ഡബ്ല്യുഡബ്ല്യുഇയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിവിധ ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായി.