AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Offer for Tata Cars : ഓണത്തിന് കാറ് നോക്കുന്നുണ്ടോ, ആൾട്രോസ് മുതൽ ഹാരിയർ വരെ വമ്പൻ ഓഫറുകളുമായി ടാറ്റ വന്നിട്ടുണ്ടേ…

Onam 2026 Offer Announced For Tata Cars : ഈ ഓണക്കാലത്ത് പുതിയ കാർ വാങ്ങാൻ തയ്യാറായിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാഹനങ്ങൾക്ക് വമ്പൻ കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ലൈനപ്പിലുള്ള മിക്ക വാഹനങ്ങൾക്കും കമ്പനി ഓഫർ ഇട്ടിട്ടുണ്ട്. ആ മോഡലുകൾ ഏതെന്നും എന്തൊക്കെ ഓഫറുകളാണ് എന്നും വിശദമായി പരിശോധിക്കാം.

Onam Offer for Tata Cars : ഓണത്തിന് കാറ് നോക്കുന്നുണ്ടോ, ആൾട്രോസ് മുതൽ ഹാരിയർ വരെ വമ്പൻ ഓഫറുകളുമായി ടാറ്റ വന്നിട്ടുണ്ടേ…
Onam Offer For Tata CarsImage Credit source: Facebook / Tata Cars
Amal KV
Amal KV | Published: 08 Aug 2026 | 08:57 PM

ഈ ഓണക്കാലത്ത് പുതിയ കാർ വാങ്ങാൻ തയ്യാറായിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാഹനങ്ങൾക്ക് വമ്പൻ കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ലൈനപ്പിലുള്ള മിക്ക വാഹനങ്ങൾക്കും കമ്പനി ഓഫർ ഇട്ടിട്ടുണ്ട്. ആ മോഡലുകൾ ഏതെന്നും എന്തൊക്കെ ഓഫറുകളാണ് എന്നും വിശദമായി പരിശോധിക്കാം. പെട്രോൾ ഡീസൽ വാഹനങ്ങളിലും ഇലക്ട്രിക് വാഹന നിരയിലൂമായി ഏകദേശം 2.25 ലക്ഷം രൂപ വരെയുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്.

 

ഓഫറുകൾ ഇതാ

ടാറ്റയുടെ മുൻനിര എസ് യു വി മോഡലായ ഹാരിയർ ഇ വിയിൽ ( Harrier EV ) പരമാവധി 2,25,000 രൂപയുടെ ഓഫറകൾ ലഭ്യമാകും. 1,00,000 രൂപയുടെ ലോയൽറ്റി ആനുകൂല്യവും സൗജന്യ ഇൻഷുറൻസും ഉൾപ്പെടുന്നു. മറ്റ് മോഡലുകളിലെ ആനുകൂല്യങ്ങൾ നോക്കിയാൽ കർവ് (Curvv) -ന് 77,500 രൂപ വരെയും, നെക്സോണിന് ( Nexon) 72,500 രൂപയുമാണ് കിഴിവ് ലഭിക്കുക. ‘നെക്സോൺ ഇവിക്കും ഓഫർ ഉണ്ട്, 60,000 രൂപ. കർവ്.ഇവി ക്ക് 55,000 രൂപ കിഴിവ് ലഭിക്കും. ഇനി ചെറു വാഹനമായ ആൾട്രോസ് ( Altroz) ന് 54,500 രൂപയും, സഫാരിക്ക് 47,000 രൂപയുമാണ് ഓഫർ ലഭിക്കുക കൂടാതെ സിയറക്ക് (Sierra) 30,000 രൂപയുടെ ലോയൽറ്റി ആനുകൂല്യവും കിട്ടും.

Also Read : വരുമെന്ന് പറഞ്ഞു… വന്നു… സ്കോർപിയോ ഫേസ് ലിഫ്റ്റ് മോഡൽ അവതരിപ്പിച്ച് മഹീന്ദ്ര

പുതിയ സ്പെഷ്യൽ എഡിഷനുകൾ

ഈ ഉത്സവകാലത്ത് തിരഞ്ഞെടുത്ത മോഡലുകളുടെ സ്പെഷ്യൽ എഡിഷനും കമ്പനി അവതരിപ്പിട്ടുണ്ട്. ഇതിൽ എടുത്ത് പറയേണ്ടത് അടുത്തിടെ പുറത്തിറക്കിയ ‘നെക്സോൺ CAMO എഡിഷൻ’ ആണ്. മൂന്നാർ മിസ്റ്റ് , കൂർഗ് ക്ലൗഡ് എന്നീ പുതിയ കളർ ഓപ്ഷനുകളോടെ എത്തുന്ന ഈ മോഡലുകളുടെ വില 9.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സിയറ ജൂബിലി എഡിഷനാണ് അടുത്തത്. എക്സ്റ്റീരിയർ ക്ലാഡിംഗ്, റൂഫ് റെയിലുകൾ, പുതിയ ഗ്രില്ല് എന്നിവ ഉൾപ്പെടെയാണ് പുതിയ എഡിഷനിലെ മാറ്റങ്ങൾ.

കമ്പനിയുടെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലായ പഞ്ചിന്റെയും പുതിയ എഡിഷൻ എത്തിയിട്ടുണ്ട്. സ്കിഡ് പ്ലേറ്റുകൾ, ബോഡി ക്ലാഡിംഗ്, റൂഫ് റെയിൽ ഇൻസേർട്ടുകൾ, റിയർ സ്പോയിലർ എന്നിവ കൂട്ടിച്ചേർത്താണ് സ്പെഷ്യൽ എഡിഷൻ വന്നിരിക്കുന്നത്. കൂടാതെ രണ്ട് വർഷം വരെ വാറന്റിയും ലഭിക്കും.

English Summary

Are you planning to buy a new car this Onam season? If so, Tata Motors has announced massive discounts on its vehicles. The company is offering deals on most models in its lineup. Let us take a detailed look at these models and the offers available. The company is offering financial benefits of up to approximately ₹2.25 lakh across its range of petrol, diesel, and electric vehicles.

Follow Us