തങ്കം സാർ അ‌വര്! ഹോട്ട്‌സ്‌പോട്ട് വഴി 5G ഡാറ്റ ഷെയർ ചെയ്യുന്നത് ബ്ലോക്ക് ചെയ്തിട്ടില്ലെന്ന് എയർടെൽ

Airtel not blocked data sharing via hotspot: അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗത്തിൽ എയർടെൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോവുകയാണെന്നും ഇതിന്റെ ഭാഗമായി ഫോണിലെ ഡാറ്റ ഹോട്ട്സ്പോട്ട് വഴി മറ്റ് ഡി​വൈസുകളിലേക്ക് ഷെയർ ചെയ്യുന്നത് തടയാൻ പോവുകയാണ് എന്നും ചില അ‌ഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ എയർടെൽ ഇത് തള്ളിക്കളഞ്ഞു. അ‌ത്തരം നിയന്ത്രണങ്ങൾ ഇല്ലെന്ന് കമ്പനി വ്യക്തമാക്കി.

തങ്കം സാർ അ‌വര്! ഹോട്ട്‌സ്‌പോട്ട് വഴി 5G ഡാറ്റ ഷെയർ ചെയ്യുന്നത് ബ്ലോക്ക് ചെയ്തിട്ടില്ലെന്ന് എയർടെൽ

Airtel Not Blocked Data Sharing Via Hotspot

Published: 

18 Jul 2026 | 02:13 PM

എയർടെൽ ഉപയോക്താക്കളെയാകെ ഭയപ്പെടുത്തിയ ആ വാർത്ത സത്യമല്ല, എയർടെൽ ഹോട്ട്സ്പോട്ട് വഴി ഡാറ്റ ഷെയർ ചെയ്യുന്നത് ബ്ലോക്ക് ചെയ്തിട്ടില്ല. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ (Airtel unlimited 5G) ഉപയോഗത്തിൽ എയർടെൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോവുകയാണെന്നും ഇതിന്റെ ഭാഗമായി ഫോണിലെ ഡാറ്റ ഹോട്ട്സ്പോട്ട് വഴി മറ്റ് ഡി​വൈസുകളിലേക്ക് ഷെയർ ചെയ്യുന്നത് തടയാൻ പോവുകയാണ് എന്നും ചില അ‌ഭ്യൂഹങ്ങൾ ഉയരുകയും ചില മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അ‌ത്തരമൊരു ബ്ലോക്കിനെക്കുറിച്ച് തങ്ങൾ ഇതുവരെ ആലോച്ചിച്ചിട്ടില്ല എന്ന് ഇന്ന് എയർടെൽ വ്യക്തമാക്കി.

ഡാറ്റ ഹോട്ട്സ്പോട്ട് ഷെയറിങ് എയർടെൽ ബ്ലോക്ക് ചെയ്യാൻ പോവുകയാണ് എന്ന പ്രചാരണം വരിക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ട എന്നാണ് ഇപ്പോൾ എയർടെലിന്റെ വിശദീകരണം വന്നിരിക്കുന്നത്. സ്ഥിരീകരിക്കപ്പെട്ട യാതൊരു തെളിവുകളുടെയും അ‌ടിസ്ഥാനമില്ലാതെയാണ് ഇത്തരം ഒരു പ്രചാരണം നടന്നതെന്ന് എയർടെൽ ചൂണ്ടിക്കാട്ടി. ഇത് ഉപയോക്താക്കളിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാലാണ് ഔ​ദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്.

Also Read: ഇന്ത്യയുടെ ‘സ്വകാര്യ’ അ‌ഭിമാനം’! സ്​കൈറൂട്ട് വിക്രം 1 വിക്ഷേപണം വിജയം

എയർടെലിന്റെ ഒരു വ്യവസ്ഥയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം നടന്നതെന്നും കമ്പനി കുറ്റപ്പെടുത്തി. ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് ഭാരതി എയർടെൽ 2023 മുതൽ അ‌ൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ആരംഭിച്ചത്. അതിൽ മൊബൈൽ ഹോട്ട്‌സ്‌പോട്ടുകൾ വഴി അ‌ൺലിമിറ്റഡ് 5G ഡാറ്റ പങ്കിടുന്നത് തടയുന്ന ഒരു ക്ലോസ് ഉണ്ടായിരുന്നു.

മൊ​ബൈൽ ഡാറ്റയുടെ വാണിജ്യപരമായ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് അ‌ന്ന് അ‌ങ്ങനെയാരു ക്ലോസ് നൽകിയിരുന്നത്. അ‌ത് ദീർഘനാളായി ഉള്ളതാണെന്നും എന്നാൽ അ‌ത് പ്രകാരം ഡാറ്റ ഷെയർ ചെയ്യുന്നത് തടയുന്ന നടപടി ഇതുവരെ ഉണ്ടായിട്ടില്ല എന്നും എയർടെൽ വ്യക്തമാക്കി. ഇത് വ്യാഖ്യാനിക്കുന്നതിൽ ചിലർക്ക് വന്ന തെറ്റാണ് ഇപ്പോഴത്തെ വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് എയർടെൽ വിശദീകരിക്കുന്നു.

വിവാമായ ആ ഹോട്ട്സ്പോട്ട് ഡാറ്റ ഷെയറിങ് തടയൽ ക്ലോസ് സാങ്കേതികപരമായി മാത്രമാണ് ഉള്ളത്. അ‌തിന്റെ പേരിൽ എയർടെൽ മൊബൈൽ ഹോട്ട്‌സ്‌പോട്ട് പ്രവർത്തനം പ്രവർത്തനരഹിതമാക്കിയിട്ടില്ല. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, മറ്റ് സ്മാർട്ട്‌ഫോണുകൾ എന്നിവയുമായി പതിവ് പോലെ തന്നെ ഉപയോക്താക്കൾക്ക് എയർടെൽ മൊബൈൽ ഡാറ്റ പങ്കിടുന്നത് തുടരാമെന്നും കമ്പനി വിശദമാക്കിയിട്ടുണ്ട്.

നിലവിൽ എയർടെലും ജിയോയും തങ്ങളുടെ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്. 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പവും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉണ്ട്. ഈ കമ്പനികളുടെ 5ജി ലഭ്യമായ പ്രദേശങ്ങളിൽ 5ജി ഫോണുള്ള വരിക്കാർക്ക് ഈ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനാകും.

ഡാറ്റ ഉപയോഗം ഏറെയുള്ള ഈ കാലഘട്ടത്തിൽ 5ജി ഫോൺ ഉള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ നല്ലൊരു ശതമാനവും ഈ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉപയോഗപ്പെടുത്തുന്നുണ്ട്. ഡാറ്റ പരിധിയുടെ ആശങ്കകളില്ലാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ ഈ ഓഫർ ഉപയോക്താക്കൾക്ക് അ‌വസരം ഒരുക്കുന്നു. അ‌തിനാൽത്തന്നെ ഇത് ഏറെ ജനപ്രിയ ഓഫറാണ്.

English Summary

There were some rumors that Airtel was going to impose restrictions on unlimited 5G data usage and as part of this, it was going to prevent sharing of phone data to other devices via hotspot. However, Airtel denied this. The company clarified that there are no such restrictions.

Follow Us
പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല