കന്നി ഫോണാണ് മിന്നിച്ചേക്കണേ! ബോൾട്ടിന്റെ ആദ്യ സ്മാർട്ട്ഫോൺ എയ്സ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Boltt Ace 5G launched in India: പ്രമുഖ സ്മാർട്ട് വാച്ച് ബ്രാൻഡായ ഫയർ-ബോൾട്ടിൽ നിന്നുള്ള ഹോംഗ്രൗൺ ബ്രാൻഡായ ബോൾട്ട്, ഇന്ത്യയിൽ ബോൾട്ട് എയ്സ് 5ജി (boltt Ace 5G), ബോൾട്ട് ഇവോ (boltt Evo) എന്നീ രണ്ട് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. ബോൾട്ട് എയ്സ് 5ജിയുടെ 4GB + 64GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും 8GB + 128GB വേരിയന്റിന് 15,999 രൂപയും ആണ് വില.

Boltt Ace 5g Launched In India
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു പുതിയ ബ്രാൻഡ് കൂടി കടന്നുവന്നിരിക്കുന്നു. പ്രമുഖ സ്മാർട്ട് വാച്ച് ബ്രാൻഡായ ഫയർ-ബോൾട്ടിൽ നിന്നുള്ള ഹോംഗ്രൗൺ ബ്രാൻഡായ ബോൾട്ട്, ഇന്ത്യയിൽ ബോൾട്ട് എയ്സ് 5ജി (boltt Ace 5G), ബോൾട്ട് ഇവോ (boltt Evo) എന്നീ രണ്ട് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. ബോൾട്ട് ബ്രാൻഡിൽ നിന്നുള്ള ആദ്യ സ്മാർട്ട്ഫോണുകളാണ് ഇവ. ഇതിൽ എയ്സ് 5ജി ബജറ്റ് വിലയിൽ വാങ്ങാൻ സാധിക്കുന്ന 5ജി ഫോണാണ്. ഇവോ മോഡൽ 10000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്.
ചിപ് ക്ഷാമം മൂലം ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ അധികം ഇറങ്ങാത്ത ഒരു സാഹചര്യം നിലനിൽക്കെ, ബോൾട്ട് തങ്ങളുടെ കന്നി സ്മാർട്ട്ഫോൺ തന്നെ ഏവർക്കും താങ്ങാനാകുന്ന വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഏറ്റവും ശ്രദ്ധേയമായി. നിലവിലെ ഫോണുകളുടെ വിലയും ഫീച്ചറുകളും പരിഗണിക്കുമ്പോൾ ഏറ്റവും മികച്ച ഫീച്ചറുകൾ തന്നെ 15000 രൂപയിൽ താഴെ വിലയിൽ ബോൾട്ട് എയ്സ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.
ബോൾട്ട് എയ്സ് 5ജി ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റും 600 നിറ്റ്‌സ് വരെ പീക്ക് തെളിച്ചവും ഉള്ള 6.79 ഇഞ്ച് ഡിസ്‌പ്ലേ ആണ് ഈ ഫോണിലുള്ളത്. യൂണിസോക് T8200 ഒക്ടാ-കോർ ചിപ്‌സെറ്റ് (547,000 കവിയുന്ന AnTuTu ബെഞ്ച്മാർക്ക് സ്കോർ നൽകുന്നു) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.
4GB / 6GB / 8GB റാം ഓപ്ഷനുകളിൽ ബോൾട്ട് എയ്സ് 5ജി വാങ്ങാൻ ലഭ്യമാകും. 64GB / 128GB സ്റ്റോറേജ് ഓപ്ഷനുകളും ഈ ബോൾട്ട് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സ്റ്റോറേജ് കാർഡുപയോഗിച്ച് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിൽ ഉണ്ട്. വൃത്തിയുള്ളതും സ്റ്റോക്ക് ഇന്റർഫേസുള്ളതുമായ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ബോൾട്ട് എയ്സ് 5ജിയിൽ ഉണ്ട്. അതിൽ 64MP AI പ്രൈമറി ക്യാമറയും 2MP മാക്രോ ലെൻസും അടങ്ങുന്നു. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 8MP AI റിയൽ ടോൺ ക്യാമറയും ഈ ബജറ്റ് 5ജി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.
AI പോർട്രെയ്റ്റ് മോഡ്, AI നൈറ്റ് മോഡ് AI സെൽഫി എൻഹാൻസ്‌മെന്റ് തുടങ്ങിയ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും എയ്സ് 5ജിക്ക് ഉണ്ട്. USB ടൈപ്പ്-സി വഴി 18W ഫാസ്റ്റ് ചാർജിംഗ് (ബോക്സിൽ 18W അഡാപ്റ്റർ ഉൾപ്പെടുത്തിയിട്ടുണ്ട്) പിന്തുണയോടെ 6,000mAh ബാറ്ററി ഈ ബോൾട്ട് സ്മാർട്ട്ഫോണിലുണ്ട്.
ആർട്ടിക് വൈറ്റ്, ബർഗണ്ടി ബ്ലിസ്, ഫോറസ്റ്റ് ഗ്രീൻ, ലാവെൻഡർ ബ്ലൂം, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്കൈ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ബോൾട്ട് എയ്സ് 5ജി വാങ്ങാൻ ലഭ്യമാകും. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്കുള്ള NFC പിന്തുണയും ഇതിലുണ്ട്. 170×77.71×8.5mm വലിപ്പവും 233 ഗ്രാം ഭാരവും ബോൾട്ട് എയ്സ് 5ജിക്ക് ഉണ്ട്.
വിലയും ലഭ്യതയും
ബോൾട്ട് എയ്സ് 5ജിയുടെ 4GB + 64GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും 8GB + 128GB വേരിയന്റിന് 15,999 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ ഇവ യഥാക്രമം 12,999 രൂപ, 13,999 രൂപ, 14,999 രൂപ വിലകളിൽ വാങ്ങാനാകും. സെപ്റ്റംബർ 1-ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും.
English Summary
Boltt, the homegrown brand from leading smartwatch brand Fire-Boltt, has launched two smartphones in India, the Boltt Ace 5G and the Boltt Evo. The Boltt Ace 5G is priced at Rs 13,999 for the 4GB + 64GB base variant, Rs 14,999 for the 6GB + 128GB variant and Rs 15,999 for the 8GB + 128GB variant. As part of the launch offer, a bank discount of Rs 1000 will be available on all variants.