എന്തൊരു ധീരത! ചരിത്രമായ റൺ ചേസിനിടെ ഇർഫാൻ പഠാന്റെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് നമൻ ധീർ
Naman Dhir breaks Irfan Pathan's 17-year-old record: ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയകരമായ റൺ ചേസാണ് ക്രൈസ്റ്റ്ചർച്ചിൽ കഴിഞ്ഞ ദിവസം പിറന്നത്. നിർണായകമായ ഘട്ടത്തിൽ, 280 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് നമൻ ധീർ പുറത്താകാതെ 42 റൺസ് അടിച്ചുകൂട്ടിയത്. അഞ്ച് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെട്ട ഈ ഇന്നിംഗ്സ്, രണ്ട് പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ നാല് വിക്കറ്റ് ജയത്തിലേക്ക് എത്തിച്ചു.
ന്യൂസിലൻഡിനെതിരേയുള്ള നടന്ന ഒന്നാം ടി20 മത്സരത്തിൽ, 226 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം കൈവിട്ടുപോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ, മത്സരഗതിയെത്തന്നെ മാറ്റിമറിച്ച തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് നമൻ ധീർ. ഇന്ത്യയുടെ വിജയത്തിൽ നമൻ ധീറിന്റെ പങ്ക് വളരെ വലുതായിരുന്നു. ചരിത്രമായി മാറിയ ഈ റൺ റേസിനിടയിൽ 17 വർഷം പഴക്കമുള്ള ഒരു റെക്കോർഡും നമൻ ധീർ പഴങ്കഥയാക്കി. ടി20 ക്രിക്കറ്റിൽ വിജയകരമായി റൺസ് പിന്തുടരുമ്പോൾ, ഏഴാമനായോ അതിനു താഴെയോ ബാറ്റിംഗിന് ഇറങ്ങി ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ക്രൈസ്റ്റ്‌ചർച്ചിൽ നമൻ ധീർ തന്റെ പേരിൽ കുറിച്ചു.
2009-ൽ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ, അന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വിജയകരമായ റൺ ചേസിൽ നിർണായക പങ്കുവഹിച്ചുകൊണ്ട് ഇന്ത്യയുടെ ഓൾറൗണ്ടറായിരുന്ന ഇർഫാൻ പത്താൻ പുറത്താകാതെ 33 റൺസ് നേടിയിരുന്നു. ഇപ്പോൾ ക്രൈസ്റ്റ്ചർച്ചിൽ 15 പന്തിൽ പുറത്താകാതെ 42 റൺസ് നേടി ഓൾറൗണ്ടർ കൂടിയായ നമൻ ധീർ 17 വർഷം മുമ്പ് ഇർഫാൻ പത്താൻ സ്ഥാപിച്ച റെക്കോർഡ് പഴങ്കഥയാക്കി.
ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയകരമായ റൺ ചേസാണ് ക്രൈസ്റ്റ്ചർച്ചിൽ കഴിഞ്ഞ ദിവസം പിറന്നത്. നിർണായകമായ ഘട്ടത്തിൽ, 280 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് നമൻ ധീർ പുറത്താകാതെ 42 റൺസ് അടിച്ചുകൂട്ടിയത്. അഞ്ച് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെട്ട ഈ ഇന്നിംഗ്സ്, രണ്ട് പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ നാല് വിക്കറ്റ് ജയത്തിലേക്ക് എത്തിച്ചു.
അഞ്ച് ടി20 ഇന്നിംഗ്സുകളിൽ നിന്നായി, 40.00 ശരാശരിയിലും 285.71 സ്ട്രൈക്ക് റേറ്റിലും കൂടി ആകെ 80 റൺസാണ് ധീർ നേടിയിട്ടുള്ളത്; 42 റൺസ് നോട്ടൗട്ട് ആണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. ടി20 മത്സരങ്ങളിൽ 16 മുതൽ 20 വരെയുള്ള ഓവറുകളിൽ, 167 പന്തുകൾ നേരിട്ട നമൻ 204.19 സ്ട്രൈക്ക് റേറ്റിൽ 341 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 34 ഫോറുകളും 19 സിക്സറുകളും ഉൾപ്പെടുന്നു.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നമൻ ധീറിനെ പ്രത്യേകം പ്രശംസിച്ചു. “അവൻ ഞങ്ങൾക്ക് ഒട്ടേറെ ഓപ്ഷനുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെയും, ഈ ഗ്രൗണ്ടിൽ വലംകൈയ്യൻ ബാറ്റർമാർക്കെതിരെയും പന്തെറിയുമ്പോൾ, അവൻ എറിഞ്ഞ ആ രണ്ടോ മൂന്നോ നിർണായക ഓവറുകൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു”.
”ഇന്ന് അവൻ കാണിച്ച ശാന്തവും പക്വതയാർന്നതുമായ സമീപനം എടുത്തു പറയേണ്ടതാണ്; അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ തന്നെ വളരെ മനോഹരമായിരുന്നു.” എന്ന് ശ്രേയസ് അയ്യർ നമൻ ധീറിന്റെ പെർഫോമൻസിനെ പ്രശംസിച്ചു. വലിയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സഞ്ജുവും (33 പന്തിൽ 67 റൺസ്) അഭിഷേകും (12 പന്തിൽ 29 റൺസ്) ചേർന്ന് ഒന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, 93/1 എന്ന നിലയിൽ നിന്ന് ഇന്ത്യൻ ടീം തകർച്ചയിലേക്ക് വീഴുകയും 122/4 എന്ന നിലയിലാവുകയും ചെയ്തു. തുടർന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യരും അക്സർ പട്ടേലും (14 പന്തിൽ 24 റൺസ്) ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തത് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. ഒടുവിൽ രണ്ട് പന്തുകൾ ബാക്കിനിൽക്കെ നമൻ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
English Summary
In the first T20 match between India and New Zealand, Naman Dhir shattered a 17-year-old record. In Christchurch, he set a new record for the highest score by an Indian batter coming in at number seven or lower during a successful run chase in T20 cricket. Naman Dhir surpassed the previous record-held by Irfan Pathan, who scored an unbeaten 33 against Sri Lanka in Colombo in 2009-by remaining unbeaten on 42 runs off just 15 balls.