AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL Offer : 72 ദിവസം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, കൈനിറയെ ഡാറ്റ… ബിഎസ്എൻഎല്ലിന്റെ പുതിയ റീചാർജ്ജ് ഓഫറെത്തി….

BSNL has launched a new affordable long-term option: ബി‌എസ്‌എൻ‌എൽ സെൽഫ് കെയർ ആപ്പ്, ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ്, അതുപോലെ PhonePe, Google Pay, CRED പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഉപയോക്താക്കൾക്ക് അവരുടെ ബി‌എസ്‌എൻ‌എൽ സിമ്മുകൾ റീചാർജ് ചെയ്യാം.

BSNL Offer : 72 ദിവസം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, കൈനിറയെ ഡാറ്റ… ബിഎസ്എൻഎല്ലിന്റെ പുതിയ റീചാർജ്ജ് ഓഫറെത്തി….
Bsnl Recharge offer Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 01 Nov 2025 17:12 PM

ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്കൊരു സന്തോഷവാർത്ത. മികച്ച റീചാർജ്ജ് ഓഫറുകൾ ഇപ്പോൾ ലഭ്യമാണ്. 485 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകളും കൈനിറയെ ഡാറ്റയും. ദിവസേന 2 GB അതിവേഗ ഡാറ്റയാണ് ലഭിക്കുക. ഇതിനു പുറമേ ദിവസേന 100 എസ്എംഎസ് അയക്കാം. 2 GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും എന്ന് പ്രത്യേകം ഓർക്കണം.

 

പ്ലാനിൻ്റെ പ്രസക്തി

 

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ 72 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ സാധാരണയായി 700 രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്. അതിനാൽ, 5ബി‌എസ്‌എൻ‌എൽ 485 -ന് നൽകുന്ന ഈ ഓഫർ വളരെ ലാഭമാണ്. നിലവിൽ, പൊതുമേഖലാ ടെലികോം കമ്പനി രാജ്യത്തുടനീളം ഏകദേശം 98,000 4G സൈറ്റുകൾ കമ്മീഷൻ ചെയ്തിട്ടുണ്ട്.

Also read – ഫോൺ വാങ്ങിക്കാൻ വരട്ടെ! നവംബറിൽ എത്തുന്ന ചില മോഡലുകൾ ഇതാ

തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയും സി-ഡോട്ടുമായി (സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്സ്) ഇന്ത്യൻ വെണ്ടർമാരെയും ഉപയോഗിച്ച് ഈ വർഷാവസാനം 5G നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ അവർ ഒരുങ്ങുകയാണ്.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  • മറ്റ് കമ്പനികളുടെ പ്ലാനുകളേക്കാൾ ഡാറ്റാ ആനുകൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്നതാണ് ബി‌എസ്‌എൻ‌എൽ-ൻ്റെ 485 രൂപയുടെ പ്ലാൻ.
  • പ്രതിദിന ക്വാട്ട തീർന്നതിന് ശേഷം ലഭിക്കുന്ന 40 Kbps വേഗത സ്ട്രീമിങ്ങിനോ ഇൻ്റർനെറ്റ് ബ്രൗസിങ്ങിനോ ഉപയോ​ഗിക്കാൻ ബുദ്ധിമൂട്ടായിരിക്കും
  • 4G കവറേജും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് ഉപയോക്താക്കൾ അവരുടെ പ്രദേശത്തെ നെറ്റ്‌വർക്ക് നിലവാരത്തെ ആശ്രയിച്ചിരിക്കും.
  • ബി‌എസ്‌എൻ‌എൽ സെൽഫ് കെയർ ആപ്പ്, ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ്, അതുപോലെ PhonePe, Google Pay, CRED പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഉപയോക്താക്കൾക്ക് അവരുടെ ബി‌എസ്‌എൻ‌എൽ സിമ്മുകൾ റീചാർജ് ചെയ്യാം.