Upcoming Smartphones In November 2025 : ഫോൺ വാങ്ങിക്കാൻ വരട്ടെ! നവംബറിൽ എത്തുന്ന ചില മോഡലുകൾ ഇതാ
Smartphones Launch In November 2025 : വൺപ്ലസ് 15, ഒപ്പോ ഫൈൻഡ് എക്സ്9 സീരീസ്, ഐക്യൂ 15, റിയൽമി ജിടി 8 പ്രൊ. ലാവ അഗ്നി 4 തുടങ്ങിയ ഫോണുകളാണ് നവംബർ മാസത്തിൽ ലോഞ്ച് ചെയ്യുക
ഒരു പുതിയ ഫോൺ വാങ്ങിക്കാൻ പോകുവാണോ? എന്നാൽ ഒന്ന് വെയ്റ്റ് ചെയ്യൂ! ഈ വരാൻ പോകുന്ന നവംബർ മാസത്തിൽ പുതിയ നാല്-അഞ്ച് ഫോണുകൾ മാർക്കറ്റിൽ ലോഞ്ച് ചെയ്യുന്നുണ്ട്. മികച്ച അഭിപ്രായമുള്ള ഏറ്റവും പുതിയ ഒരു ഫോൺ വാങ്ങിക്കുന്നതല്ലേ ഉത്തമം. വൺപ്ലസ്, ഒപ്പോ, ഐകൂ, റിയൽമി തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ നിരവധി പ്രമുഖ മോഡലുകളാണ് നവംബർ മാസം ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട സ്മാർട്ട്‌ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം:
വൺപ്ലസ് 15
ക്വാൽകോമിന്റെ ഏറ്റവും പുതിയതും ശക്തവുമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഫോണായിരിക്കും വൺപ്ലസ് 15. 165Hz ഡിസ്‌പ്ലേ, പുതിയ ‘ഡീറ്റെയിൽമാക്സ്’ ഇമേജ് എഞ്ചിൻ കരുത്ത് നൽകുന്ന 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 7,300mAh ബാറ്ററി എന്നിവ ഈ മോഡലിൽ പ്രതീക്ഷിക്കുന്നു. നവംബർ 13-ാം തീയതയാണ് വൺപ്ലസ് 15ൻ്റെ ലോഞ്ച്
ഒപ്പോ ഫൈൻഡ് X9 സീരീസ്
ഒപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നീ രണ്ട് മോഡലുകൾ സീരീസിൽ ഉണ്ടാകും. ഇവയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 9500 SoC ആയിരിക്കും കരുത്ത് നൽകുക.പ്രശസ്ത ക്യാമറ നിർമ്മാതാക്കളായ ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത AI ക്യാമറ സംവിധാനം ഈ സീരീസിന്റെ പ്രധാന ആകർഷണമാണ്. ഫൈൻഡ് X9 പ്രോയിൽ 7,500mAh ബാറ്ററിയും പ്രതീക്ഷിക്കുന്നു. നവംബറിൽ തന്നെ ഒപ്പോ ഫൈൻസ് എക്സ്9 സീരീസിൻ്റെ ലോഞ്ചും
ഐക്യൂ 15
വൺപ്ലസ് 15ന് സമാനമായി സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്റെയും ശക്തികേന്ദ്രം. ഗെയിമിംഗിനായി ഒരു പ്രത്യേക Q3 ഗെയിമിംഗ് ചിപ്പ്, 8K VC ഹീറ്റ് പ്ലേറ്റ്, റേ-ട്രേസിംഗ് പിന്തുണ എന്നിവ ഗെയിമിംഗ് പ്രേമികൾക്കായി ഐകൂ 15-ൽ ഒരുക്കിയിട്ടുണ്ട്. നവംബർ 26നാണ് ഐക്യൂ 15ൻ്റെ ലോഞ്ച്
റിയൽമി ജിടി 8 പ്രൊ
റിക്കോ ജിആർ ഒപ്റ്റിക്‌സുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറ സംവിധാനത്തോടെ എത്തുന്ന റിയൽമിയുടെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും ഇത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്, ഹൈപ്പർവിഷൻ AI ചിപ്പ്, 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.79 ഇഞ്ച് QHD+ സ്‌ക്രീൻ, 7,000mAh ബാറ്ററി എന്നിവയും ജിടി 8 പ്രോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഞ്ച് നവംബറിൽ തന്നെയുണ്ടാകും.
ലാവ അഗ്നി 4
ഏകദേശം 25,000 രൂപ വിലയിൽ പ്രതീക്ഷിക്കുന്ന ഈ മോഡൽ മെറ്റൽ ബോഡിയും മെറ്റാലിക് ഫിനിഷുള്ള ബട്ടണുകളുമായാണ് എത്തുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് ഫുൾ-HD+ ഡിസ്‌പ്ലേ, ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ്, 7,000mAh-ൽ കൂടുതലുള്ള ബാറ്ററി ശേഷി എന്നിവ ഈ ഫോണിൽ പ്രതീക്ഷിക്കുന്നു.