Earthquake Alert : നിങ്ങളുടെ സ്മാർട്ട്‌ഫോണിന് ഭൂമികുലുക്കം പോലും അറിയാം; ഈ അലർട്ട് സെറ്റ് ചെയ്യാം

Earthquake Alert in Android Phone: ഭൂമികുലുക്ക മുന്നറിയിപ്പുകൾ നൽകുന്നതിനായി ഗൂഗിൾ ആൻഡ്രോയിഡ് 15-ൽ ഒരു ഭൂകമ്പ ഡിറ്റക്ടർ കൊണ്ടു വന്നിരുന്നു. ഇത് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്

Earthquake Alert : നിങ്ങളുടെ സ്മാർട്ട്‌ഫോണിന് ഭൂമികുലുക്കം പോലും അറിയാം; ഈ അലർട്ട് സെറ്റ് ചെയ്യാം

Earthquake Alert

Published: 

28 Mar 2025 | 04:24 PM

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഭൂകമ്പം ഉണ്ടായാലും അറിയാൻ സാധിക്കും എന്ന് നിങ്ങൾക്ക് എത്ര പേർക്ക് അറിയാം. ഭൂകമ്പങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നതിനാൽ, ഭൂകമ്പം സംഭവിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഉടനടി മുന്നറിയിപ്പ് നൽകാൻ ആൻഡ്രോയിഡ് ഫോണുകൾക്കായി പ്രത്യേക ഫീച്ചർ അവതരിപ്പിച്ചിരുന്നു. എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ പരിശോധിക്കാം.

ഭൂകമ്പ ഡിറ്റക്ടർ

ഭൂമികുലുക്ക മുന്നറിയിപ്പുകൾ നൽകുന്നതിനായി ഗൂഗിൾ ആൻഡ്രോയിഡ് 15-ൽ ഒരു ഭൂകമ്പ ഡിറ്റക്ടർ കൊണ്ടു വന്നിരുന്നു. ഇത് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്. ഇത് ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയാൽ, ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ തത്സമയ ഭൂമികുലുക്ക മുന്നറിയിപ്പുകൾ ലഭിക്കും എന്നതാണ് പ്രത്യേകത. എന്നാൽ തീവ്രത കുറവുള്ള ചലനങ്ങൾ ഇതിൽ അറിയാൻ സാധിക്കില്ല.

ഭൂകമ്പ മുന്നറിയിപ്പ് എങ്ങനെ ഫോണിൽ ആക്ടിവേറ്റ് ചെയ്യാം

നിങ്ങളുടെ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്നതാണെന്ന് ആദ്യം ഉറപ്പാക്കുകയാണ് വേണ്ടത്. ഗൂഗിൾ പിക്സൽ, സാംസങ്, വൺപ്ലസ് എന്നിവയിൽ നിന്നുള്ള തിരഞ്ഞെടുത്ത ഫോണുകളിൽ മുന്നറിയിപ്പ് ലഭ്യമാകും.

എങ്ങിനെ ഫോണിൽ ആക്ടിവേറ്റ് ചെയ്യാം

1. ഫോണിൽ സെറ്റിംഗ്സ് തുറക്കുക
2. സേഫ്റ്റി എമർജൻസിയിൽ ക്ലിക്ക് ചെയ്യുക
3. ഇവിടെ ഭൂകമ്പ മുന്നറിയിപ്പ് സെലക്ട് ചെയ്യുക
4. ഫീച്ചർ ആക്ടിവേറ്റ് ചെയ്യുക.

എങ്ങനെ പ്രവർത്തിക്കും

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ആക്‌സിലറോമീറ്റർ സെൻസർ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഒരു സീസ്മോമീറ്റർ (ഭൂകമ്പ കണ്ടെത്തൽ യന്ത്രം) പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. ഭൂകമ്പ വൈബ്രേഷനുകൾ കണ്ടെത്തി ഉപയോക്താവിന് തൽക്ഷണ മുന്നറിയിപ്പ് അയയ്ക്കുന്നു. ഭൂചലനം രൂക്ഷമാകുമ്പോൾ ഉപയോക്താക്കൾക്ക് അലേർട്ടുകൾ ലഭിക്കുമെന്ന് ഗൂഗിൾ വിശദീകരിക്കുന്നു. ഈ മുൻകൂർ മുന്നറിയിപ്പ് സംവിധാനം ആളുകളെ സുരക്ഷിതമായ സ്ഥലം കണ്ടെത്താനും ജീവൻ രക്ഷിക്കാനും സഹായിക്കും.

Follow Us
Related Stories
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
അ‌ടിച്ചുപോയി ഗയ്സ്! ഫെയ്സ്ബുക്കും മെസഞ്ചറും വീണ്ടും പണിമുടക്കി, കൂടെ ഇൻസ്റ്റഗ്രാമും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്