7100mAh എഡ്ജ് 70 മാക്സ് മുതൽ മൂന്ന് 50MP ക്യാമറയുള്ള എഡ്ജ് 70 പ്രോ വരെ; ബിഗ് ബില്യൺ ഡേയ്സ് മോട്ടറോള ഡീലുകൾ
Motorola edge 70 series Big Billion Days 2026: പുതിയൊരു സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് സഹിതം സ്വന്തമാക്കാൻ ബിഗ് ബില്യൺ ഡേയ്സ് ഒരു വലിയ അവസരമാണ്. ഈ ഓഫർ സെയിലിൽ, മോട്ടറോളയുടെ എഡ്ജ് 70 സീരീസിൽ എത്തിയിട്ടുള്ള മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ട് ഡീലുകൾ ഇതിനകം വെളിപ്പടുത്തിയിട്ടുണ്ട്.
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബിലൺ ഡേയ്സ് 2026 സെയിൽ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. ഔദ്യോഗികമായി ഒക്ടോബർ 9ന് ആണ് ആരംഭിക്കുന്നത് എങ്കിലും ഒക്ടോബർ 8 മുതൽ തന്നെ അംഗങ്ങൾക്ക് ഡിസ്കൗണ്ട് ഡീലുകൾ ലഭ്യമായിത്തുടങ്ങും. ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് പല സ്മാർട്ട്ഫോണുകളുടെയും ഡിസ്കൗണ്ട് വെളിപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഇപ്പോൾ മോട്ടറോള സ്മാർട്ട്ഫോണുകളുടെ ഡീലുകളും വെളിയിൽ വന്നിട്ടുണ്ട്. മോട്ടോ ജി37 പവർ മുതൽ മോട്ടറോള സിഗ്നേച്ചർ, മോട്ടറോള എഡ്ജ് 70 സീരീസ് മോഡലുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് വ്യക്തമായിട്ടുണ്ട്.
പുതിയൊരു സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് സഹിതം സ്വന്തമാക്കാൻ ബിഗ് ബില്യൺ ഡേയ്സ് ഒരു വലിയ അവസരമാണ്. ഈ ഓഫർ സെയിലിൽ, മോട്ടറോളയുടെ എഡ്ജ് 70 സീരീസിൽ എത്തിയിട്ടുള്ള മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ട് ഡീലുകൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.
മോട്ടോറോള എഡ്ജ് 70 മാക്‌സ്
7100mAh ബാറ്ററിയും സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ കരുത്തുമായി എത്തിയ മോട്ടോറോള എഡ്ജ് 70 മാക്‌സിന്റെ 8GB + 256GB വേരിയന്റ് 51,999 രൂപ വിലയിലും 12GB + 256GB വേരിയന്റ് 56,999 രൂപ വിലയിലും ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും.
മോട്ടോറോള എഡ്ജ് 70 പ്രോ
മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം പ്രോസസർ കരുത്തും 50MP സോണി LYTIA 710 മെയിൻ ക്യാമറ, 50MP അൾട്രാവൈഡ് + മാക്രോ ക്യാമറ, ഓട്ടോഫോക്കസുള്ള 50MP ക്വാഡ് പിക്സൽ സെൽഫി ക്യാമറ എന്നിവ സഹിതം എത്തിയ എഡ്ജ് 70 പ്രോയുടെ 8GB + 256GB വേരിയന്റ് 36,999 രൂപ വിലയിലും 12GB + 256GB വേരിയന്റ് 39,999 രൂപയ്ക്കും ഓഫർ സെയിലിൽ ലഭ്യമാകും.
മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ്
50MP സോണി LYTIA 710 മെയിൻ ക്യാമറ, 50MP അൾട്രാവൈഡ്+ മാക്രോ ക്യാമറ, 50X AI സൂപ്പർ സൂമുള്ള 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, ഓട്ടോഫോക്കസുള്ള 50MP ക്വാഡ് പിക്സൽ സെൽഫി ക്യാമറ, മീഡിയടെക് ഡൈമെൻസിറ്റി 8500 എക്സ്ട്രീം പ്രോസസർ ഫീച്ചറുകളുള്ള എഡ്ജ് 70 പ്രോ പ്ലസ് 12GB+256GB മോഡൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 44,999 രൂപ വിലയിൽ വാങ്ങാനാകും.
മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ
50MP സോണി LYTIA 710 മെയിൻ ക്യാമറ, 13MP അൾട്രാവൈഡ്+ മാക്രോ ക്യാമറ, 32MP ക്വാഡ് പിക്സൽ സെൽഫി ക്യാമറ, സ്‌നാപ്ഡ്രാഗൺ 7s Gen 4 പ്രോസസർ, 7000mAh ബാറ്ററി തുടങ്ങിയ നിരവധി മികച്ച ഫീച്ചറുകളുള്ള എഡ്ജ് 70 ഫ്യൂഷന്റെ 8GB+128GB വേരിയന്റ് 29,999 രൂപ, 12GB+256GB വേരിയന്റ് 32,999 രൂപ, 12GB+512GB വേരിയന്റ് 34,999 രൂപ വിലകളിൽ വാങ്ങാനാകും.
English Summary
Flipkart Big Billion Days 2026 is a great opportunity to get a new smartphone at a discount. The smartphones available at a discount in this offer sale include the Motorola Edge 70 Fusion, Edge 70 Pro, Edge 70 Pro Plus, and Edge 70 Max smartphones from Motorola’s Edge 70 series.