Hero Vida VX2 : ചാർജ് തീരുമോ എന്ന പേടി വേണ്ട! 187 കിലോ മീറ്റർ വരെ റേഞ്ച്.. ‘വിഡ വിഎക്സ് 2’ ഹീറോയുടെ തുറുപ്പുചീട്ട്
Hero Vida VX2 EV : ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഘടകം എന്നത് കിലോമീറ്റർ റേഞ്ച് തന്നെയാണ്. ഇലക്ട്രിക് വാഹനം ഉപയോഗിച്ചാൽ നിശ്ചിത കിലോ മീറ്ററിന് അപ്പുറം സഞ്ചരിക്കാൻ കഴിയില്ലല്ലോ എന്നുള്ളതാണ് പലരും ആശങ്കയായി പങ്കുവെക്കുന്നത്. കൂടുതൽ ദൂരം യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ആ ഒരു ഘടകം ഏറെ പ്രധാനവുമാണ്.
ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഘടകം എന്നത് കിലോമീറ്റർ റേഞ്ച് തന്നെയാണ്. ഇലക്ട്രിക് വാഹനം ഉപയോഗിച്ചാൽ നിശ്ചിത കിലോ മീറ്ററിന് അപ്പുറം സഞ്ചരിക്കാൻ കഴിയില്ലല്ലോ എന്നുള്ളതാണ് പലരും ആശങ്കയായി പങ്കുവെക്കുന്നത്. കൂടുതൽ ദൂരം യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ആ ഒരു ഘടകം ഏറെ പ്രധാനവുമാണ്. ഇന്ത്യയിൽ നിലവിൽ ലഭ്യമായിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറുകളിൽ പൊതുവെ ആവറേജ് റേഞ്ച് ആയി വരുന്നത് നൂറ് കിലോ മീറ്റർ ആണ്. ഈ ഒരു സാഹചര്യത്തിലാണ് ഹീറോയുടെ വിഡ വിഎക്സ് 2 എന്ന മോഡൽ വ്യത്യസ്തത തീർക്കുന്നത്.
ഹീറോയുടെ വിഎക്സ് 2 വകഭേദം പരമാവധി വാഗ്ദാനം ചെയ്യുന്ന കിലോമീറ്റർ റേഞ്ച് എന്നത് 187 KM ആണ്. ഇത്രയും റെയിഞ്ച് വാഗ്ദാനം ചെയ്യുന്നതിലൂടെ ദൂരപരിധിയെ പേടിക്കാതെ ഈ വാഹനം ഉപയോഗിക്കാൻ ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. എന്തായാലും ഈ വാഹനം കൊണ്ട് 150 കിലോമീറ്റർ വരെ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും. ഒരു ബൈക്ക് യാത്രികനെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പരമാവധി ഇത്രയും ഉപയോഗമേ സാധാരണഗതിയിൽ വരൂ.
Also Read : സൗകര്യമായി! ഇനി യെസ്ഡി റോഡ്സ്റ്റർ ആമസോണിൽ നിന്നും ഫ്ലിപ് കാർട്ടിൽ നിന്നും വാങ്ങാം…
ജൂലൈ 12 നാണ് ഹീറോ തങ്ങളുടെ Vida VX2 Plus 4.4kWh വകഭേദം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 1,50,990 രൂപയാണ് വാഹനത്തിന്റെ എക്സ് -ഷോറൂം വിലയായി വരുന്നത്. വലിയ ബാറ്ററി പാക്കുള്ള ഈ പുതിയ വകഭേദത്തിനാണ് കമ്പനി187 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 1kW പോർട്ടബിൾ ചാർജറും ഇതിനൊപ്പം സ്റ്റാൻഡേർഡായി ലഭിക്കുന്നു.
കുടുംബ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത VX2 ഇലക്ട്രിക് സ്കൂട്ടറിന്റെ ‘ഫിക്സഡ്-ബാറ്ററി’ (fixed-battery) വകഭേദമായ VX2 Go FB-യെ VIDA ഈ വർഷം ജൂലൈ 31 നാണ് കമ്പനി അവതരിപ്പിക്കുന്നത്. 1.13 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില. 3.1kWh ബാറ്ററി പാക്കാണ് ഇതിൽ വരുന്നത്. ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 128 കിലോമീറ്റർ (IDC) വരെ സഞ്ചരിക്കാമെന്നും 65 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. മറ്റ് VX2 മോഡലുകളിലുള്ള അതേ 6kW മോട്ടോർ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
English Summary
The driving range is precisely the factor that deters many people from choosing electric vehicles. A common concern is the inability to travel beyond a certain distance on a single charge a factor that is particularly significant for those who frequently travel long distances. It is in this context that Hero’s Vida VX 2 model stands out.