Free Hotstar Plan: 350 രൂപയ്ക്ക് ജിയോ റീ ചാർജ് ചെയ്താൽ കൂടെ ഹോട്സ്റ്റാറും സൗജന്യമായി
328 രൂപയാണ് ഈ പ്ലാൻ സീരിസിലെ ഏറ്റവും കുറഞ്ഞ പാക്കേജ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 GB ഡാറ്റ ലഭിക്കും
ജിയോ ഉപഭോക്താക്കളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ ഒരു കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് ജിയോ. വെറും 350 രൂപയുടെ റീ ചാർജ്ജിലൂടെ നിങ്ങൾക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാറിൻ്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഡിസ്നി + ഹോട്ട്‌സ്റ്റാർ കാണാൻ താത്പര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമായ റീ ചാർജ്ജ് പ്ലാനാണിത്. പ്ലാനിനെ പറ്റി വിശദമായി പരിശോധിച്ച് നോക്കാം.
328 രൂപയാണ് ഈ പ്ലാൻ സീരിസിലെ ഏറ്റവും കുറഞ്ഞ പാക്കേജ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 GB ഡാറ്റ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും എല്ലാ ദിവസവും 100 എസ്എംഎസും 328 രൂപയുടെ പ്ലാനിലുണ്ട്.
ഇത് കൂടാതെ മറ്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്ക് സൗജന്യ ആക്‌സസ്സും ഇതിൽ ലഭിക്കും. ഈ പ്ലാനിൽ 3 മാസത്തേക്കാണ് ഡിസ്നി + ഹോട്ട്‌സ്റ്റാർ നിങ്ങൾക്ക് ലഭിക്കുന്നത്.
അതേസമയം 388 രൂപയുടെ പ്ലാനിൽ ഡിസ്നി + ഹോട്ട്സ്റ്റാറിൻ്റെ 3 മാസ സബ്സ്ക്രിപ്ഷൻ പ്ലാനും പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. 28 ദിവസത്തേക്കാണ് പ്ലാനിൻറെ കാലാവധി. ഇതിന് പുറമെ 808 രൂപയുടെ പ്ലാനിൽ 2 ജിബി ഡാറ്റയും 84 ദിവസത്തേക്ക് സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും നിങ്ങൾക്ക് ലഭിക്കും.