AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Honda Shine 100 DX : തെറ്റില്ലാത്ത മൈലേജും, തരക്കേടില്ലാത്ത ലുക്കും ! ഹോണ്ട ഷൈന്‍ 100 DX സെഗ്മെൻ്റിലെ ഹോണ്ടയുടെ താരം

Honda Shine 100 DX Price Mileage : കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജ് ഉള്ള വാഹനങ്ങള്‍ തേടി പോകുന്നവരുടെ എണ്ണം ഇവിടെയായി വര്‍ദ്ധിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടുറുകളിലേക്ക് പോകാന്‍ താല്പര്യം ഇല്ലാത്തവരും എന്നാല്‍ ഇന്ധനക്ഷമത കൂടുതലുള്ള വാഹനം വേണമെന്നുള്ളവരുമാണ് പൊതുവെ കമ്മ്യൂട്ടര്‍ സെഗ്മെന്റിലെ ബൈക്കുകള്‍ തിരഞ്ഞെടുക്കുന്നത്. ഹീറോ, ടിവിഎസ്, ബജാജ്, ഹോണ്ട തുടങ്ങിയ ബ്രാന്‍ഡുകളാണ് ഈ സെഗ്മെന്റില്‍ പ്രധാനമായും വാഹനങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

Honda Shine 100 DX : തെറ്റില്ലാത്ത മൈലേജും, തരക്കേടില്ലാത്ത ലുക്കും ! ഹോണ്ട ഷൈന്‍ 100 DX സെഗ്മെൻ്റിലെ ഹോണ്ടയുടെ താരം
Honda Shine 100 DxImage Credit source: Social Media
Amal KV
Amal KV | Published: 09 Jul 2026 | 06:23 PM

കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജ് ഉള്ള വാഹനങ്ങള്‍ തേടി പോകുന്നവരുടെ എണ്ണം ഇവിടെയായി വര്‍ദ്ധിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടുറുകളിലേക്ക് പോകാന്‍ താല്പര്യം ഇല്ലാത്തവരും എന്നാല്‍ ഇന്ധനക്ഷമത കൂടുതലുള്ള വാഹനം വേണമെന്നുള്ളവരുമാണ് പൊതുവെ കമ്മ്യൂട്ടര്‍ സെഗ്മെന്റിലെ ബൈക്കുകള്‍ തിരഞ്ഞെടുക്കുന്നത്. ഹീറോ, ടിവിഎസ്, ബജാജ്, ഹോണ്ട തുടങ്ങിയ ബ്രാന്‍ഡുകളാണ് ഈ സെഗ്മെന്റില്‍ പ്രധാനമായും വാഹനങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

ഹോണ്ടയുടെ ലൈനപ്പില്‍ ഒന്നിലധികം കമ്മ്യൂട്ടര്‍ ബൈക്കുകളാണ് ഉള്ളത്. അതില്‍ തന്നെ തരക്കേടില്ലാത്ത മൈലേജും തെറ്റില്ലാത്ത ലുക്കും ഉള്ള മോഡല്‍ ആണ് ഹോണ്ട ഷൈന്‍ 100 ഡി.എക്‌സ്. ഈ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പരിശോചിച്ചാലോ.1955 എം.എം നീളവും 1050 എം.എം ഉയരവുമുള്ള വാഹനത്തിന് 1245 എം.എം വീല്‍ബേസ് ആണ് ഉള്ളത്. 10 ലിറ്റര്‍ ആണ് ഇന്ധന ടാങ്കിന്റെ ശേഷി വരുന്നത്. 98.98 സിസിയുടെ ഫോര്‍ സ്‌ട്രോക് എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. 7500 ആര്‍പിഎമ്മില്‍ 5.43 കിലോവാട്ട് പവറും 5000 ആര്‍പിമ്മില്‍ 8.05 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും വാഹനം പ്രദാനം ചെയ്യും. സെല്‍ഫ് സ്റ്റാര്‍ട്ട് സംവിധാനവും ബൈക്കിലുണ്ട്.

Also Read: 322 കിലോ മീറ്റര്‍ റേഞ്ച്, വില ഒരു ലക്ഷത്തില്‍ താഴെ, ഇത് കൊമാക്കിയുടെ അത്ഭുതം!

മുന്നിലും പിന്നിലും ട്യൂബ് ലെസ് ടയറുകളും ഡ്രം ബ്രേക്ക് സംവിധാനവുമാണ് ക്രമീരിച്ചിരിക്കുന്നത്. ഡയമണ്ട് ടൈപ്പ് ടെലസ്‌കോപിക് സസ്‌പെന്‍ഷനാണ് വാഹനത്തില്‍. ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്നസ് ബ്ലാക്ക്, അത്‌ലെറ്റിക് ബ്ലൂ മെറ്റാലിക്, ഗ്രേ മെറ്റാലിക് എന്നീ നാല് കളറുകര്‍ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. മനോഹരമായ അലോയ് വീലുകളും ഗ്രാഫിക്‌സുകളും വാഹനത്തിന് സൈഡ് പ്രൊഫൈല്‍ വ്യൂവില്‍ മികച്ച ഭംഗി നല്‍കുന്നു.

വാഹനത്തിന്റെ വിലയിലേക്ക് വന്നാല്‍ 72146 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറും പ്രൈസ്. പതിനായിരത്തില്‍ താഴെ രൂപ കൊടുത്താല്‍ വാഹനം ഇ.എം.ഐ ആയി സ്വന്തമാക്കാനും കഴിയും. ദൈനംദിന ആവശ്യങ്ങള്‍ക്കും ഡെലിവറി ജോലിക്കായി പോകുന്നവര്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും ഈ വാഹനം അനുയോദജ്യമാണ്. പഴയ മോഡലായ ഹോണ്ട ഷൈന്‍ 100 എന്ന മോഡലില്‍ നിന്ന് രൂപത്തില്‍ ചിലമാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡലായ ഷൈന്‍ 100 ഡി.എസിനെ കമ്പനി അവതരിപ്പിച്ചത്. 2025 ലാണ് ഈ വാഹനം പുറത്തിറങ്ങിയത്.

English Summary

The number of people seeking vehicles that offer high mileage at an affordable price is on the rise here. Bikes in the commuter segment are generally chosen by those who are not interested in electric scooters but still desire a fuel-efficient vehicle. Major brands such as Hero, TVS, Bajaj, and Honda have introduced models in this segment.

Follow Us