Honor Magic V6: പതുങ്ങിയിരുന്നത് കുതിയ്ക്കാൻ; 200 മെഗാപിക്സൽ ക്യാമറയുമായി ഹോണർ മാജിക് വി6 എത്തുന്നു

Honor Magic V6 Features: ഹോണർ മാജിക് വി6 ഉടൻ പുറത്തിറങ്ങും. ഹോണർ ഫോൾഡബിൾസ് ശൃംഖലയിലെ ഏറ്റവും പുതിയ മോഡലാണ് ഇത്.

Honor Magic V6: പതുങ്ങിയിരുന്നത് കുതിയ്ക്കാൻ; 200 മെഗാപിക്സൽ ക്യാമറയുമായി ഹോണർ മാജിക് വി6 എത്തുന്നു

ഹോണർ മാജിക്

Published: 

20 Dec 2025 08:03 AM

ഫോൾഡബിൾ ഫോൺ ശൃംഖലയിൽ പുതിയ മോഡലുമായി ഹോണർ. ഹോണർ മാജിക് ശൃംഖലയിലെ ഏറ്റവും പുതിയ ഫോൺ ആണ് അണിയറയിൽ ഒരുങ്ങുന്നത്. ഹോണർ മാജിക് വി6 ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഫോണിൻ്റെ ഫീച്ചറുകൾ പുറത്തുവന്നിട്ടുണ്ട്. 200 മെഗാപിക്സൽ ക്യാമറയും വയർലസ് ചാർജിങും അടക്കമുള്ള ഫീച്ചറുകളാണ് ഫോണിൽ ഉണ്ടാവുക.

ചൈനീസ് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ വീബോയിലാണ് ഹോണർ മാജിക് വി6നെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. ഹോണറിൻ്റെ ഒരു പുതിയ ഫോൾഡബിൾ ഫോൺ എന്ന് മാത്രമായിരുന്നു വിശദീകരണം. എന്നാൽ. ഹോണറിൻ്റേതായുള്ള ഫോൾഡബിൾ മാജിക് ശൃംഖല മാത്രമാണ്. ഹോണർ മാജിക് 5 വരെയാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീബോയിലെ പോസ്റ്റ് ഹോണർ മാജിക് 6 ആണെന്നാണ് നിഗമനം.

Also Read: Xiaomi 17 Ultra: ഷവോമി 17 അൾട്ര അടുത്ത ആഴ്ച തന്നെ എത്തും; ക്യാമറയിൽ കളം പിടിക്കാൻ ഗംഭീര ഫീച്ചറുകൾ

സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 ചിപ്സെറ്റിലാവും ഫോണിൻ്റെ പ്രവർത്തനം. 6900 എംഎഎച്ചിൻ്റെ ഡ്യുവൽ സെൽ ബാറ്ററിയുള്ള ഒരു വേരിയൻ്റും 7200 എംഎഎച്ച് ബാറ്ററിയുള്ള മറ്റൊരു വേരിയൻ്റുമുണ്ടാവും. ഫോൾഡബിൾ ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയാവും ഇത്. പിൻഭാഗത്ത് 200 മെഗാപിക്സലിൻ്റെ ക്യാമറയാവും ഉണ്ടാവുക. 3x ഒപ്ടിക്കൽ സൂം ഫീച്ചറോടെ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും പിൻഭാഗത്തുണ്ടാവും ഫിംഗർപ്രിൻ്റ് സ്കാനർ സൈഡ് മൗണ്ടട് ആവുമെന്നും വീബോയിലെ പോസ്റ്റിൽ ടിപ്സ്റ്റർ പറയുന്നു.

ഇപ്പോൾ വിപണിയിലുള്ള മാജിക് വി5ൽ 5820 എംഎഎച്ച് ആണ് വാറ്ററി. വയർഡ്, വയർലസ് ക്യാമറകൾ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ മോഡ്യൂൾ ആണ് ഉള്ളത്. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറ, 50 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറ, 64 മെഗാപിക്സലിൻ്റെ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ എന്നിങ്ങനെയാണ് പിൻഭാഗത്തുള്ളത്. സെൽഫിയ്ക്കായി 20 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും ഉണ്ട്.

 

 

വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
തണുപ്പാണെന്ന് പറഞ്ഞ് ചായ കുടി ഓവറാകല്ലേ! പരിധിയുണ്ട്
രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ഈ ചെന്നെ താരങ്ങളുടെ ശമ്പളം ധോണിയെക്കാള്‍ കൂടുതല്‍
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ
കണ്ടടോ, ഞാന്‍ ദൈവത്തെ; വന്നത് മനുഷ്യരൂപത്തില്‍
Viral Video: ഗണപതിക്ക് ആനയുടെ ആരതി