AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jaffar Idukki: ‘ഇടയ്ക്ക് മണി സംസാരിക്കുന്നതുപോലെ ഫീല്‍ ചെയ്യും, അന്ന്‌ ഒറ്റയ്ക്ക് കരഞ്ഞുതീര്‍ക്കണമെന്നുണ്ടായിരുന്നു; പക്ഷേ…’

Jaffar Idukki talks about Kalabhavan Mani: മനസില്‍ നിന്ന് കലാഭവന്‍ മണി ഇപ്പോഴും പോയിട്ടില്ലെന്ന് ജാഫര്‍ ഇടുക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ മനസ് തുറന്നത്. മണിയെക്കുറിച്ച് ജാഫര്‍ പറഞ്ഞത് വായിക്കാം.

Jaffar Idukki: ‘ഇടയ്ക്ക് മണി സംസാരിക്കുന്നതുപോലെ ഫീല്‍ ചെയ്യും, അന്ന്‌ ഒറ്റയ്ക്ക് കരഞ്ഞുതീര്‍ക്കണമെന്നുണ്ടായിരുന്നു; പക്ഷേ…’
ജാഫര്‍ ഇടുക്കി, കലാഭവന്‍ മണി Image Credit source: Social Media
Jayadevan AM
Jayadevan AM | Updated On: 05 Feb 2026 | 10:00 AM

കലാഭവന്‍ മണിയുടെ ഒപ്പമുള്ള പടമാണ് തന്റെ വാട്‌സാപ്പ് ഡിപിയെന്നും, അത് കളയില്ലെന്നും നടന്‍ ജാഫര്‍ ഇടുക്കി. തന്റെ ഉള്ളില്‍ നിന്ന് മണി ഇപ്പോഴും പോയിട്ടില്ല. അദ്ദേഹം ഇവിടെയൊക്കെയുണ്ട്. തങ്ങളെപ്പോലുള്ളവര്‍ക്ക് അദ്ദേഹമാണ് ശക്തി പകരുന്നത്. ‘നിങ്ങള്‍ പൊളിച്ചടുക്കടാ, ഞാനങ്ങ് നേരത്തെ പോകുന്നു’ എന്ന് അദ്ദേഹം പറയുന്നതുപോലെയുള്ള ചിന്താഗതിയാണ് ഇപ്പോഴുള്ളത്. അദ്ദേഹം ഉള്ളിലുള്ളതുകൊണ്ടാണ് ഡിപി മാറ്റാത്തതെന്നും ‘കാന്‍ചാനല്‍’ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാഫര്‍ മനസ് തുറന്നു.

“ചില സിനിമയൊക്കെ തുടങ്ങുമ്പോള്‍ മണി മനസില്‍ കയറിവരും. അത് ഒരു കരുത്താണ്. അദ്ദേഹം പോയിട്ടില്ല. ഈ അന്തരീക്ഷത്തിലൊക്കെ മണിയുണ്ട്. ഇടയ്ക്ക് ചുമ്മാ ഇരിക്കുമ്പോള്‍ അദ്ദേഹത്തോട്‌ വര്‍ത്തമാനം പറയാന്‍ തോന്നും. വര്‍ത്തമ്മാനം ഇങ്ങോട്ട് പറയുന്നത് പോലെ ഫീല്‍ ചെയ്യുന്നുണ്ട്. മണിയെ പോലൊരു കലാകാരന്‍ ഇനി വരില്ല. വിമര്‍ശനങ്ങളും, പല കേസുകളും വന്നിട്ടുണ്ട്. പക്ഷേ, അദ്ദേഹം അദ്ദേഹത്തിന്റെ നിലപാടില്‍ ജീവിച്ചു”-ജാഫര്‍ വ്യക്തമാക്കി.

സമയക്കേടില്‍ ഓരോന്ന് വന്നുചേരും

കലാഭവന്‍ മണിയുടെ മരണത്തിന് പിന്നാലെ താനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ചും ജാഫര്‍ പ്രതികരിച്ചു. അന്ന് സംഭവിച്ച വിവാദങ്ങള്‍ സമയക്കേട് മൂലമാണ്. സമയക്കേടില്‍ ഓരോന്ന് വന്നുചേരും. അത് ഏറ്റെടുത്തേ പറ്റൂ. മണി മരിക്കുമ്പോള്‍ പാടിയില്‍ തലേ ദിവസം തങ്ങള്‍ ചെന്നിരുന്നു. അദ്ദേഹത്തിന് എന്താണ് പറ്റിയതെന്ന സ്വഭാവികമായ ചോദ്യം വരും. ആ ചോദ്യമേ പൊലീസും ചോദിച്ചിട്ടുള്ളൂ. തങ്ങള്‍ സെലിബ്രിറ്റിയാണോയെന്ന് പൊലീസിനും സിബിഐക്കും അറിയേണ്ട കാര്യമില്ലെന്നും താരം വ്യക്തമാക്കി.

Also Read: Jaffar Idukki : ‘പണ്ട് സ്വീകരിക്കുമായിരുന്നു, ഇപ്പോള്‍ വാടക ചോദിച്ചുകളയും’ ! ഷൂട്ടിംഗിന് വീടൊക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ജാഫര്‍ ഇടുക്കി

മണിയുടെ മരണത്തില്‍ ഒറ്റയ്ക്ക് കരഞ്ഞുതീര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കരയാന്‍ സമ്മതിച്ചിട്ടില്ല. ‘അവിടെ നിന്നും ഇവിടെ നിന്നു’മൊക്കെ ആക്രമണമുണ്ടായി. അദ്ദേഹവുമായി അടുപ്പമുള്ളവരും അടുത്ത സുഹൃത്തുക്കളുമൊക്കെ കാണുമ്പോള്‍ നമ്മള്‍ എന്തോ ചെയ്തുവെന്ന രീതിയില്‍ നോക്കുമ്പോള്‍ നമ്മള്‍ വല്ലാതെയാകും.

ദൈവം കൊടുത്ത ഒരു അസുഖം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. ആശുപത്രിയില്‍ പോയി ചികിത്സിച്ചിരുന്നെങ്കില്‍ മാറാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയില്‍ പോകുന്നത് അദ്ദേഹത്തിന്‌ ഇഷ്ടമില്ലായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് രോഗം വന്നാല്‍ അദ്ദേഹം പണം മുടക്കി ചികിത്സിക്കുമായിരുന്നുവെന്നും ജാഫര്‍ ഇടുക്കി വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂര്‍ണരൂപം-വീഡിയോ കാണാം

 

Follow Us