Jio Free Google AI Pro Subscription : എല്ലാ ജിയോ ഉപയോക്താക്കൾക്കും ഗൂഗിൾ എഐ പ്രൊ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും; എങ്ങനെ നേടാം?

Jio Google AI Pro Free Subscription & Features Can Avail : ഒന്നര വർഷത്തേക്കാണ് ഗുഗിളിൻ്റെ എഐ പ്രൊ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുക. ഇത് എങ്ങനെ ലഭിക്കുമെന്ന് പരിശോധിക്കാം...

Jio Free Google AI Pro Subscription : എല്ലാ ജിയോ ഉപയോക്താക്കൾക്കും ഗൂഗിൾ എഐ പ്രൊ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും; എങ്ങനെ നേടാം?

Jio Google Ai

Published: 

08 Nov 2025 | 05:23 PM

ഇന്ത്യയിലെ ടെലികോം മേഖലയിൽ അത്ഭുത സൃഷ്ടിക്കുന്ന സേവനദാതാക്കളാണ് റിലയിൻസിൻ്റെ ഉടമസ്ഥതയിലുള്ള ജിയോ. ഈ എഐ കാലഘട്ടത്തിൽ ഗൂഗിൾ എഐ പ്രൊ സൗജന്യം സബ്സ്ക്രിപ്ഷൻ തങ്ങളുടെ ഉപോയക്താക്കൾക്ക് നൽകുമെന്ന് ജിയോ അറിയിച്ചിരിക്കുന്നത്. ഒന്നര വർഷത്തേക്കാണ് (18 മാസം) ജിയോ ഈ സൗജന്യ സേവനം ഉറപ്പ് വരുത്തിയിരിക്കുന്നത്. ജെമിനി 2.5 പ്രോ എഐ മോഡൽ ഉൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമായി ഇതിലൂടെ ലഭിക്കുന്നതാണ്.

നേരത്തെ 18നും 25നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് ഈ സേവനം നൽകുമെന്നായിരുന്നു ജിയോ അറിയിച്ചിരുന്നത്. എന്നാൽ ആ തീരുമാനം തിരുത്തി ഗൂഗിൾ എഐ പ്രൊയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ എല്ല വരിക്കാർക്കും ലഭിക്കുമെന്ന് ടെലികോം കമ്പനി അറിയിച്ചിരിക്കുകയാണ്. ഈ സേവനം എങ്ങനെ സ്വന്തമാക്കാമെന്ന് പരിശോധിക്കാം:

ഗൂഗിൾ എഐ പ്രൊയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ എങ്ങനെ സ്വന്തമാക്കാം?

സബ്സ്ക്രിപ്ഷൻ സ്വന്തമാക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ ജിയോയുടെ ഏതെങ്കിലും ഒരു 5ജി അൺലിമിറ്റഡ് പ്ലാൻ റീച്ചാർജ് ചെയ്യണം. ഈ 5ജി പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമെ ഗൂഗിൾ എഐ പ്രൊയുടെ സബ്സ്ക്രിപ്ഷൻ നേടാനാകൂ. കൂടാതെ മൈജിയോ ആപ്പും ഫോണിൽ ഇൻസ്റ്റോൾ ചെയ്യണം.

  1. മൈ ജിയോ ആപ്പിൽ കയറി, ഹോം പേജിൽ പ്രവേശിച്ച് മുകളിൽ കാണുന്ന Early Access എന്ന ബാനറിലെ ക്ലെയിം നൗ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  2. ശേഷം തുറന്ന് വരുന്ന പേജിൽ പ്ലാനിനെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നതാണ്
  3. പേജിൻ്റെ താഴേക്ക് പോയി Agree -ൽ ടാപ്പ് ചെയ്യുക
  4. ശേഷം നിങ്ങളുടെ ജെമിനി ആപ്പിൽ കയറി നിങ്ങളുടെ പ്രൊ സ്റ്റാസ് പരിശോധിക്കുക

ALSO READ : ChatGPT Go: ഓപ്പൺഎഐയുടെ വമ്പന്‍ നീക്കം, ഇന്ത്യയില്‍ ഒരു വര്‍ഷത്തേക്ക് ചാറ്റ്‌ജിപിടി ഗോ സൗജന്യം

ഗൂഗിൾ എഐ പ്രൊയിൽ എന്തെല്ലാം ലഭിക്കും?

എഐ മാത്രമല്ല ഗൂഗിളിൻ്റെ വിവിധ സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്. സാധാരണ ഗൂഗിൾ എഐ പ്രൊയ്ക്ക് മാസം ഈടാക്കുന്നത് 1950 രൂപയാണ്. ഈ സേവനമാണ് ഒരു 5ജി റിച്ചാർജിലൂടെ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നത്. ജെമിനി 2.5 പ്രൊ എഐ മോഡൽ ഉപയോഗിക്കാം, നാനോ ബെനാന വഴി പരിധിയില്ലാതെ ചിത്രങ്ങൾ നിർമിക്കാം, ഡീപ്പ് റിസേർച്ച്, വീഡിയോ നിർമാണത്തിനായി വിയോ 3.1 ഫാസ്റ്റ്, ജെമിനി കമാൻഡ് ലൈൻ ഇൻ്റർഫേസ്, ജെമിനി കോഡ് അസിസ്റ്റ് ഐഡിഇ തുടങ്ങിയ എക്സെറ്റൻഷൻസും ലഭിക്കുന്നതാണ്.

ഇവയ്ക്ക് പുറമെ ഗൂഗിളിൻ്റെ വർക്ക്സ്പേസ് ആപ്പുകളായ ജിമെയിൽ ഗൂഗിൾ ഡ്രൈവ്, ഡോക്സ്, ഷീറ്റ്സ് തുടങ്ങിയവ എഐ സംവിധാനത്തിനൊപ്പം സൗജന്യമായി ലഭിക്കുന്നതാണ്. ഒപ്പം 2 ടിബി ഗൂഗിൾ ഡ്രൈവ്, ജിമെയിൽ ഫോട്ടോസ് സ്റ്റോറേജുകളും ലഭിക്കുന്നതാണ്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ