AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ChatGPT Go: ഓപ്പൺഎഐയുടെ വമ്പന്‍ നീക്കം, ഇന്ത്യയില്‍ ഒരു വര്‍ഷത്തേക്ക് ചാറ്റ്‌ജിപിടി ഗോ സൗജന്യം

ChatGPT Go Free In India For 12 Months: ചാറ്റ്‌ജിപിടി ഗോ ഇന്ത്യയില്‍ ഒരു വർഷത്തേക്ക് പൂർണ്ണമായും സൗജന്യമായി പ്രഖ്യാപിച്ചു. പ്രീമിയം ഫീച്ചറുകൾ ഇപ്പോൾ സൗജന്യമായി ലഭിക്കും. നിലവിലെ ഉപയോക്താക്കള്‍ക്കും, പുതിയ ഉപയോക്താക്കള്‍ക്കും സൗജന്യ സേവനം ഉപയോഗിക്കാം

ChatGPT Go: ഓപ്പൺഎഐയുടെ വമ്പന്‍ നീക്കം, ഇന്ത്യയില്‍ ഒരു വര്‍ഷത്തേക്ക് ചാറ്റ്‌ജിപിടി ഗോ സൗജന്യം
OpenAIImage Credit source: facebook.com/openai/
Jayadevan AM
Jayadevan AM | Published: 05 Nov 2025 | 02:23 PM

ഇന്ത്യയില്‍ ചാറ്റ്‌ജിപിടി ഗോ ഒരു വർഷത്തേക്ക് പൂർണ്ണമായും സൗജന്യമായി പ്രഖ്യാപിച്ചു. പ്രീമിയം ഫീച്ചറുകൾ ഇപ്പോൾ സൗജന്യമായി ലഭിക്കും. നിലവിലെ ഉപയോക്താക്കള്‍ക്കും, പുതിയ ഉപയോക്താക്കള്‍ക്കും സൗജന്യ സേവനം ഉപയോഗിക്കാനാകും. ഗോ പ്ലാൻ ഒരു വർഷത്തേക്ക് സൗജന്യമാണെങ്കിലും, സൈൻ അപ്പ് ചെയ്യുമ്പോൾ പേയ്‌മെന്റ് മെഥേഡ് ആഡ് ചെയ്യേണ്ടതുണ്ട്. 12 മാസത്തെ സൗജന്യ കാലയളവ് അവസാനിക്കുമ്പോൾ പണം ഈടാക്കുന്നത് ഒഴിവാക്കാൻ ഓട്ടോ റിന്യൂവൽ റദ്ദാക്കണം.

ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യുക, എഡിറ്റ് ചെയ്യുക, ഫയലുകള്‍ പരിശോധിക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചാറ്റ്‌ജിപിടി ഗോയിലൂടെ ചെയ്യാനാകും. സൗജന്യ സേവനം ഉപയോഗിക്കാന്‍ ചാറ്റ്‌ജിപിടി വെബ്‌സൈറ്റോ ആപ്പോ സന്ദർശിക്കണം. തുടര്‍ന്ന്‌ അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം, സെറ്റിങ്‌സിലെ സബ്‌സ്‌ക്രിപ്‌ഷൻ വിഭാഗത്തിൽ പോയി ഗോ പ്ലാൻ തിരഞ്ഞെടുക്കണം. രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകാതെ തന്നെ വിപുലമായ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഈ സൗജന്യ ഓഫറിലൂടെ സാധിക്കും.

ചാറ്റ്ജിപിടി ഗോ പ്ലാന്‍ നവംബര്‍ നാല് മുതലാണ് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കിയത്. ചാറ്റ്ജിപിടി വെബ്‌സൈറ്റിലും ആൻഡ്രോയിഡ് ആപ്പിലും നിലവിൽ ഈ സേവനം ലഭ്യമാണ്‌. ആപ്പിള്‍ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച അപ്‌ഡേറ്റ് ലഭിക്കും.

Also Read: Apple Watch WhatsApp: ആപ്പിള്‍ വാച്ചില്‍ നോക്കി വാട്‌സാപ്പില്‍ ചാറ്റാം? വമ്പന്‍ പ്രോജക്ട് ഉടന്‍

സാധാരണയായി ഏകദേശം 400 രൂപയാണ് ചാറ്റ്ജിപിടി ഗോയ്ക്ക് വേണ്ടി വരുന്നത്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓപ്പണ്‍ എഐയ്ക്ക് ഉപയോക്തൃ അടിത്തറയുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ ചാറ്റ്ജിപിടിയുടെ പ്രചാരം ശക്തമാക്കുകയാണ് ഒരു വര്‍ഷത്തെ സൗജന്യ സേവനത്തിലൂടെ ഓപ്പണ്‍എഐ ലക്ഷ്യമിടുന്നത്.

കൂടുതൽ ഇന്ത്യൻ ഉപയോക്താക്കളെ തങ്ങളുടെ എഐ ടൂളുകള്‍ പരിചയപ്പെടുത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു നീക്കത്തിന് കമ്പനി തയ്യാറെടുത്തത്.