Hyundai Creta : ക്രെറ്റ വാങ്ങാന്‍ പ്ലാനുണ്ടോ? ഇതാണ് ബെസ്റ്റ് ടൈം, കിടിലന്‍ ഓഫര്‍!
Hyundai Creta Price Drop: ഹ്യുണ്ടായിയുടെ ക്രെറ്റ എന്ന വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇപ്പോൾ ഒരു സുവർണാവസരം വന്നിരിക്കുകയാണ്. ക്രെറ്റയുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പൻ ഓഫറുകളാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മിഡ് സൈസ് എസ്‌യുവി (സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) സെഗ്മെന്റിൽ ഏറ്റവും അധികം പ്രചാരമുള്ള വാഹന മോഡലാണ് ക്രെറ്റ. മികച്ച രൂപകൽപ്പനയും പെർഫോമൻസുമാണ് വാഹനത്തെ വേറിട്ടതാക്കുന്നത്.

Hyundai Creta
ഹ്യുണ്ടായിയുടെ ക്രെറ്റ എന്ന വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇപ്പോൾ ഒരു സുവർണാവസരം വന്നിരിക്കുകയാണ്. ക്രെറ്റയുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പൻ ഓഫറുകളാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മിഡ് സൈസ് എസ്‌യുവി (സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) സെഗ്മെന്റിൽ ഏറ്റവും അധികം പ്രചാരമുള്ള വാഹന മോഡലാണ് ക്രെറ്റ. മികച്ച രൂപകൽപ്പനയും പെർഫോമൻസുമാണ് വാഹനത്തെ വേറിട്ടതാക്കുന്നത്. അതുകൊണ്ട് തന്നെ മിഡ് സൈസ് എസ്‌യുവി വാങ്ങാൻ പ്ലാൻ ചെയ്യുന്നവരുടെ അദ്യ പരിഗനണയിൽ വരുന്ന വാഹനമായരിക്കും ക്രെറ്റ.
നിലവിൽ 10.9 ലക്ഷം മുതലാണ് ക്രെറ്റയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. അയോണിക് 5 (Ioniq 5) ഒഴികെ, 2025 (MY25), 2026 (MY26) മോഡലുകൾ ഉൾപ്പെടെയുള്ള എല്ലാ കാറുകളും ഈ ഓഫറിൽ ഉൾപ്പെടുന്നു. 2026 ജൂലൈ 31 വരെയാണ് പരിമിത കാലയളവിലേക്കുള്ള ഈ കിഴിവുകൾ ലഭ്യമാകുക. പ്രധാനമായും പെട്രോൾ മോഡലുകൾക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 95000 രൂപ വരെയാണ് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാവുക.
Also Read: ഇനി സാധാരണക്കാര്‍ക്കും വാങ്ങാം… ക്രെറ്റ ഇ.വി പത്ത് ലക്ഷത്തിന് !
ഇതിൽ 30,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ (അല്ലെങ്കിൽ 50,000 രൂപയുടെ സ്ക്രാപ്പേജ് ഡിസ്കൗണ്ട്), 15,000 രൂപയുടെ അപ്‌ഗ്രേഡ് ഓഫർ, 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു. പെട്രോൾ iVT വകഭേദങ്ങൾക്കും ബേസ് E പെട്രോൾ മോഡലിനും ഇപ്പോൾ 90,000 രൂപ വരെ ലാഭം നേടാൻ കഴിയും. ഇതിൽ അപ്‌ഗ്രേഡ് ഓഫർ 10,000 രൂപയായിക്കും.
ക്രെറ്റ ഡീസൽ വകഭേദങ്ങളിലേക്ക് വന്നാൽ ചെറിയ ഓഫറുകൾ മാത്രമാണ് ലഭിക്കുക. സാധാരണ കോർപ്പറേറ്റ് ഡിസ്കൗണ്ടായ 5,000 രൂപയ്‌ക്കൊപ്പം 5,000 രൂപയുടെ സ്ക്രാപ്പേജ് ഡിസ്കൗണ്ട് മാത്രമാണ് ഇവയ്ക്ക് ലഭിക്കുന്നത്.
നഗരങ്ങൾക്കനുസരിച്ചും അതത് സ്ഥലങ്ങളിലെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചും ഓഫറുകളിൽ മാറ്റമുണ്ടാകാം എന്ന കാര്യം പ്രത്യേകം ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, കൃത്യമായ വിവരങ്ങൾക്കായി പ്രാദേശിക ഡീലറുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുന്നതാണ് ഉചിതം.
ദിവസങ്ങള്‍ക്ക് മുന്‍പ് ക്രെറ്റയുടെ ഇവി വെര്‍ഷന്റെ വിലയും കമ്പനി സാധരണക്കാരന് താങ്ങാവുന്ന വിധത്തില്‍ ക്രമീകരിച്ചിരുന്നു. ‘ബാറ്ററി അസ് എ സര്‍വീസ്’ Battery-as-a-Service (BaaS) സ്കീം വഴിയാണ് വാഹനത്തിന്റെ ഇനിഷ്യൽ വില കുറച്ചത്. പുതിയ പ്ലാന്‍ വഴി ക്രെറ്റ ഇലക്ട്രിക് കാര്‍ 11 ലക്ഷത്തിന് താഴെ രൂപ നല്‍കിയാല്‍ സ്വന്തമാക്കാന്‍ കഴിയും. വാഹനത്തിന്റെ വിലയ്ക്ക് പുറമെ ബാറ്ററിക്ക് ഒരു കിലോമീറ്ററിന് 3.9 രൂപ എന്ന നിരക്കില്‍ മാസ തവണകളായി തുക അടച്ചു തീര്‍ത്താല്‍ മതിയാവും.
English Summary
If you have been wishing to own a Hyundai Creta, a golden opportunity has now arrived. The company has announced massive offers on select Creta models. The Creta is the most popular vehicle model in the mid-size SUV (Sports Utility Vehicle) segment; its excellent design and performance set it apart.