AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Creta EV : ഇനി സാധാരണക്കാര്‍ക്കും വാങ്ങാം… ക്രെറ്റ ഇ.വി പത്ത് ലക്ഷത്തിന് !

Hyundai CRETA Electric Car : ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലേക്ക് ഇറങ്ങുന്ന കാലഘട്ടമാണിത്. കൊറിയന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ മോഡലായ ക്രെറ്റ ഇ.വിയുടെ വില 10.99 ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അഫോഡബിള്‍ ആയ രീതിയില്‍ ജനങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുക അതുവഴി കൂടുതല്‍ വില്പന നടത്തുക എന്നതുമാണ് കമ്പനിയുടെ ലക്ഷ്യം.

Creta EV : ഇനി സാധാരണക്കാര്‍ക്കും വാങ്ങാം… ക്രെറ്റ ഇ.വി പത്ത് ലക്ഷത്തിന് !
Creta ElectricImage Credit source: Social Media
Amal KV
Amal KV | Published: 04 Jul 2026 | 10:56 AM

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലേക്ക് ഇറങ്ങുന്ന കാലഘട്ടമാണിത്. പരമ്പരാഗത ചിന്തയില്‍ നിന്നു മാറി ഇലക്ട്രിക് വാഹനങ്ങളെ വലിയൊരു വിഭാഗം ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ പലര്‍ക്കും ഇലക്ട്രിക്കിലേക്ക് മാറണമെന്ന് ആഗ്രഹമുണ്ട് എങ്കിലും വിലയാണ് ഒരു തടസ്സമായി നില്‍ക്കുന്നത്. പ്രത്യേകിച്ച് കാറുകളുടെ കാര്യത്തില്‍. ഇപ്പോള്‍ ഇതാ കൊറിയന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ മോഡലായ ക്രെറ്റ ഇ.വിയുടെ വില 10.99 ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അഫോര്‍ഡബിള്‍ ആയ രീതിയില്‍ ജനങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുക അതുവഴി കൂടുതല്‍ വില്പന നടത്തുക എന്നതുമാണ് കമ്പനിയുടെ ലക്ഷ്യം.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രാരംഭ വില വലിയതോതില്‍ കുറയ്ക്കാന്‍ വേണ്ടി കമ്പനികള്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. അതില്‍ ഏറ്റവും പ്രായോഗികമായുള്ള നടപടിയാണ് ‘ബാറ്ററി അസ് എ സര്‍വീസ്’ Battery-as-a-Service (BaaS) എന്നുള്ളത്. വാഹനം വാങ്ങിക്കുമ്പോള്‍ ബാറ്ററിയുടെ പൈസ കൊടുക്കേണ്ടതില്ല. പിന്നീട് ഉപയോഗത്തിനനുസരിച്ച് നിശ്ചിത തുക വീതം നല്‍കിയാല്‍ മതി. ഈ രീതി തന്നെയാണ് ഹ്യൂണ്ടായിയും ഇവിടെ അവലംബിച്ചിരിക്കുന്നത്. പുതിയ പ്ലാന്‍ വഴി ക്രെറ്റ ഇലക്ട്രിക് കാര്‍ 11 ലക്ഷത്തിന് താഴെ രൂപ നല്‍കിയാല്‍ സ്വന്തമാക്കാന്‍ കഴിയും. വാഹനത്തിന്റെ വിലയ്ക്ക് പുറമെ ബാറ്ററിക്ക് ഒരു കിലോമീറ്ററിന് 3.9 രൂപ എന്ന നിരക്കില്‍ മാസ തവണകളായി തുക അടച്ചു തീര്‍ത്താല്‍ മതിയാവും.

Also Read: എന്താ ഒരു ലുക്ക് ! കുറഞ്ഞ വിലയും; കളംപിടിക്കാന്‍ വിന്‍ഫാസ്റ്റ് മൈക്രോ ഇ.വി

വാഹനത്തിന്റെ ഫീച്ചറുകളിലേക്ക് വന്നാല്‍ പട്ടത്തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 510 കിലോമീറ്റര്‍ വരെയാണ് പരമാവധി സഞ്ചരിക്കാന്‍ കഴിയുക. പ്രായോഗിക തലത്തില്‍ 400 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ലഭിക്കും. 51.4 കിലോ വാട്ട് , 42 കിലോ വാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി വകഭേദങ്ങള്‍ ലഭ്യമാണ്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 39 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. ബാറ്ററിക്ക് എട്ടുവര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷത്തി അറുപതിനായിരം കിലോമീറ്റര്‍ വരെയാണ് കമ്പനി വാറണ്ടി നല്‍കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും സഹായിക്കുന്ന ഡിജിറ്റല്‍ കീ, ലെവല്‍ 2 അഡാസ് സുരക്ഷ സംവിധാനം, വാഹനത്തിലെ ചാര്‍ജ് ഉപയോഗിച്ച് മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന വി 3 എല്‍ സാങ്കേതികവിദ്യ തുടങ്ങിയ സംവിധാനങ്ങളും ക്രെറ്റ ഇ.വിയില്‍ ഉണ്ട്. താങ്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പുതിയ ചില അപ്‌ഡേറ്റുകളും വാഹനത്തില്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. വാഹനത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കുന്ന സൈഡ് ഫൂട്ട് സ്‌റ്റെപ്പ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ വീടുകളില്‍ വാഹനം എളുപ്പത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി ഹോം ചാര്‍ജര്‍ വേരിയന്റുകള്‍ക്കൊപ്പം വാള്‍ ബോക്‌സ് ചാര്‍ജറും കമ്പനി ലഭ്യമാക്കുന്നുണ്ട്.

English Summary

For the Indian market, this is a period witnessing an increasing number of electric vehicles hitting the roads. Korean automaker Hyundai has priced its popular electric vehicle model at ₹10.99 lakh. The company aims to make the vehicle accessible to the public at an affordable price point and thereby boost sales.

Follow Us