e-Passports: ഇന്ത്യയിലും ഇ-പാസ്‌പോർട്ടുകൾ ഉടനെത്തുന്നു : എങ്ങനെ അപേക്ഷിക്കാം, ആർക്കൊക്കെ ലഭിക്കും…

India launches e-Passports: സാധാരണ പാസ്‌പോർട്ട് ലഭിക്കാൻ അർഹതയുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം. നിലവിൽ, തിരഞ്ഞെടുത്ത പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (PSK) പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (POPSK) മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

e-Passports: ഇന്ത്യയിലും ഇ-പാസ്‌പോർട്ടുകൾ ഉടനെത്തുന്നു : എങ്ങനെ അപേക്ഷിക്കാം, ആർക്കൊക്കെ ലഭിക്കും...

E Passport

Published: 

11 Oct 2025 15:42 PM

ന്യൂഡൽഹി: ഇന്ത്യാ ഗവൺമെന്റ് ഔദ്യോഗികമായി ഇലക്ട്രോണിക് പാസ്‌പോർട്ട് (ഇ-പാസ്‌പോർട്ട്) അവതരിപ്പിച്ചു. വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര കൂടുതൽ സുരക്ഷിതവും വേഗതയുള്ളതും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ടാണ് പരമ്പരാഗത പാസ്‌പോർട്ട് രൂപകൽപ്പനയിൽ ബയോമെട്രിക് സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ച് ഇ-പാസ്‌പോർട്ട് വരുന്നത്. ഈ ഡിജിറ്റൽ പരിഷ്കരണം രാജ്യസുരക്ഷ വർദ്ധിപ്പിക്കുമെന്നും ഇമ്മിഗ്രേഷൻ എളുപ്പമാക്കുമെന്നുമാണ് കരുതുന്നത്.

എന്താണ് ഇ-പാസ്‌പോർട്ട്?

 

സാധാരണ പാസ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഇ-പാസ്‌പോർട്ടിൽ ഒരു മൈക്രോചിപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഈ ചിപ്പ് വെള്ളം വീണാലും പ്രശ്നമില്ലാത്തതാണ്. ഉടമയുടെ വിരലടയാളങ്ങൾ, മുഖം തിരിച്ചറിയൽ സവിശേഷതകൾ എന്നിവ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ഈ ചിപ്പിൽ സുരക്ഷിതമായി സംഭരിക്കും.
പരമ്പരാഗത പാസ്‌പോർട്ടിൽ നിന്ന് എളുപ്പത്തിൽ തിരിച്ചറിയാനായി ഇതിന്റെ കവറിൽ പ്രത്യേക സ്വർണ്ണ ചിഹ്നം അടയാളപ്പെടുത്തിയിരിക്കും.

 

ഇ-പാസ്‌പോർട്ടിന്റെ പ്രധാന സവിശേഷതകളും ഗുണങ്ങളും

 

  • വ്യാജരേഖ ചമയ്ക്കൽ, വ്യക്തിവിവര മോഷണം (identity theft) എന്നിവ കുറയ്ക്കുന്നതിലൂടെ ഇ-പാസ്‌പോർട്ട് സുരക്ഷാ നടപടികൾക്ക് വലിയ സംഭാവന നൽകുന്നു.
  • ചിപ്പ് സ്കാനിംഗിലൂടെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നിമിഷങ്ങൾക്കകം യാത്രക്കാരനെ തിരിച്ചറിയാൻ കഴിയും. ഇത് വിമാനത്താവളങ്ങളിലും അതിർത്തി പോയിന്റുകളിലുമുണ്ടാകുന്ന നീണ്ട ക്യൂവിലെ സമയം ലാഭിക്കാൻ സഹായിക്കും.
  • അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുന്നതിനാൽ ഇ-പാസ്‌പോർട്ട് ലോകമെമ്പാടും സ്വീകാര്യമായിരിക്കും.
  • വ്യക്തിഗത വിവരങ്ങൾ സംഭരിക്കുന്നതിനുള്ള സുരക്ഷിതമായ മാർഗ്ഗമാണിത്. അതിനാൽ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറയുന്നു.

 

ആർക്കൊക്കെ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കാം?

 

സാധാരണ പാസ്‌പോർട്ട് ലഭിക്കാൻ അർഹതയുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം. നിലവിൽ, തിരഞ്ഞെടുത്ത പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (PSK) പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (POPSK) മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഈ സൗകര്യം ഉടൻ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

 

ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?

 

അപേക്ഷകർക്ക് പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി അപേക്ഷിക്കാം. അവിടെ ഇ-പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈനായി ഫീസ് അടയ്ക്കാം. തുടർന്ന് ബയോമെട്രിക് വിവരങ്ങൾ നൽകാനായി ഏറ്റവും അടുത്തുള്ള PSK-യിലോ POPSK-യിലോ അപ്പോയിൻ്റ്മെൻ്റ് എടുക്കണം.

ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതവും തടസ്സരഹിതവുമായ യാത്രയ്ക്ക് വേണ്ടിയുള്ള വലിയ മുന്നേറ്റമാണ് ഇ-പാസ്‌പോർട്ട് പദ്ധതി. ഇത് ലോകമെമ്പാടുമുള്ള യാത്രാ ജീവിതത്തിൽ കൂടുതൽ സംയോജിതവും ഫലപ്രദവുമായ ഒരു ചുവടുവെപ്പായിരിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും