AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

iPhone 16 Pro: ഐഫോൺ 16 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വൻ വിലക്കിഴിവ്; തകർപ്പൻ ഓഫറുമായി ഫ്ലിപ്കാർട്ട്

iPhone 16 Pro Huge Discount on Flipkart: ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് മോഡലുകൾക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്കാർട്ട്. പരിമിത കാലത്തേക്കാണ് ഓഫർ.

iPhone 16 Pro: ഐഫോൺ 16 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വൻ വിലക്കിഴിവ്; തകർപ്പൻ ഓഫറുമായി ഫ്ലിപ്കാർട്ട്
ഐഫോൺ 16Image Credit source: Annice Lyn/Getty Images
abdul-basith
Abdul Basith | Published: 21 Jun 2025 14:30 PM

ഐഫോൺ 16 സീരീസിലെ ടോപ് എൻഡ് മോഡലുകൾക്ക് ഫ്ലിപ്കാർട്ടിൽ വൻ വിലക്കിഴിവ്. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ മോഡലുകൾക്കാണ് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത കാലത്തേക്കാണ് ഓഫർ. എപ്പോഴാവും ഓഫർ അവസാനിക്കുക എന്ന് വ്യക്തമല്ല.

ഐഫോൺ 16 പ്രോ മോഡലിന് ഇന്ത്യയിലെ വില ആരംഭിക്കുന്നത് 1,19,900 രൂപ മുതലാണ്. 128 ജിബി വേരിയൻ്റിനാണ് ഈ വില. ഈ മോഡലിന് എട്ട് ശതമാനം വിലക്കിഴിവ് ലഭിക്കും. ഇതോടെ വില 1,09,900 ആയി കുറയും. 1,29,900 രൂപയുടെ 256 ജിബി വേരിയൻ്റിന് അഞ്ച് ശതമാനമാണ് വിലക്കിഴിവ്. ഇതോടെ ഈ മോഡലിൻ്റെ വില 1,22,900 രൂപ ആകും. ഐഫോൺ 16 പ്രോയുടെ ബ്ലാക്ക് ടൈറ്റാനിയം, ഡെസർട്ട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ എല്ലാ നിറങ്ങൾക്കും ഓഫർ ലഭ്യമാണ്.

Also Read: Adobe Indigo: ഐഫോണിന് മാത്രമായി അഡോബിയുടെ ക്യാമറ ആപ്പ്; മൊത്തം മാനുവൽ കണ്ട്രോൾ എന്ന് കമ്പനി

ഐഫോൺ 16 പ്രോ മാക്സ് 256 ജിബി വേരിയൻ്റിന് ഇന്ത്യയിലെ വില 1,44,900 രൂപയാണ്. ഈ മോഡലിന് എട്ട് ശതമാനം വിലക്കിഴിവ് ലഭിക്കും. ഇതോടെ ഐഫോൺ 16 പ്രോ മാക്സ് 256 ജിബി വേരിയൻ്റിൻ്റെ വില 1,32,900 രൂപയായി കുറയും. ഐഫോൺ 16 പ്രോ മാക്സ് 512 ജിബി, 1 ടിബി മോഡലുകൾക്കും എട്ട് ശതമാനമാണ് വിലക്കിഴിവ്. 1,64,900 രൂപ, 1,84,900 രൂപ എന്നീ വിലയിലുള്ള ഈ മോഡലുകൾ യഥാക്രമം 1,57,900 രൂപ, 1,77,900 രൂപ എന്നീ വിലകളിൽ ലഭിക്കും. ഈ വിലക്കിഴിവിനൊപ്പം എക്സ്ചേഞ്ച് ഓഫറായി പരമാവധി 48,150 രൂപ വിലക്കിഴിവും ലഭിക്കും.