മൂന്ന് മോഡൽ ഒന്നിച്ചോ! ഐഫോൺ 18, ഐഫോൺ 18e, ഐഫോൺ എയർ 2 ലോഞ്ച് സൂചനകൾ പുറത്ത്

iPhone 18, iPhone 18e, iPhone Air 2 launch timeline: പതിവായി എത്താറുള്ള സ്റ്റാന്റേർഡ് മോഡൽ ഇത്തവണ പ്രധാന ലോഞ്ച് ഇവന്റിൽ (2026 സെപ് റ്റംബറിലെ ആപ്പിൾ ഇവന്റിൽ) അ‌വതരിപ്പിച്ചില്ല. അ‌തിന്റെ പിന്നിലെ കാരണം ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ആപ്പിൾ ഐഫോൺ 18 സ്റ്റാന്റേർഡ് മോഡലിനെ മിസ് ചെയ്യുന്നവർക്ക് സന്തോഷം നൽകുന്ന ചില സൂചനകൾ പുറത്തുവന്നിരിക്കുന്നു.

മൂന്ന് മോഡൽ ഒന്നിച്ചോ! ഐഫോൺ 18, ഐഫോൺ 18e, ഐഫോൺ എയർ 2 ലോഞ്ച് സൂചനകൾ പുറത്ത്

Iphone 18 Iphone 18e Iphone Air 2 Launch Timeline

Published: 

15 Nov 2026 | 06:31 PM

ഇത്തവണത്തെ ആപ്പിൾ ഇവന്റിൽ ചില ഐഫോൺ ആരാധകരെ നിരാശപ്പെടുത്തിയ ഒരുകാര്യം സ്റ്റാന്റേർഡ് മോഡലിന്റെ അ‌ഭാവമായിരുന്നു. ഐഫോൺ 18 പ്രോ മോഡലുകളും ഐഫോൺ ഡ്യുവോ മോഡലും മാത്രമാണ് ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ അ‌വതരിപ്പിച്ചത്. പതിവായി എത്താറുള്ള സ്റ്റാന്റേർഡ് മോഡൽ ഇത്തവണ പ്രധാന ലോഞ്ച് ഇവന്റിൽ അ‌വതരിപ്പിച്ചില്ല. അ‌തിന്റെ പിന്നിലെ കാരണം ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ആപ്പിൾ ഐഫോൺ 18 സ്റ്റാന്റേർഡ് മോഡലിനെ മിസ് ചെയ്യുന്നവർക്ക് സന്തോഷം നൽകുന്ന ചില സൂചനകൾ പുറത്തുവന്നിരിക്കുന്നു. ഐഫോൺ 18 അ‌ടക്കം മൂന്ന് പുതിയ ഐഫോൺ മോഡലുകൾ 2027 തുടക്കത്തിൽ ലോഞ്ച് ചെയ്യും എന്നാണത്.

പുതിയ ചില ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെട്ടിരിക്കുന്നത് മൂന്ന് ഐഫോൺ മോഡലുകൾ അ‌ണിയറയിൽ ലോഞ്ചിന് ഒരുങ്ങുന്നുണ്ട് എന്നാണ്. ഐഫോൺ 18, ഐഫോൺ 18e, ഐഫോൺ എയർ 2 എന്നിവയാണ് അ‌വ. 2027 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ – ഒരുപക്ഷേ മാർച്ചിൽ – ആപ്പിൾ ഈ മൂന്ന് പുതിയ ഐഫോണുകൾ അവതരിപ്പിച്ചേക്കാം എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Also Read: പുതുവർഷ തുടക്കം മിന്നിക്കും! ഷവോമി 18 പ്രോ, റെഡ്മി നോട്ട് 17 ഓറ, ഷവോമി 18T ഇന്ത്യ ലോഞ്ച് വരുന്നു

സാധാരണ ഐഫോൺ സ്റ്റാന്റേർഡ് മോഡലുകളിൽ നൽകാറുള്ളതിനെക്കാൾ മികച്ച ഫീച്ചറുകൾ ഇത്തവണത്തെ ഐഫോൺ 18 സ്റ്റാന്റേർഡ് മോഡലിൽ ആപ്പിൾ ഉൾപ്പെടുത്തുന്നുണ്ട് എന്നാണ് ലീക്ക് റിപ്പോർട്ട്. വിൽപ്പന തന്ത്രങ്ങളുടെ ഭാഗമായാണ് ​വൈകിയുള്ള ഈ ലോഞ്ചും കൂടുതൽ മികച്ച ഫീച്ചറുകളുടെ ഉൾപ്പെടുത്തലും എന്ന് വിലയിരുത്തപ്പെടുന്നു. കൂടുതൽ ശേഷിയുള്ള ബാറ്ററി, കൂടുതൽ റാം, മികച്ച ഡിസ്‌പ്ലേ, വേഗതയേറിയ പ്രോസസർ എന്നിവ ഐഫോൺ 18 മോഡലിൽ ഇടംപിടിക്കുമെന്നാണ് സൂചന.

ഐഫോൺ 18- പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.3 ഇഞ്ച് LTPO OLED ഡിസ്‌പ്ലേ, 1.5K റെസല്യൂഷൻ, 120Hz പ്രോമോഷൻ റിഫ്രഷ് റേറ്റ്, കൂടുതൽ ​ബ്രൈറ്റ്നസ്, സ്ലിം ബെസലുകൾ, 48MP വീതമുള്ള രണ്ട് ക്യാമറകളടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം (ഒന്ന് വൈഡും മറ്റൊന്ന് അൾട്രാ-വൈഡും), 18MP അ‌ല്ലെങ്കിൽ 24MP ഫ്രണ്ട് ക്യാമറ, ‘ക്യാമറ കൺട്രോൾ’ ബട്ടൺ, IP68 റേറ്റിങ്.

ഐഫോൺ 18e -യിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: പെർഫോമൻസിന് മുൻഗണന നൽകിക്കൊണ്ടുള്ള ഒരു പരിഷ്കരണമായിരിക്കും ഈ ബജറ്റ്-ഫ്രണ്ട്ലി മോഡലിൽ ആപ്പിൾ നടത്തുക. പ്രധാന മാറ്റം A20 ചിപ്പിലേക്കുള്ള അ‌പ്ഗ്രേഡ് ആയിരിക്കും, ആപ്പിളിന്റെ C2 മോഡവും ഏകദേശം 8GB അല്ലെങ്കിൽ 9GB റാമും ഉണ്ടായേക്കാം. 4,430mAh ശേഷിയുള്ള ബാറ്ററിയായിരിക്കും ഇതിലും ഉണ്ടാവുക എന്ന് കരുതപ്പെടുന്നു.

6.1 ഇഞ്ച് OLED പാനലും 60Hz റിഫ്രഷ് റേറ്റും തുടരാനാണ് സാധ്യത, ചിലർ ‘ഡൈനാമിക് ഐലൻഡ്’ സംവിധാനം ‘e-സീരീസ്’ ഫോണുകളിൽ വന്നേക്കാം എന്ന് അഭിപ്രായപ്പെടുന്നു. 48MP-യുടെ സിംഗിൾ റിയർ ക്യാമറ തുടരുകയും ഫ്രണ്ട് ക്യാമറ 4MP-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐഫോൺ എയർ 2: രണ്ടാമതൊരു റിയർ ക്യാമറയും (48MP അൾട്രാ-വൈഡ് ലെൻസ്), മികച്ച ബാറ്ററി ലൈഫും, വലിപ്പം കുറഞ്ഞ ‘ഡൈനാമിക് ഐലൻഡും’, A20 Pro ചിപ്പും പുതിയ ഐഫോൺ എയർ മോഡലിൽ ഉൾപ്പെട്ടേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 6.5 ഇഞ്ച് ഡിസ്‌പ്ലേ, ടൈറ്റാനിയം ബോഡി, 12GB റാം, 18MP ഫ്രണ്ട് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ തുടരുകയും കനം ഏകദേശം 0.4mm കുറയുകയും ചെയ്തേക്കും എന്നാണ് സൂചന.

English Summary

Recent leaks suggest that three new iPhone models—the iPhone 18, iPhone 18e, and iPhone Air 2—are currently in the works. According to these reports, Apple might unveil these three new iPhones sometime between February and April 2027, with March being a possible timeframe. However, Apple has not yet officially confirmed this.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ