AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jio vs Airtel vs Vi : മികച്ച OTT പ്ലാൻ ആരുടേത്? ഏത് പ്ലാറ്റ്ഫോമുകൾ ലഭിക്കും?

Best OTT Plan Jio vs Airtel vs Vi : മൂന്ന് പ്രമുഖ ടെലികോം കമ്പനികളും അവരുടേതായ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് പുറമെ മറ്റ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ ബണ്ടിൽ പാക്കേജുകൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ മികച്ച പ്ലാൻ ഏത് കമ്പനി നൽകുന്നു എന്ന് പരിശോധിക്കാം:

Jio vs Airtel vs Vi : മികച്ച OTT പ്ലാൻ ആരുടേത്? ഏത് പ്ലാറ്റ്ഫോമുകൾ ലഭിക്കും?
Jio Vs Airtel Vs ViImage Credit source: Getty Images/Social Media
Jenish Thomas
Jenish Thomas | Published: 14 Nov 2026 | 07:41 PM

ഇന്ന് രാജ്യത്തെ സിനിമകളും വെബ് സീരീസുകളും മറ്റും കാണാനായി നിരവധി പേരാണ് ഒടിടി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്. തിയറ്ററുകളിൽ സിനിമ വരാൻ കാത്തിരിക്കുന്നത് പോലെ വാരാന്ത്യങ്ങളിലെ ഒടിടി റിലീസുകൾക്കായി നിരവധി പേരാണ് കാത്തിരിക്കുന്നത്. തിയറ്ററിൽ കാണാൻ സാധിക്കാതെ പോയ സിനിമകളും പുത്തൻ സീരീസകുളുമെല്ലാം ആസ്വദിക്കാൻ നിരവധി പ്ലാറ്റ്ഫോമുകളാണ് മാർക്കറ്റിലുള്ളത്. എന്നാൽ എല്ലാ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ എടുക്കുക എന്ന പറയുന്നത് സാമ്പത്തികപരമായ അൽപം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതുമാണ്.

അതുകൊണ്ടാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ ഒടിടി സബ്സ്ക്രിപ്ഷൻ ബണ്ടിലുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് അൺലിമിറ്റഡ് ഇൻ്റർനെറ്റിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സൗജന്യമായി സ്വന്തമാക്കാം. ഇത് കൂടാതെ ഈ പ്ലാനുകളിലൂടെ അതാത് ടെലികോം കമ്പനിയുടെ ഒടിടി പ്ലാറ്റ്ഫോമുകളുടെ (ജിയോ ടിവി, എയർടെൽ എക്സ്ട്രീം, വിഐ മൂവീസ് & ടിവി) സേവനവും സൗജന്യമായി ലഭിക്കുന്നതാണ്. ഇവയിലൂടെ നിരവിധി പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ സേവനവും ലഭ്യമാകുന്നതാണ്. അങ്ങനെ ഒരൊറ്റ് അൺലിമിറ്റഡ് ഇൻ്റർനെറ്റ് റീച്ചാർജിലൂടെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.

ALSO READ : 28 ദിവസ ആനുകൂല്യം, വില 35 രൂപ; പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് വൊഡാഫോൺ ഐഡിയ

Jio vs Airtel vs Vi, ആരാണ് മികച്ച ഒടിടി പ്ലാൻ നൽകുന്നത്?

ജിയോ ഒടിടി പ്ലാൻ

ജിയോ ഒടിടി സബ്സ്ക്രിപ്ഷൻ വേണ്ടി മാത്രം പ്രത്യേകം പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 200 രൂപ ഒരു മാസത്തേക്ക് 30 ജിബി ഡാറ്റ പാസ്. ഇതിലൂടെ യുട്യൂബ് പ്രീമിയം, ഡിസ്കവറി പ്ലസ്, ഹൊയ്ചൊയ്, ലയൺസ്ഗേറ്റ് പ്ലേ ഒപ്പം ജിയോ ടിവിയും ഒരു മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്. ജിയോയുടെ മറ്റ് ഒടിടി പ്ലാനുകൾ :

പ്ലാൻ വാലിഡിറ്റി ഒരു ദിവസത്തെ ഡാറ്റ ലഭിക്കുന്ന ഒടിടികൾ
349 രൂപ 28 ദിവസം 2ജിബി ജിയോ ഹോട്ട്സ്റ്റാർ
1,029 രൂപ 84 ദിവസം 2ജിബി ആമസോൺ പ്രൈം ലൈറ്റ്, ജിയോ ടിവി
3,599 രൂപ 365 ദിവസം 2.5ജിബി ആമസോൺ പ്രൈം ലൈറ്റ്, ജിയോ ടിവി

എയർടെൽ ഒടിടി പ്ലാൻ

ജിയോ പോലെ എയർടെലും ഒരു മാസത്തേക്ക് 200 രൂപയ്ക്ക് 30 ജിബി ഡാറ്റ പാസ് നൽകുന്നുണ്ട്. ഇതിലൂടെ യുട്യൂബ് പ്രീമിയം, ആപ്പിൾ മ്യൂസിക്, സോണി ലിവ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഒരു മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്. എയർടെല്ലിൻ്റെ മറ്റ് ഒടിടി പ്ലാനുകൾ :

പ്ലാൻ വാലിഡിറ്റി ഒരു ദിവസത്തെ ഡാറ്റ ലഭിക്കുന്ന ഒടിടികൾ
598 രൂപ 28 ദിവസം 2ജിബി നെറ്റ്ഫ്ലിക്സ് ബേസിക്, ജിയോ ഹോട്ട്സ്റ്റാർ സൂപ്പർ, സീ5, എക്സ്ട്രീം
838 രൂപ 56 ദിവസം 3ജിബി ആമസോൺ പ്രൈം ലൈറ്റ്, സോണി ലിവ്, എക്സ്ട്രീം
1,729 രൂപ 84 ദിവസം 2ജിബി നെറ്റ്ഫ്ലിക്സ് ബേസിക്, ജിയോ ഹോട്ട്സ്റ്റാർ സൂപ്പർ, സീ5, എക്സ്ട്രീം

വിഐ ഒടിടി പ്ലാൻ

വിഐക്കും ഒരു മാസത്തേക്ക് 200 രൂപയ്ക്ക് 30 ജിബി ഡാറ്റ പാസ് നൽകുന്നുണ്ട്. ഇതിലൂടെ ലയൺസ്ഗേറ്റ് പ്ലേ, പ്ലേഫ്ലിക്സ്, വിഐ മൂവീസ് & ടിവിയും ഒരു മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്. വിഐയുടെ മറ്റ് ഒടിടി പ്ലാനുകൾ :

പ്ലാൻ വാലിഡിറ്റി ഒരു ദിവസത്തെ ഡാറ്റ ലഭിക്കുന്ന ഒടിടികൾ
696 രൂപ 56 ദിവസം 2ജിബി ആമസോൺ പ്രൈം ലൈറ്റ്
996 രൂപ 84 ദിവസം 2ജിബി ആമസോൺ പ്രൈം ലൈറ്റ്
3,799 രൂപ 365 ദിവസം 2ജിബി സോണി ലിവ്, വിഐ മൂവീസ് & ടിവി

 

Follow Us