ഡിസൈൻ പിടികിട്ടിയോ! ഐഫോൺ 18, ഐഫോൺ എയർ 2 ചിത്രങ്ങൾ ലീക്കായി
iPhone 18, iPhone Air 2 Leaked Images: പുതിയ ഐഫോൺ 18, ഐഫോൺ എയർ 2 എന്നീ മോഡലുകളുടെ ഡമ്മി ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലീക്കായി. ഇത് ഈ ഫോണുകളുടെ ഡിസൈനെക്കുറിച്ച് ചില സൂചനകൾ വെളിപ്പെടുത്തുന്നു. നിലവിലുള്ള ഐഫോൺ 17 മോഡലുകൾക്ക് സമാനമാണ് ഐഫോൺ 18 എന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. ഐഫോൺ 18 ഡമ്മി ചിത്രങ്ങളിൽ ലംബമായി ക്രമീകരിച്ച ഡ്യുവൽ റിയർ ക്യാമറ സെൻസറുകൾ കാണാം.

Apple iPhone Air image
പുതിയ ഐഫോൺ 18, ഐഫോൺ എയർ 2 എന്നീ മോഡലുകൾ ആപ്പിൾ 2027 തുടക്കത്തിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ലോഞ്ചിന് തയാറെടുക്കുന്ന ഈ ആപ്പിൾ സ്മാർട്ട്ഫോണുകളുടെ ഡമ്മി ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലീക്കായി. ഇത് ഈ ഫോണുകളുടെ ഡിസൈനെക്കുറിച്ച് ചില സൂചനകൾ വെളിപ്പെടുത്തുന്നു. സാധാരണയായി സെപ്റ്റംബറിൽ ആണ് ഐഫോൺ സ്റ്റാന്റേർഡ് മോഡൽ എത്താറുള്ളത്. എന്നാൽ ഇത്തവണ ഐഫോൺ 18 സീരീസിൽ പ്രോ മോഡലുകൾ മാത്രമാണ് എത്തിയത്. ഐഫോൺ 18 പിന്നീട് അവതരിപ്പിക്കും എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഐഫോൺ 18, ഐഫോൺ എയർ 2 മോഡലുകളുടെ ലോഞ്ച് വൈകിച്ചത് ഈ മോഡലുകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആണെന്ന അഭ്യൂഹങ്ങൾ സൃഷ്ടിച്ചു.
എന്നാൽ വിപണി തന്ത്രങ്ങളുടെ ഭാഗമായാണ് ആപ്പിൾ ഐഫോൺ 18 സീരീസ് ലോഞ്ച് രണ്ട് ഘട്ടങ്ങളിലായി നിശ്ചയിച്ചത് എന്നാണ് വിവരം. ഇപ്പോൾ ലോഞ്ചിന് മുമ്പായി പുറത്തുവന്ന ഐഫോൺ 18-ന്റെ ഡമ്മി യൂണിറ്റുകളുടെ ചിത്രത്തിൽ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം, നിലവിലുള്ള ഐഫോൺ 17 മോഡലുകൾക്ക് സമാനമാണ് ഐഫോൺ 18.
Also Read: വിശ്വസിക്കാൻ പ്രയാസമുണ്ടോ! സാംസങ് ഗാലക്സി A36 5ജി വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു
ഐഫോൺ 18 ഡമ്മി ചിത്രങ്ങളിൽ ലംബമായി ക്രമീകരിച്ച ഡ്യുവൽ റിയർ ക്യാമറ സെൻസറുകൾ കാണാം. അൾട്രാ-വൈഡ് ആംഗിൾ സെൻസറോട് കൂടിയ മെയിൻ ക്യാമറ, ഫ്ലാറ്റ് ഗ്ലാസ് ഫ്രണ്ട്, വലുപ്പം കുറഞ്ഞ ‘ഡൈനാമിക് ഐലൻഡ്’ എന്നിവയും ഐഫോൺ 18 മോഡലിൽ ആപ്പിൾ ഉൾപ്പെടുത്തിയേക്കാം എന്നാണ് റിപ്പോർട്ട്.
ഐഫോൺ 18 ലോഞ്ച് ആപ്പിൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ ഇതിലെ ഫീച്ചറുകളെക്കുറിച്ച് ചില സൂചനകൾ ഇതിനകം നൽകുന്നുണ്ട്. 6.3 ഇഞ്ച് LTPO OLED ഡിസ്‌പ്ലേ, 1.5K റെസല്യൂഷൻ, 120Hz പ്രോമോഷൻ റിഫ്രഷ് റേറ്റ്, കൂടുതൽ ബ്രൈറ്റ്നസ്, സ്ലിം ബെസലുകൾ, IP68 റേറ്റിങ് എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ, 48MP വീതമുള്ള രണ്ട് ക്യാമറകളടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം (ഒന്ന് വൈഡും മറ്റൊന്ന് അൾട്രാ-വൈഡും), 18MP അല്ലെങ്കിൽ 24MP ഫ്രണ്ട് ക്യാമറ, ‘ക്യാമറ കൺട്രോൾ’ ബട്ടൺ എന്നിവയും ഉണ്ടാകും. ഐഫോൺ എയർ 2 മോഡലിൽ പുതിയതായി ഒരു റിയർ ക്യാമറ കൂടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. A20 Pro ചിപ്പും പുതിയ ഐഫോൺ എയർ മോഡലിൽ ഉൾപ്പെട്ടേക്കാം.
2027 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ആപ്പിൾ മൂന്ന് പുതിയ ഐഫോണുകൾ അവതരിപ്പിച്ചേക്കാം എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ഐഫോൺ 18, ഐഫോൺ എയർ 2 എന്നിവയ്ക്ക് പുറമേ ഐഫോൺ 18e മോഡലാണ് ലോഞ്ചിനെത്തുന്ന ആ മൂന്നാമത്തെ ഐഫോൺ മോഡൽ.
English Summary
Images of dummy units for the iPhone 18 have surfaced ahead of its launch, offering a glimpse into the design of the new model. The images suggest that the iPhone 18 will be similar to the existing iPhone 17 models. The dummy units show dual rear camera sensors arranged vertically.