AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Budget Taxi Cars: വാ​ഗൺ ആർ മുതൽ ഡിസയർ വരെ, ബജറ്റ് ടാക്സി കാർ ഓപ്ഷനുകൾ ഇതാ

Best Budget Cars for Taxi Use: ഇന്ത്യൻ വിപണിയിൽ സ്വകാര്യ കാറുകളെ പോലെ തന്നെ ഡിമാൻഡ് ഉള്ള മറ്റൊരു സെ​ഗ്മെന്റാണ് ടാക്സി വാഹനങ്ങൾ. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺലൈൻ ടാക്സി സർവീസുകളുടെ വരവോടെ സെ​ഗ്മെന്റിലെ ഡിമാൻഡ് വലിയ തോതിൽ കൂടിയിട്ടുണ്ട്. അതിൽ തന്നെ എൻട്രി ലെവൽ ടാക്സി വാഹനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ.

Budget Taxi Cars: വാ​ഗൺ ആർ മുതൽ ഡിസയർ വരെ, ബജറ്റ് ടാക്സി കാർ ഓപ്ഷനുകൾ ഇതാ
Maruti Wagonr, DzireImage Credit source: Maruti Website
Amal KV
Amal KV | Published: 21 Nov 2026 | 08:00 AM

ഇന്ത്യൻ വിപണിയിൽ സ്വകാര്യ കാറുകളെ പോലെ തന്നെ ഡിമാൻഡ് ഉള്ള മറ്റൊരു സെ​ഗ്മെന്റാണ് ടാക്സി വാഹനങ്ങൾ. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺലൈൻ ടാക്സി സർവീസുകളുടെ വരവോടെ സെ​ഗ്മെന്റിലെ ഡിമാൻഡ് വലിയ തോതിൽ കൂടിയിട്ടുണ്ട്. അതിൽ തന്നെ എൻട്രി ലെവൽ ടാക്സി വാഹനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. അത്തരത്തിൽ ടാക്സി കാറുകൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പരി​ഗണിക്കാൻ പറ്റുന്ന ചില മോഡലുകളെ പരിചയപ്പെടാം.

മാരുതി വാ​ഗൺ ആർ ( Maruti Wagon R)

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ മോഡലുകളിൽ ഒന്നാണ് മാരുതി വാ​ഗൺ ആർ. സ്വകാര്യ വാഹനങ്ങളായും ടാക്സി ആവശ്യങ്ങൾക്കുൺ ഈ വാഹനം ഒരു പോലെ ഉപയോ​ഗിക്കപ്പെടുന്നു. സാധാരണക്കാരന് താങ്ങനാകുന്ന വിലയിലാണ് ഈ വാഹനം എത്തുന്നത്. ഏകദേശം 4.98 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. അത്യാവശ്യം വലുപ്പമുള്ള ക്യാബിൻ ആയതിനാൽ ഡ്രൈവറിന് പുറമെ മൂന്ന് പേർക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാം. പെട്രോളിൽ ഏകദേശം 20 കിലോ മീറ്റർ മൈലേജ് ലഭിക്കും. സി.എൻ.ജി ഓപ്ഷനും ലഭ്യമാണ്. ടാക്സി സർവീസുകൾക്കായി ടൂർ എന്ന പ്രത്യക വകഭേദം തന്നെയുണ്ട്.

Also Read: അങ്ങനെയൊന്നും കുലുങ്ങില്ല മക്കളെ… സെൽടോസിന് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ

മാരുതി ഡിസയർ ( Maruti Dzire)

മാരുതിയുടെ ജനപ്രിയ സെഡാൻ മോഡലാണ് ഡിസയർ. ഇന്ന് ഇന്ത്യയിൽ ടാക്സി സെ​ഗ്മെന്റിലും ഏറെ ഡിമാൻഡ് ഉണ്ട് ഈ വാഹനമോഡലിന്. 6.3 രൂപ മുതലാണ് ഈ വാഹനത്തിന്റെ പെട്രോൾ വെർഷന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സി.എൻ.ജി യിലേക്ക് വന്നാൽ 8.13 ലക്ഷം മുതലാണ് എക്സ് ഷോറും വില തുടങ്ങുന്നത്. എൻട്രി ലെവലിൽ സെഡാൻ ടാക്സി വാഹനം പരി​ഗണിക്കുന്നവർക്ക് എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണിത്. ക്യാബിൻ സ്പേസിനൊപ്പം തന്നെ മികച്ച ബൂട്ട് സ്പേസും വാഹനം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ടൂർ എന്ന ടാക്സി വേരിയന്റിലും വാഹനം ലഭ്യമാണ്.

ഹ്യൂണ്ടായി പ്രൈം എസ്.ഡി (Hyundai Prime SD)

ഹ്യുണ്ടായിയുടെ എസ്ക്ലൂസീവ് ടാക്സി മേഡലാണ് പ്രൈം എസ്.ഡി. ടാക്സി സർവീസ് നടത്തുന്നവർക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന സെഡാൻ മോഡാലാണിത്. ഏകദേശം 7 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. പെട്രോൾ സി.എൻ.ജി വകഭേദങ്ങളിൽ വാഹനം സ്വന്തമാക്കാം.

English Summary

Over the past few years, the arrival of online taxi services has led to a significant surge in demand within this segment. Entry-level taxi vehicles, in particular, are in high demand. If you are looking to purchase a car for use as a taxi, here are some models you might want to consider.

Follow Us