AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കബളിപ്പിക്കൽ ഇനി നടക്കില്ല! ഡാറ്റയില്ലാതെ, വിലകുറഞ്ഞ കൂടുതൽ വോയ്‌സ് പ്ലാനുകൾ ലഭ്യമാക്കാൻ ഉത്തരവിട്ട് ട്രായ്

TRAI mandates shorter, affordable voice-only plans for Telecom users: ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി വോയ്‌സ് കോളുകളും എസ്എംഎസും മാത്രം ഉൾപ്പെടുന്ന വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ട്രായ് ഉത്തരവിട്ടു. 'ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026'-ൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ നിർദ്ദേശം, കുറഞ്ഞ വരുമാനമുള്ളവർക്കും ഡാറ്റാ സേവനങ്ങൾ ആവശ്യമില്ലാത്തവർക്കും കൂടുതൽ തിരഞ്ഞെടുപ്പുകളും താങ്ങാനാവുന്ന നിരക്കുകളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.

കബളിപ്പിക്കൽ ഇനി നടക്കില്ല! ഡാറ്റയില്ലാതെ, വിലകുറഞ്ഞ കൂടുതൽ വോയ്‌സ് പ്ലാനുകൾ ലഭ്യമാക്കാൻ ഉത്തരവിട്ട് ട്രായ്
Trai Mandates Shorter, Affordable Voice Only Plans For Telecom UsersImage Credit source: d3sign/Moment/Getty Images
Prasanth Kumar
Prasanth Kumar | Published: 22 Sep 2026 | 07:41 PM

ഇന്ത്യയിലെ സാധാരണക്കാർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും മൊ​ബൈൽ ടെലിക്കോം റീച്ചാർജിൽ ആശ്വാസം പകരുന്ന നടപടിയുമായി ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) രംഗത്ത്. ഡാറ്റ (ഇന്റർനെറ്റ്) ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി വോയ്‌സ് കോൾ, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം ഉൾപ്പെടുന്ന കുറഞ്ഞ വാലിഡിറ്റിയുള്ള വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ട്രായ് ഉത്തരവിട്ടു. ഡാറ്റ വേണ്ടാത്തവർക്കായി വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കണം എന്ന് വളരെ മുമ്പ് തന്നെ ട്രായ് കർശന ഉത്തരവ് ഇട്ടിരുന്നതാണ്. എന്നാൽ ട്രായിയുടെ ഈ ഉത്തരവിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കാത്ത വിധത്തിൽ ഉയർന്ന വാലിഡിറ്റിയോടെ അ‌ൽപ്പം ഉയർന്ന വിലയിലാണ് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിച്ചത്.

ട്രായിയുടെ മുൻ ഉത്തരവിനെ തുടർന്ന് പേരിന് മാത്രമാണ് മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്. അ‌വയാകട്ടെ ട്രായിയുടെ ഉദ്ദേശലക്ഷ്യങ്ങളെ തകിടം മറിക്കുന്ന വിധത്തിലാണ് അ‌വതരിപ്പിക്കപ്പെട്ടത്. ഈ ഒരു സാഹചര്യം കൂടി മുൻ നിർത്തി കുറഞ്ഞ വാലിഡിറ്റിയിൽ കുറഞ്ഞ വിലയിൽ ആളുകൾക്ക് താങ്ങാനാകുന്ന വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കാനാണ് ടെലിക്കോം കമ്പനികൾക്കുള്ള പുതിയ നിർദേശത്തിൽ ട്രായി പറയുന്നത്.

ALSO READ: റീച്ചാർജ് തമ്മിൽ മാറിപ്പോകല്ലേ! കാൻവ പ്രോ ​ലൈറ്റ് ഉള്ളത് ജിയോ, അഡോബ് എക്സ്പ്രസ് പ്രീമിയം ഉള്ളത് എയർടെൽ

നിലവിൽ ഡാറ്റ സഹിതം ലഭ്യമായിട്ടുള്ള 30 ദിവസം, അ‌ല്ലെങ്കിൽ അതിൽ കുറവുമുള്ള (ഉദാഹരണത്തിന് 28 ദിവസം, 14 ദിവസം തുടങ്ങിയ) വാലിഡിറ്റികളിൽ എത്തുന്ന പ്ലാനുകൾക്ക് സമാനമായി ഡാറ്റയില്ലാത്ത, വിലകുറഞ്ഞ വോയ്‌സ് + SMS പ്ലാനുകൾ കമ്പനികൾ ലഭ്യമാക്കണം എന്നാണ് ട്രായിയുടെ നിർദേശം.

എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ റീചാർജ് പുതുക്കാൻ സാധിക്കുന്ന ഒരു വോയ്‌സ് ഒൺലി പ്ലാനെങ്കിലും ലഭ്യമാക്കണം. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകൾക്ക് പുറമെ, കൂടുതൽ ദിവസത്തേക്ക് ഉപയോഗിക്കാവുന്ന ഡാറ്റയില്ലാത്ത റീചാർജ് ഓപ്ഷനുകളും ഉണ്ടാകണം. ഡാറ്റ ഒഴിവാക്കുന്നതിന് അനുസരിച്ച് ഈ പ്ലാനുകളുടെ നിരക്കിൽ ആനുപാതികമായ കുറവ് വരുത്തണമെന്നും ട്രായി നിർദേശത്തിൽ പറയുന്നു.

നേരത്തെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ എല്ലാ പ്ലാനുകളിലും ഡാറ്റ കൂടിയും കുറഞ്ഞും അ‌ളവുകളിൽ ഉണ്ടായിരുന്നു. ഡാറ്റ വേണ്ടാത്ത ആളുകൾ, ഉദാഹരണത്തിന് ഒരു ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന ആളെ സംബന്ധിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാത്ത ഡാറ്റയ്ക്കും ചേർത്ത് പണം നൽകേണ്ടിവന്നിരുന്നു. ഈ ഒരു ചൂഷണത്തിൽ നിന്ന് ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെ രക്ഷിക്കാനാണ് ട്രായി കുറച്ചുനാൾ മുമ്പ് വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കാൻ ഉത്തരവിട്ടത്.

ട്രായി ഉത്തരവ് പാലിച്ചുകൊണ്ട് ടെലിക്കോം കമ്പനികൾ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിച്ചെങ്കിലും അ‌ത് 84 ദിവസം, 365 ദിവസം തുടങ്ങിയ ദീർഘകാല പ്ലാനുകളിൽ മാത്രമാണ് ലഭ്യമാക്കിയത്. അ‌തിന് ഉയർന്ന തുക നൽകേണ്ട സാഹചര്യമായിരുന്നു. വോയിസ് ഒൺലി പ്ലാൻ എന്ന ട്രായിയുടെ ഉത്തരവിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെ കബളിപ്പിക്കുന്ന നിലയിലുള്ളതായിരുന്നു ഇവ.

ടെലിക്കോം കമ്പനികളുടെ ഈ കബളിപ്പിക്കലിനെതിരേ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ചർച്ചകളെയും പൊതുജനാഭിപ്രായത്തെയും വിലയിരുത്തിയ ശേഷം ‘ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (പതിമൂന്നാം ഭേദഗതി) റെഗുലേഷൻസ്, 2026’-ൽ ഉൾപ്പെടുത്തി പുതിയ നിർദേശം ട്രായി മുന്നോട്ട് വച്ചിരിക്കുന്നത്. ഡാറ്റ ഉൾപ്പെടുന്ന റീച്ചാർജ് പ്ലാനുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കാൻ പുതിയ വോയ്സ് ഒൺലി പ്ലാനുകൾ സഹായിക്കുമെന്ന് ട്രായ് കണക്കുകൂട്ടുന്നു.

പുതിയ വോയ്സ് ഒൺലി പ്ലാനുകൾ വന്നാൽ വലിയ തുകയുടെ പ്ലാനുകൾ ഒറ്റയടിക്ക് റീചാർജ് ചെയ്യാൻ പ്രയാസമുള്ളവർക്ക് ചെറിയ തുകയ്ക്ക് ആവശ്യാനുസരണം റീചാർജ് ചെയ്യാൻ ഓപ്ഷനുകൾ ലഭിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിക്കാത്തവർക്കും ഇൻ്റർനെറ്റ് ആവശ്യമില്ലാത്തവർക്കും ഇവിടെ അനാവശ്യമായി ഡാറ്റയ്ക്ക് പണം നൽകേണ്ടി വരില്ല. മാത്രമല്ല, ബാങ്ക് ഒടിപി ലഭിക്കുന്നതിനോ കോളുകൾ വരുത്തുന്നതിനോ മാത്രം സെക്കൻഡറി സിം സൂക്ഷിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ സിം ആക്റ്റീവായി മുന്നോട്ട് പോകുകയും ചെയ്യാം.

English Summary

TRAI has mandated the introduction of low-cost recharge plans comprising only voice calls and SMS for users who do not require data (internet) services. This directive, included in the ‘Telecom Consumer Protection (Thirteenth Amendment) Regulations, 2026’, aims to provide more choices and affordable rates to low-income individuals and those who do not need data services.

Follow Us