Actress Usha Haseena: ഞാനായിരുന്നു അമ്മ പ്രസിഡന്റ് എങ്കിൽ അയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; സനൽകുമാർ ശശിധരനെതിരെ നടി ഉഷ ഹസീന
Actress Usha Haseena against Sanal Kumar sasidharan:സനൽകുമാർ ശശിധരൻ നടി മഞ്ജുവാര്യർക്കെതിരെ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളെയും അതിന്റെ പേരിൽ നടത്തുന്ന നിരാഹാര സമരം നാടകത്തിനെതിരെയുമാണ് ഉഷാ ഹസീന രംഗത്തെത്തിയിരിക്കുന്നത്. സനൽകുമാറിന്റെ പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താൽപര്യങ്ങളും ഉണ്ടെന്ന് ഉഷ ഹസീന ആരോപിക്കുന്നു............
സംവിധായകൻ സനൽകുമാർ ശശിധരൻ നടത്തുന്ന നിരാഹാര സമരത്തിനെതിരെയും ആരോപണങ്ങൾക്കെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടി ഉഷാ ഹസീന. അമ്മയുടെ പ്രസിഡന്റ് താൻ ആയിരുന്നെങ്കിൽ ആ കസേര ചവിട്ടി പൊട്ടിച്ച് സനൽ കുമാർ ശശിധരനെ ചൂലെടുത്ത് അടിച്ചു പുറത്താക്കുമായിരുന്നു എന്നാണ് പറയുന്നത്.
സനൽകുമാർ ശശിധരൻ നടി മഞ്ജുവാര്യർക്കെതിരെ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളെയും അതിന്റെ പേരിൽ നടത്തുന്ന നിരാഹാര സമരം നാടകത്തിനെതിരെയുമാണ് ഉഷാ ഹസീന രംഗത്തെത്തിയിരിക്കുന്നത്. സനൽകുമാറിന്റെ പിന്നിൽ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താൽപര്യങ്ങളും ഉണ്ടെന്ന് ഉഷ ഹസീന ആരോപിക്കുന്നു.
സ്ത്രീപക്ഷ ഭരണസമിതി എന്ന പേരിൽ ഭരിക്കുന്ന ഭരണസമിതി എന്തുകൊണ്ടാണ് സ്ത്രീകൾക്ക് സുരക്ഷിതത്വവും ഉറപ്പാക്കാത്തത് എന്നും ഉഷ ഹസീന ചോദിക്കുന്നു. ഏതൊരു പ്രതിസന്ധിഘട്ടത്തിലും ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകയെ പിന്തുണയ്ക്കാനും അവർക്ക് ഐക്യദാർഢ്യം എന്തുകൊണ്ടാണ് സംഘടന മടിച്ച് നിൽക്കുന്നത് എന്നും ഉഷ ഹസീന ചോദിക്കുന്നു.
ALSO READ:ശാന്തിവിള ദിനേശ് കിടപ്പറയിൽ ഒളിഞ്ഞു നോക്കുന്നയാൾ; ധർമ്മജൻ ബോൾഗാട്ടി
ഇയാളുടെ പിന്നിൽ ആരോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു….
സംവിധായകൻ സനിൽകുമാർ ശശിധരൻ വർഷങ്ങളായി മഞ്ജുവാര്യരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലും അപമാനിക്കുന്നത്. ആദ്യമൊക്കെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ എന്തെങ്കിലും എഴുതിയിരുന്ന ആൾ ഇപ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം കിടക്കുകയാണ്. ഇയാളുടെ പ്രവർത്തികൾ കാണുമ്പോൾ ഇയാളുടെ പിന്നിൽ ആരോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു കാരണവുമില്ലാതെ അയാൾ ഇങ്ങനെ ഒരു കാര്യത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെടില്ല. സമൂഹത്തിൽ അന്തസ്സായി ജീവിക്കുന്ന ഒരു സ്ത്രീയെ അവരെ അതിന് അനുവദിക്കാതിരിക്കുന്ന പ്രവർത്തിയാണ് സനൽകുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നും ഉഷ ഹസീന പ്രതികരിക്കുന്നു.
മുമ്പൊക്കെ മഞ്ജുവാര്യർ എന്ന ഗൂഗിളിൽ അടിച്ചു നോക്കുമ്പോൾ ലേഡി സൂപ്പർസ്റ്റാർ അല്ലെങ്കിൽ അവർ അഭിനയിച്ച സിനിമകളെ കുറിച്ചും അഭിമുഖങ്ങളെ കുറിച്ചുള്ള വാർത്തകൾ ഒക്കെയാണ് വന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ചർച്ച ചെയ്യുമ്പോൾ ആദ്യം വരുന്നത് സനൽകുമാറുമായിട്ടുള്ള വിഷയമാണ്. അവർക്ക് ഇയാളോട് പ്രണയം ഉണ്ടെന്ന് ഇയാൾ വാദിച്ചു വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത് എന്നും ഉഷ ഹസീന തുറന്നടിച്ചു.അതേസമയം ഉഷാ ഹസീനയുടെ ഈ പ്രതികരണത്തിനെതിരെയും സനൽ കുമാർ ശശിധരൻ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
അടുത്ത ഊഴം ആരുടേതാവും.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ പുരുഷ പുംങ്ങവന്മാർക്കാണ് പ്രശ്നം എന്ന് ഞാൻ കരുതി. ഇത് കടുപ്പമാണല്ലോ.ചേച്ചീ ഞാൻ നിരാഹാരസമരത്തിലാണ്. ചവുട്ടിയാൽ ചിലപ്പോൾ എന്റെ എല്ലു കാലിൽ കൊള്ളും അതുപറഞ്ഞു വീണ്ടും എന്നെ പഴിക്കരുത് എന്നാണ് സനൽകുമാർ ശശിധരൻ നടി ഉഷയ്ക്ക് മറുപടി നൽകിയിരിക്കുന്നത്.
ENGLISH SUMMARY
Actress Usha Haseena has sharply criticized the hunger strike and allegations raised by director Sanal Kumar Sasidharan. She stated that had she been the President of AMMA, she would have smashed the chair and driven Sanal Kumar Sasidharan out by beating him with a broom.