കോളടിച്ച് വരിക്കാർ! കേരളത്തിൽ പുതിയ പ്ലാൻ പുറത്തിറക്കി VI; പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ച് ജിയോ
Jio, Vi new prepaid plans August 2026: വിഐ 249 രൂപ, 250 രൂപ വിലകളിലും ജിയോ 550 രൂപ, 2000 രൂപ വിലകളിലും പുതിയ പ്ലാനുകൾ മൊബൈൽ വരിക്കാർക്കായി അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ വിഐയുടെ രണ്ട് പ്ലാനുകളിൽ ഒന്ന് മാത്രമാണ് കേരളത്തിന് ലഭ്യമാകുക, 250 രൂപയുടേത് ആണ് ആ പ്ലാൻ. ജിയോയുടെ പുതിയ രണ്ട് പ്ലാനുകളും കേരളത്തിൽ ലഭ്യമാണ്.
കേരളത്തിലെ ജിയോ, വിഐ വരിക്കാർക്ക് കോളടിച്ചിരിക്കുന്നു. ഈ രണ്ട് കമ്പനികളും ഇന്ത്യയിൽ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. വിഐ 249 രൂപ, 250 രൂപ വിലകളിലും ജിയോ 550 രൂപ, 2000 രൂപ വിലകളിലുമാണ് പുതിയ പ്ലാനുകൾ മൊബൈൽ വരിക്കാർക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ വിഐയുടെ രണ്ട് പ്ലാനുകളിൽ ഒന്ന് മാത്രമാണ് കേരളത്തിന് ലഭ്യമാകുക, 250 രൂപയുടേത് ആണ് ആ പ്ലാൻ.
ജിയോ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന രണ്ട് പ്ലാനുകളും ഒടിടി സബ്സ്ക്രിപ്ഷൻ ആനുകൂല്യവുമായി ബന്ധപ്പെട്ടതാണ്. അതേസമയം വിഐ അവതരിപ്പിച്ചിരിക്കുന്ന 250 രൂപയുടെ പ്ലാൻ സാധാരണ റീച്ചാർജ് പ്ലാൻ തന്നെയാണ്, അതായത് കോളും വാലിഡിറ്റിയും പോലുള്ള ആനുകൂല്യങ്ങൾ ഇതിലുണ്ട്. ഈ വിഐ പ്ലാനിന്റെ ഹൈലൈറ്റ് സ്‌പോട്ടിഫൈ പ്രീമിയം ഇതിൽ ഉണ്ട് എന്നതാണ്.
Also Read: ഒന്നിങ്ങ് വന്നെങ്കിൽ! ഐക്യൂ Z11 5ജിക്ക് കരുത്ത് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റ്; ഇന്ത്യയിൽ ഇതാദ്യം
ജിയോ 550 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോ ഒടിടി പാസ് എന്നാണ് പുതിയ 550 രൂപ, 2000 രൂപ പ്ലാനുകളെ വിളിക്കുന്നത്. 3 മാസം അല്ലെങ്കിൽ ഒരു വർഷത്തെ വാലിഡിറ്റിയുള്ള ബേസ് പ്രീപെയ്ഡ് പ്ലാൻ ഉള്ള ആളുകൾക്ക് മാത്രമേ ഈ 550 രൂപ പ്ലാൻ ഉപയോഗിക്കാനാകൂ. ഇതിൽ 550 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ 90GB 4G ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഒടിടി സബ്സ്ക്രിപ്ഷനുകളാണ് ജിയോ 550 രൂപ പ്ലാനിന്റെ മെയിൻ. അതിൽ 84 ദിവസമാണ് വാലിഡിറ്റിയിൽ യൂട്യൂബ് പ്രീമിയം, ആമസോൺ പ്രൈം ലൈറ്റ്, ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ നെക്സ്റ്റ്, കാഞ്ചാ ലങ്ക, ഇടിവി വിൻ, ചൗപാൽ, ഹോയ്ചോയ്, ഫാൻകോഡ്, ടൈംസ് പ്ലേ, തരംഗ് പ്ലസ്, ജിയോടിവി എന്നിവ ലഭ്യമാകും. കൂടാതെ ജിയോടിവി ആപ്പ് വഴി 1000+ ടിവി ചാനലുകളിലേക്ക് ആക്സസും ഉണ്ട്.

Jio Launches Rs 550, Rs 2000 Plans
2000 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ
365 ദിവസത്തെ വാലിഡിറ്റിയോടെ 365GB ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്കാണ് ഇത് ഉപയോഗിക്കാനാകുക. യൂട്യൂബ് പ്രീമിയം, ആമസോൺ പ്രൈം ലൈറ്റ്, ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ നെക്സ്റ്റ്, കാഞ്ചാ ലങ്ക, ഇടിവി വിൻ, ചൗപാൽ, ഹോയ്ചോയ്, ഫാൻകോഡ്, ടൈംസ് പ്ലേ, തരംഗ് പ്ലസ്, ജിയോടിവി, ജിയോടിവി ആപ്പ് വഴി 1000+ ടിവി ചാനലുകളിലേക്ക് ആക്സ എന്നിവ ഇതിലുണ്ട്.
2000 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ
365 ദിവസത്തെ വാലിഡിറ്റിയോടെ 365GB ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്കാണ് ഇത് ഉപയോഗിക്കാനാകുക.അൺലിമിറ്റഡ് 5ജി ഡാറ്റയും ഇതിലുണ്ട്. എന്നാൽ അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിൽ 5G ഇല്ലെങ്കിൽ, 84 ദിവസത്തേക്ക് ആണ് 5ജി ലഭിക്കുക. നിരവധി ഒടിടി ആനുകൂല്യങ്ങളും ഇതിലുണ്ട്.
യൂട്യൂബ് പ്രീമിയം, ആമസോൺ പ്രൈം ലൈറ്റ്, ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ നെക്സ്റ്റ്, കാഞ്ചാ ലങ്ക, ഇടിവി വിൻ, ചൗപാൽ, ഹോയ്ചോയ്, ഫാൻകോഡ്, ടൈംസ് പ്ലേ, തരംഗ് പ്ലസ്, ജിയോടിവി, ജിയോടിവി ആപ്പ് വഴി 1000+ ടിവി ചാനലുകളിലേക്ക് ആക്സ എന്നിവയാണ് 2000 രൂപയുടെ ജിയോ പ്ലാനിലെ ഒടിടി ആനുകൂല്യങ്ങൾ.

Vi Launches New Rs 250 Plan In Kerala
വിഐ 250 രൂപ പ്ലാൻ
വിഐയുടെ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ കേരളത്തിന് ലഭ്യമാകുക 250 രൂപയുടെ പ്ലാനാണ്. ഇതിൽ അൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, 300 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. അധിക ആനുകൂല്യമായി സ്‌പോട്ടിഫൈ പ്രീമിയം 28 ദിവസത്തേക്ക് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary
VI has launched new plans for mobile subscribers at prices of Rs 249 and Rs 250 and Jio at prices of Rs 550 and Rs 2000. Out of these, only one of VI’s two plans is available in Kerala, and that plan is Rs 250. Both of Jio’s new plans are also available in Kerala.