AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Komaki XR7 EV Scooter: 322 കിലോ മീറ്റര്‍ റേഞ്ച്, വില ഒരു ലക്ഷത്തില്‍ താഴെ, ഇത് കൊമാക്കിയുടെ അത്ഭുതം!

Komaki XR7 EV Scooter Review : കൊമാക്കിയുടെXR7 EV Scooter നെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞാലോ?ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ മൈലേജ് ആണ് ഈ സ്‌കൂട്ടറിന് ഉള്ളത്. ബാറ്ററി ഒറ്റത്തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 322 കിലോമീറ്റര്‍ റേഞ്ച് ആണ് ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. 3000 വാട്ടിന്റെ ബിഎല്‍ഡിസി മോട്ടര്‍ ആണ് വാഹനത്തിന് കരുത്തേകുന്നത്.

Komaki XR7 EV Scooter: 322 കിലോ മീറ്റര്‍ റേഞ്ച്, വില ഒരു ലക്ഷത്തില്‍ താഴെ, ഇത് കൊമാക്കിയുടെ അത്ഭുതം!
Komaki Xr7Image Credit source: Social Media
Amal KV
Amal KV | Published: 07 Jul 2026 | 11:27 AM

ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് മാറണമെന്ന ആഗ്രഹം ഉണ്ടെങ്കിലും പലര്‍ക്കും ഒരു തടസ്സമായി തോന്നുന്നത് കുറഞ്ഞ കിലോമീറ്റര്‍ റേഞ്ച് ആണ്. ശരാശരി 100 മുതല്‍ 120 കിലോമീറ്റര്‍ വരെയൊക്കെയാണ് മിക്ക ഇലക്ട്രിക് സ്‌കൂട്ടറുകളും വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇനി അഥവാ കൂടുതല്‍ റേഞ്ച് ഉള്ള വാഹനം നോക്കുകയാണെങ്കില്‍ ഏകദേശം രണ്ട് ലക്ഷത്തിന് മുകളിലേക്ക് വില പോകും. അങ്ങനെ നോക്കിയാല്‍ എന്തുകൊണ്ട് പെട്രോള്‍ വാഹനം തന്നെ വാങ്ങിക്കൂടാ എന്ന് പലരും ചിന്തിക്കും. എന്നാല്‍ ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഒരു ഇലക്ട്രിക് സ്‌കൂട്ടറിനെ കൊമാക്കി എന്ന ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന റേഞ്ചും വിലയും ഉള്ള ഈ വാഹനത്തെ കൂടുതല്‍ പരിചയപ്പെടാം.

പറഞ്ഞ് വരുന്നത് കൊമാക്കിയുടെ XR7 മോഡലിനെ പറ്റിയാണ്. ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ മൈലേജ് ആണ് ഈ സ്‌കൂട്ടറിന് ഉള്ളത്. ബാറ്ററി ഒറ്റത്തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 322 കിലോമീറ്റര്‍ റേഞ്ച് ആണ് ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. 3000 വാട്ടിന്റെ ബിഎല്‍ഡിസി മോട്ടര്‍ ആണ് വാഹനത്തിന് കരുത്തേകുന്നത്.

Also Read : കൈയില്‍ ഒതുങ്ങുന്ന വിലയും 75 കിലോ മീറ്റര്‍ മൈലേജും; പുത്തന്‍ ഹീറോ സൂപ്പര്‍ സ്പ്ലണ്ടര്‍ എക്‌സ് ടെക്

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി സ്മാര്‍ട്ട് ഫീച്ചറുകള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂട്ടറുകള്‍ എളുപ്പത്തില്‍ റിവേഴ്‌സ് എടുക്കാന്‍ സഹായിക്കുന്ന പാര്‍ക്ക് അസിസ്റ്റ് സംവിധാനം വാഹനത്തിന്റെ തകരാറുകള്‍ മുന്‍കൂട്ടി തന്നെ സ്വയം കണ്ടെത്താന്‍ സഹായിക്കുന്ന സെല്‍ഫ് ഡയഗ്‌നോസിസ് സിസ്റ്റം, യാത്രയ്ക്കിടയിലുണ്ടാകുന്ന ചെറിയ ഇലക്ട്രോണിക് തകരാറുകള്‍ പരിഹരിക്കാനുള്ള ഓട്ടോ റിപ്പയര്‍ സ്വിച്ച് എന്നിവയും സ്‌കൂട്ടറിലുണ്ട്. കൂടാതെ 12 ഇഞ്ച് അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ 30 ലിറ്ററിന് മുകളില്‍ വരുന്ന വലിയ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്. മുന്‍ഭാഗത്ത് ഡിസ്‌ക് ബ്രേക്ക് സംവിധാനമാണുള്ളത്.

ബ്ലൂ, ഗ്രേ, റെഡ്, ബ്ലാക്ക് എന്നിങ്ങനെയുള്ള കളര്‍ വേരിയന്റുകളില്‍ ഈ സ്‌കൂട്ടര്‍ സ്വന്തമാക്കാം. ആകര്‍ഷകമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലിപോ 4 എന്ന ഗണത്തില്‍ വരുന്ന വിശ്വസ്തമായ ബാറ്ററിയാണ് വാഹനത്തില്‍ ഉള്ളത്. 3000 മുതല്‍ 5000 വരെ ചാര്‍ജിങ് സൈക്കിളുകള്‍ പ്രശ്‌നങ്ങളില്ലാതെ ഈ ബാറ്ററി വഴി നടത്താന്‍ കഴിയും. പാസ്ചാര്‍ജിംഗ് സംവിധാനവും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൂന്നുവര്‍ഷത്തെ വാറണ്ടിയാണ് കമ്പനി നല്‍കുന്നത്. 91,499 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയായി വരുന്നത്.

English Summary

Let’s take a closer look at Komaki’s XR7 EV scooter. This scooter offers a range that exceeds that of an entry-level electric car; a single full charge provides a range of 322 kilometers. It is powered by a 3000-watt BLDC motor.

Follow Us