AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hero Super Slendor Xtec : കൈയില്‍ ഒതുങ്ങുന്ന വിലയും 75 കിലോ മീറ്റര്‍ മൈലേജും; പുത്തന്‍ ഹീറോ സൂപ്പര്‍ സ്പ്ലണ്ടര്‍ എക്‌സ് ടെക്

Hero Super Splendor Xtec 2.0 New Model: പരമാവധി കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജ് ലഭിക്കുന്ന വാഹനങ്ങള്‍ ആണ് സാധാരണക്കാര്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത്. സെഗ്മെന്റില്‍ പല ബ്രാന്‍ഡുകളുടെയും ബൈക്കുകള്‍ നിലവിലുണ്ട്. ആ ശ്രേണിയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ ഇപ്പോള്‍. ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 എന്ന മോഡലിനെ ആണ് കമ്പനി പുതുതായി പുറത്തിറക്കിയിരിക്കുന്നത്.

Hero Super Slendor Xtec : കൈയില്‍ ഒതുങ്ങുന്ന വിലയും 75 കിലോ മീറ്റര്‍ മൈലേജും; പുത്തന്‍ ഹീറോ സൂപ്പര്‍ സ്പ്ലണ്ടര്‍ എക്‌സ് ടെക്
Hero Super Splendor Xtec 2.0Image Credit source: Social Media
Amal KV
Amal KV | Published: 04 Jul 2026 | 03:12 PM

ബഡ്ജറ്റ് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കുന്ന കാര്യത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രാന്‍ഡ് ആണ് ഹീറോ മോട്ടോ കോര്‍പ്പ്. ഇന്ധന ചെലവ് വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ മൈലേജ് ഉള്ള വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വരികയാണ്. പരമാവധി കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജ് ലഭിക്കുന്ന വാഹനങ്ങള്‍ ആണ് സാധാരണക്കാര്‍ എപ്പോഴും തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത്. സെഗ്മെന്റില്‍ പല ബ്രാന്‍ഡുകളുടെയും ബൈക്കുകള്‍ നിലവിലുണ്ട്. ആ ശ്രേണിയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ ഇപ്പോള്‍. ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ്‌ടെക് 2.0 എന്ന മോഡലിനെ ആണ് കമ്പനി പുതുതായി പുറത്തിറക്കിയിരിക്കുന്നത്.

മികച്ച മൈലേജ്

കുറഞ്ഞ വിലയും കൂടുതല്‍ മൈലേജും ആവശ്യത്തിന് പെര്‍ഫോമന്‍സും ഉറപ്പു നല്‍കുന്ന വാഹനമാണിത്. പഴയ മോഡല്‍ നിന്ന് രൂപത്തില്‍ ചെറിയ മാറ്റങ്ങളും കുറച്ച് സൗകര്യങ്ങളും കൂട്ടിച്ചേര്‍ത്താണ് പുതിയ വേരിയന്റിന് കമ്പനി ലോഞ്ച് ചെയ്തത്. 125 സിസി എന്‍ജിനിലാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എക്‌സ് ടെക്ക് 2.0 വരുന്നത്. 10.7 എച്ച്പി പവറും 10.6 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ആണ് ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. മുന്‍പുള്ള മോഡലിനേക്കാള്‍ കൂടുതല്‍ മൈലേജ് ആണ് പുതിയ വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ 75 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും.

Also Read: ഇനി കുറച്ച് അഡ്വഞ്ചറായാലോ… ഹീറോ സൂം 125 പുതിയ മോഡല്‍ വരുന്നു?

ഫീച്ചേഴ്‌സ് ഇവയൊക്കെ

മോഡലിനെതിന് സമാനമായി ഫ്യുവല്‍ ഇന്‍ജക്ഷന്‍ എഞ്ചിനും ഐ3എസ് ഐഡില്‍ സ്‌റ്റോപ്പ് ( കൂടുതല്‍ വാഹനം ഓടാതെ നില്‍ക്കുമ്പോള്‍ എന്‍ജിന്‍ തന്നെ ഓഫ് ആകുന്ന ക്രമീകരണം) സംവിധാനവും വാഹനത്തില്‍ ഉണ്ട്. യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റി, എന്നിവ ഉള്‍പ്പെടുത്തിയ പഴയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തന്നെയാണ് പുതിയ വേരിയന്റിലും ഉള്ളത്. വാഹനത്തില്‍ പ്രധാനമായും ഹസാര്‍ഡ് ലൈറ്റ് സംവിധാനമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. രൂപത്തിലേക്ക് വന്നാല്‍ വാഹനത്തിന്റെ ഗ്രാഫിക്‌സില്‍ ഡ്യുവല്‍ ടോണ്‍ കളറുകള്‍ വന്നിട്ടുണ്ട്. ത്രീഡി എംബ്ലവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ, മാറ്റ് നെക്‌സസ് ബ്ലൂ, മാറ്റ് ചെസ്സ് നെട്ട് ബ്രൗണ്‍ എന്നിങ്ങനെ 5 കളര്‍ വേരിയന്റുകളില്‍ ആണ് പുതിയ ബൈക്ക് ലഭ്യമാവുക.

നിലവിലുള്ള മോഡലിനേക്കാള്‍ വില കുറവ്

കയ്യില്‍ ഒതുങ്ങാവുന്ന വിലയില്‍ ഒരു 125 സിസി വാഹനം സ്വന്തമാക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും ഈ വേരിയന്റ് നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതാണ്. 86,500 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. പഴയ എക്‌സ്‌ടെക് ഡിസ്‌ക് ബ്രേക്ക് വരുന്ന മോഡലിനേക്കാള്‍ താഴെയാണ് ഈ വില. സാധാരണ കുടുംബങ്ങള്‍ക്കും ഗിഗ് വര്‍ക്കേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്കും തീര്‍ച്ചയായും മികച്ച ഒരു ഓപ്ഷന്‍ ആണ് പുതിയ ഹീറോ സൂപ്പര്‍ സ്പ്ലണ്ടര്‍ എക്‌സ് ടെക് 2.0.

English Summary

The average consumer generally prefers vehicles that offer high mileage at the lowest possible price. While there are already bikes from various brands in this segment, Hero has now introduced a new variant to the lineup: the Hero Super Splendor Xtec 2.0.

Follow Us