AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അഗാര്‍ക്കര്‍ പിണങ്ങിയോ? നിര്‍ണായക മീറ്റിങില്‍ പങ്കെടുത്തില്ല; ‘നെറ്റ്’ പ്രശ്‌നമെന്ന് ബിസിസിഐ

Did Ajit Agarkar Skip BCCI Meeting intentionally : സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നുള്ള അജിത്‌ അഗാർക്കറുടെ പടികൂടിയിറക്കം ഉടനുണ്ടാകുമെന്നും, തലപ്പത്ത് തുടരാൻ അദ്ദേഹത്തിന് ഇനി താല്പര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അഗാര്‍ക്കര്‍ മനപ്പൂര്‍വം യോഗത്തില്‍ നിന്നു വിട്ടുനിന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അഗാര്‍ക്കര്‍ പിണങ്ങിയോ? നിര്‍ണായക മീറ്റിങില്‍ പങ്കെടുത്തില്ല; ‘നെറ്റ്’ പ്രശ്‌നമെന്ന് ബിസിസിഐ
Ajit AgarkarImage Credit source: PTI
Jayadevan AM
Jayadevan AM | Published: 19 Sep 2026 | 09:59 PM

ഈ മാസം തുടക്കത്തില്‍ നടന്ന ബിസിസിഐ യോഗത്തില്‍ നിന്ന് ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലത്തായിരുന്നതിനാലാണ് അഗാർക്കറിന് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിശദീകരിച്ചത്. എന്നാല്‍ ചീഫ് സെലക്ടറായി അഗാര്‍ക്കര്‍ തുടരില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, അദ്ദേഹം യോഗത്തില്‍ നിന്ന് വിട്ടുനിന്ന സംഭവം വീണ്ടും ചര്‍ച്ചയാവുകയാണ്. അഗാര്‍ക്കര്‍ മനപ്പൂര്‍വം യോഗത്തില്‍ നിന്നു വിട്ടുനിന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

മുംബൈയിൽ നടന്ന അവലോകന യോഗത്തിൽ അഗാർക്കറുടെ അസാന്നിധ്യം, അദ്ദേഹം ഈ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് ഉറപ്പിച്ചതിന്റെ ആദ്യ സൂചനയാണെന്നാണ് ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നത്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നുള്ള അഗാർക്കറുടെ പടികൂടിയിറക്കം ഉടനുണ്ടാകുമെന്നും, തലപ്പത്ത് തുടരാൻ അദ്ദേഹത്തിന് ഇനി താല്പര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

“അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിളിച്ചുചേർത്ത യോഗമായതിനാലാണ് അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയാതിരുന്നത്. നഗരത്തിലില്ലാതിരുന്നതിനാൽ അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. ഞങ്ങളുടെ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടും, ഓൺലൈനായി പോലും ബന്ധപ്പെടാൻ കഴിയാത്ത ഒരു സ്ഥലത്തായിരുന്നു അദ്ദേഹം,” എന്നായിരുന്നു അഗാര്‍ക്കര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് സൈകിയ അന്ന് വിശദീകരിച്ചത്.

അടുത്ത സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

അഗാർക്കർക്ക് പകരം ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഒരാള്‍ മുന്‍ താരം പാര്‍ത്ഥിവ് പട്ടേലാണെന്നാണ് സൂചന. പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ബിസിസിഐ ഉടന്‍ ആരംഭിച്ചേക്കും. സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാനെ കണ്ടെത്തുന്നതിനൊപ്പം, ജൂനിയർ സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് ഒഴിവുകളും നികത്താനുള്ള നടപടികളിലാണ് ബിസിസിഐ.

Also Read: Asian Games 2026: കിറ്റ്‌ ശരിയായില്ല, മുറിയിൽ സ്ഥലമില്ല! ജപ്പാനില്‍ പുതിയ ഹോട്ടൽ തിരക്കി ബിസിസിഐ

ജൂനിയർ സെലക്ഷൻ കമ്മിറ്റിയിലേക്ക് വളരെയധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും ദേവജിത് സൈകിയ വ്യക്തമാക്കി. “ഞങ്ങൾക്ക് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഷോർട്ട്‌ലിസ്റ്റിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ, ഞങ്ങൾ അത് ഞങ്ങളുടെ ക്രിക്കറ്റ് കമ്മിറ്റിക്ക് കൈമാറും,” അദ്ദേഹം പറഞ്ഞു.

“ജൂനിയർ സെലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരമുള്ള അതോറിറ്റി അവരായിരിക്കും. അടുത്ത 10-15 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്, കാരണം നിലവിലുള്ള അഞ്ച് സെലക്ടർമാരുടെയും കാലാവധി ഉടൻ തന്നെ അവസാനിക്കാൻ പോവുകയാണ്,” ബിസിസിഐ സെക്രട്ടറി കൂട്ടിച്ചേർത്തു.

English Summary

Ajit Agarkar is set to step down as the chairman of the BCCI selection committee. He missed a key review meeting, which the BCCI attributed to a lack of internet access. Reports suggest his absence was deliberate as he has decided not to extend his tenure. Former India cricketer Parthiv Patel has emerged as a leading candidate to replace him.

Follow Us