Train Accident : വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു
Train Accident In Karuvatta : കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ( സി. ബി. എൽ) വള്ളംകളി കണ്ടതിനുശേഷം തിരികെ മടങ്ങിയ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറയിൽ പ്രകാശൻ ( 65) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 7:45 ഓടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. തീരദേശ റെയിൽവേ പാതയിൽ കരുവാറ്റയിൽ വച്ചായിരുന്നു അപകടം നടന്നത്.
ആലപ്പുഴ : കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ( സി. ബി. എൽ) വള്ളംകളി കണ്ടതിനുശേഷം തിരികെ മടങ്ങിയ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറയിൽ പ്രകാശൻ ( 65) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 7:45 ഓടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. തീരദേശ റെയിൽവേ പാതയിൽ കരുവാറ്റയിൽ വച്ചായിരുന്നു അപകടം നടന്നത്.
വള്ളംകളി കഴിഞ്ഞതിന് ശേഷം പ്രധാന റോഡുകളിൽ വലിയ ഗതാഗത തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്ക് ഒഴിവാക്കുന്നതിനു വേണ്ടി കുറെ പേർ റെയിൽവേ ട്രാക്കിലൂടെ നടന്ന് പോവുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ തട്ടി ആകും അപകടം സംഭവിച്ചിരിക്കാമെന്ന് പോലീസ് അറിയിക്കുന്നു. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർക്ക് പുറമേ മറ്റാരെങ്കിലും കൂടി അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വേറെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.