Maruti Brezza: വരുന്നത് വലിയ മാറ്റങ്ങൾ ! പ്രീ ബുക്കിം​ഗ് തുടങ്ങി, ബ്രസയുടെ ഫെയ്സ് ലിഫ്റ്റ് ഉടൻ

Brezza Facelift Model Launching: മാരുതിയുടെ ജനപ്രിയ മോഡലായ ബ്രസയുടെ പുതിയ ഫേസ് ലിഫ്റ്റ് മോഡലിനെ കുറിച്ചാണ് ഇപ്പോൾ വാഹന ലോകത്ത് ചർച്ച. ഈ മാസം അവസാനത്തോടെ (ജൂലൈ 24 ന്) വാഹനത്തിന്റെ പുതിയ പതിപ്പ് ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ വാഹനത്തിൽ പഴയ മോഡലിൽ നിന്ന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Maruti Brezza: വരുന്നത് വലിയ മാറ്റങ്ങൾ ! പ്രീ ബുക്കിം​ഗ് തുടങ്ങി, ബ്രസയുടെ ഫെയ്സ് ലിഫ്റ്റ് ഉടൻ

Maruti Brezza

Published: 

18 Jul 2026 | 11:32 PM

മാരുതിയുടെ ജനപ്രിയ മോഡലായ ബ്രസയുടെ പുതിയ ഫേസ് ലിഫ്റ്റ് മോഡലിനെ കുറിച്ചാണ് ഇപ്പോൾ വാഹന ലോകത്ത് ചർച്ച. ഈ മാസം അവസാനത്തോടെ (ജൂലൈ 24 ന്) വാഹനത്തിന്റെ പുതിയ പതിപ്പ് ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ പുതിയ വാഹനത്തിൽ പഴയ മോഡലിൽ നിന്ന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്ട് എസ് യു വി യാണ് മാരുതിയുടെ ബ്രസ.

വാഹനത്തിന്റെ പ്രീ ബുക്കിം​ഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് എൻജിനിൽ തന്നെ മാറ്റം പ്രതീക്ഷിക്കാം. ഒരു ലിറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എഞ്ചിനാണ് പുതിയ വാഹനത്തിൽ ഉണ്ടാവുക എന്നും ഇത് 170 ന്യൂട്ടൻ മീറ്റർ ടോർക്കും 109 ബി എച്ച് പി പവറും ഉത്പാദിപ്പിക്കുമെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ. മാനുവൽ ഓട്ടോമാറ്റിക് വേർഷനുകളിലും ഒരേ എൻജിൻ തന്നെയാകും ഉണ്ടാവുക. നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റ‍ഡ് പെട്രോൾ എഞ്ചിൻ മോഡൽ തുടർന്നും ലഭിക്കും.

Also Read: റെനോള്‍ട്ട് രണ്ടും കല്‍പ്പിച്ച്! ഡസ്റ്ററിൻ്റെ അഡ്വഞ്ചര്‍ എഡിഷനും അവതരിപ്പിച്ചു

കഴിഞ്ഞ ദിവസം വാഹനത്തിന്റെ പ്രമോ വീഡിയോ മാരുതി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ടിരുന്നു. വാഹനത്തിന്റെ ഡിസൈനിൽ കാര്യമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ സ്ലീം ആയ മുൻ ഭാ​ഗത്തെ ​ഗ്രില്ലുകൾ, പരിഷ്കരിച്ച ബംബർ, സിൽവർ ഫിനിഷിങ്ങിൽ വരുന്ന സ്കിഡ് പ്ലേറ്റ്, ​ഗ്രില്ലിലും സൈഡ് സ്കെർട്ടുകളിലും ചുവന്ന ആക്സന്റുകൾ, പുത്തിൻ ഫിനീഷിലെത്തുന്ന അലോയ് വീലുകൾ തുടങ്ങിയ ഫീച്ചറുകൾ പുതിയ മോഡലിൽ ഉണ്ടാകും.

മാറ്റങ്ങൾ എക്സ്റ്റീരിയറിൽ മാത്രമല്ല ഇന്റീരിയറിലും പ്രതീക്ഷിക്കാം. 10.1 ടച്ച് സ്ക്രീൻ ഇൻഫോടെയ്മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, 64 കളറുകളിലുള്ള ആംബിയന്റ് ലൈറ്റ് തുടങ്ങിയവയാണ് മാറ്റങ്ങൾ. സുരക്ഷയിലേക്ക് വന്നാൽ 360 ഡി​ഗ്രീ ക്യാമറ, ആറ് എയർ ബാ​ഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് വിധാനങ്ങളും പുത്തന് മോഡലിൽ ഉണ്ടാകും.എട്ട് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന്റെ എക്സ് ഷോറും വില ആരംഭിക്കുക എന്നാണ് സൂചന. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3XO, കിയ സോണറ്റ്, സ്കോഡ കൈലാഖ്, തുടങ്ങിയ കാറുകളാണ് സെ​ഗ്മെന്റിലെ ബ്രസയുടെ പ്രധാന എതിരാളികൾ.

English Summary

The automotive world is currently abuzz with talk about the new facelift version of Maruti’s popular model, the Brezza. Reports indicate that the new version is set to launch towards the end of this month (on July 24). Everyone is eagerly waiting to see what changes the new vehicle will feature compared to the previous model.

Follow Us
തൈര് കഴിക്കാൻ ശരിയായ സമയം ഏതാണ്?
മുട്ട കേടായതാണോ എന്ന് അറിയണോ? ഇങ്ങനെ ചെയ്ത് നോക്കൂ
വിളക്ക് കത്തിച്ച ശേഷം തിരി അണയ്ക്കേണ്ടത് എങ്ങനെ?
കർക്കിടകത്തിൽ ഈ നക്ഷത്രക്കാർക്ക് രാജയോഗം
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല