Motorola 5G Phone Offer: 6,000 രൂപ കിഴിവ്, കിടിലൻ ബാറ്ററിയുള്ള മോട്ടറോള 5G ഫോൺ നിസാര വിലയിൽ

കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 6.67 ഇഞ്ച് FHD+ 10-ബിറ്റ് 3D കർവ്ഡ് ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. സ്ക്രീൻ 144Hz റിഫ്രഷ് റേറ്റും 1600 nits എന്ന മികച്ച പീക്ക് ബ്രൈറ്റ്നസും സപ്പോർട്ട് ചെയ്യുന്നുണ്ട്

Motorola 5G Phone Offer: 6,000 രൂപ കിഴിവ്, കിടിലൻ ബാറ്ററിയുള്ള മോട്ടറോള 5G ഫോൺ നിസാര വിലയിൽ

Motorola 5g Phone

Published: 

26 Oct 2025 13:51 PM

ന്യൂഡൽഹി: ഉത്സവകാലം പ്രമാണിച്ച് മോട്ടറോള അടുത്ത കാലത്ത് പുറത്തിറക്കിയ തങ്ങളുടെ സ്മാർട്ട് ഫോണിൻ്റെ വില അടുത്തിടെ കുറച്ചു. ഫോൺ ലോഞ്ച് ചെയ്തപ്പോഴുണ്ടായിരുന്ന വിലയേക്കാൾ 6,000 രൂപ കുറഞ്ഞ വിലയ്ക്ക് ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. 5,500mAh ബാറ്ററിയും 32MP സെൽഫി ക്യാമറയുമുള്ള ഫോണിൻ്റെ വില എത്ര രൂപയാണ് ഇപ്പോൾ എങ്ങനെ ഫോൺ നിങ്ങൾക്ക് വാങ്ങിക്കാൻ സാധിക്കും, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

മോട്ടറോള G96 ഇന്ത്യയിലെ വിലയും ലഭ്യതയും

മോട്ടറോള G96 5G രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്: 8 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി ഉം ആണ് ഇവ. ഫോൺ ലോഞ്ച് ചെയ്തപ്പോൾ 8 ജിബി + 128 ജിബി മോഡലിൻ്റെ വില 20,999 രൂപയും, 8 ജിബി റാം + 256 ജിബി മോഡലിന് വില 22,999 രൂപയുമായിരുന്നു വില. നിലവിൽ ഇതിൻ്റെ വില ഇതിലും ഒരുപാട് കുറവാണ്. 8 ജിബി + 128 ജിബി മോഡലിൻ്റെ വില ഇപ്പോ8 ഫ്ലിപ്പ്കാർട്ടിൽ 15,999 രൂപയാണ് വില. ഇതിൻ്റ തന്നെ 256 ജിബി മോഡലിന് 17,999 രൂപയുമാണ് വില വരുന്നത്. ആഷ്‌ലീ ബ്ലൂ, ഡ്രെസ്ഡൻ ബ്ലൂ, ഓർക്കിഡ്, ഗ്രീൻ എന്നീ നാല് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

ALSO READ: iPhone 17 Air: വാങ്ങാനാളില്ല; ഐഫോൺ 17 എയർ നിർമ്മാണം നിർത്തിവച്ചെന്ന് റിപ്പോർട്ട്

മോട്ടറോള G96-സവിശേഷതകൾ

കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 6.67 ഇഞ്ച് FHD+ 10-ബിറ്റ് 3D കർവ്ഡ് ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. സ്ക്രീൻ 144Hz റിഫ്രഷ് റേറ്റും 1600 nits എന്ന മികച്ച പീക്ക് ബ്രൈറ്റ്നസും സപ്പോർട്ട് ചെയ്യുന്നുണ്ട്. Qualcomm Snapdragon 7s Gen 2 പ്രോസസറാണ് ഫോണിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോൺ വാഗ്ദാനം ചെയ്യുന്നു. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. IP68 റേറ്റിംഗും ഫോണിനുണ്ട്. ഇത് വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കുന്ന ഫോണാണ്. ഡ്യുവൽ ക്യാമറ സജ്ജീകരണമുള്ള ഫോണാണിത്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ

OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) പിന്തുണയ്ക്കുന്ന 50MP സോണി ലിതിയ 700C സെൻസറുള്ള പ്രൈമറി ക്യാമറയും 8MP സെൻസറുള്ള സെക്കൻഡറി ക്യാമറയും ഫോണിൻ്റെ സവിശേഷതയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും