വാ രാജാ വാ! മോട്ടറോള എഡ്ജ് 70 പ്ലസ് ലോഞ്ച് ചെയ്തു; ഇന്ത്യക്ക് ഇത് എഡ്ജ് 70 നിയോ
Motorola Edge 70 Plus launched at IFA 2026: ഐഎഫ്എ 2026-ൽ മോട്ടറോള എഡ്ജ് 70 പ്ലസ് മോഡൽ ലോഞ്ച് ചെയ്തു. വരുംദിവസങ്ങളിൽ ഇത് യൂറോപ്പിലും മിഡിൽ ഈസ്റ്റിലും വിൽപ്പനയ്ക്ക് എത്തും. ഇന്ത്യയിൽ ഇത് മോട്ടറോള എഡ്ജ് 70 നിയോ ആയി ലോഞ്ച് ചെയ്യും. ഇന്ത്യയിൽ മോട്ടറോള എഡ്ജ് 70 സീരീസിൽ എത്തുന്ന ആറാമത്തെ സ്മാർട്ട്ഫോണാണ് എഡ്ജ് 70 നിയോ.

Motorola Edge 70 Plus Launched At Ifa 2026
മോട്ടറോളയുടെ എഡ്ജ് 70 സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി. ജർമനിയിലെ ബെർലിനിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് പ്രദർശനങ്ങളിലൊന്നായ ഐഎഫ്എ 2026-ൽ മോട്ടറോള എഡ്ജ് 70 പ്ലസ് (motorola edge 70 plus) മോഡൽ ലോഞ്ച് ചെയ്തു. വരുംദിവസങ്ങളിൽ ഇത് യൂറോപ്പിലും മിഡിൽ ഈസ്റ്റിലും വിൽപ്പനയ്ക്ക് എത്തും. ഇന്ത്യയിൽ ഇത് മോട്ടറോള എഡ്ജ് 70 നിയോ (motorola edge 70 neo) ആയി ലോഞ്ച് ചെയ്യും. ഇന്ത്യയിൽ മോട്ടറോള എഡ്ജ് 70 സീരീസിൽ എത്തുന്ന ആറാമത്തെ സ്മാർട്ട്ഫോണാണ് എഡ്ജ് 70 നിയോ.
ഇതിനകം മോട്ടറോള എഡ്ജ് 70, എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് എന്നീ മോഡലുകൾ എഡ്ജ് 70 സീരീസിൽ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന എഡ്ജ് 70 നിയോ വേരിയന്റിൽ ഫീച്ചറുകളിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
മോട്ടറോള എഡ്ജ് 70 പ്ലസ്
ക്വാഡ്-കർവ്ഡ് ഫ്രണ്ട്-ആൻഡ്-ബാക്ക് ചേസിസ് ആണ് മോട്ടറോള എഡ്ജ് 70 പ്ലസിലുള്ളത്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച ഈ ഫോൺ വീഴ്ചകൾ, തീവ്രമായ താപനില, ഈർപ്പം എന്നിവയെ നേരിടും. ഡ്രോപ്പ് പ്രൊട്ടക്ഷനും സ്ക്രാച്ച് റെസിസ്റ്റൻസും കൈകാര്യം ചെയ്യുന്നതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ആണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K OLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.
അഡ്രിനോ 720 GPU, 8GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ (MIL STD-810H), IP64 റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ ( f/2.4 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. ഡ്യുവൽ സിം (നാനോ + eSIM), 5G SA/NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വില
മോട്ടറോള എഡ്ജ് 70 പ്ലസിന്റെ 256GB വേരിയന്റിന് 599.99 യൂറോ (ഏകദേശം 65,910 രൂപ) ആണ് വില, വരും ആഴ്ചകളിൽ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും തിരഞ്ഞെടുത്ത വിപണികളിൽ ഇത് എത്തും. ഇന്ത്യയിൽ ഈ ഫോൺ എഡ്ജ് 70 നിയോ എന്ന പേരിൽ അവതരിപ്പിക്കുമെങ്കിലും 200MP ക്യാമറയ്ക്ക് പകരം 50MP ക്യാമറയാണ് ഉണ്ടാകുക എന്നാണ് സൂചന.
English Summary
The Motorola Edge 70 Plus model was launched at IFA 2026. It will go on sale in Europe and the Middle East in the coming days. Its 256GB variant is priced at 599.99 euros (approximately Rs. 65,910). It will be launched in India as the Motorola Edge 70 Neo. The Edge 70 Neo is the sixth smartphone in the Motorola Edge 70 series to arrive in India.